ജീവ-പഠന ദൂതുകൾ പിൻപറ്റുവാനുള്ള ചില പ്രായോഗിക നിർദേശങ്ങൾ:
-
ആദ്യം രണ്ടോ മൂന്നോ കൂട്ടാളികളെ കണ്ടെത്തി അവരുമായ് ആഴ്ചയിൽ ഓരോ ദൂത് വെച്ച് വായിക്കുവാൻ തീരുമാനിക്കുക.
-
ഈ സൈറ്റിൽ കൊടുത്തിരിക്കുന്ന ഓരോ ദൂതിനുമുള്ള വായനക്രമനുസരിച്ച് വായിക്കുക
-
തിങ്കൾ മുതൽ വ്യാഴം വരെ ദിവസവും 15 മുതൽ 20 മിനുറ്റ് കൊണ്ട് ഫോണിലോ, WhatsApp-ലോ, നേരിട്ടോ കൂടിവന്ന് വായിക്കുക. വായിക്കുന്ന ഭാഗം വെറുതേ വേഗത്തിൽ വായിക്കാതെ, ജൈവീകമായ് വായിക്കുകയും, വായിക്കുന്ന പോയിന്റുകൾ വെച്ച് ചെറിയ ചെറിയ പ്രാർഥനകൾ പ്രാർഥിക്കുകയും ചെയ്യുക.
-
ദൂതുകൾ ഗ്രഹിക്കുവാനായ് തയ്യാറാക്കിയിരിക്കുന്ന രൂപരേഖയും ചോദ്യങ്ങളും ഉപയോഗിച്ച് ദൂതുകളിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കുക
-
വെള്ളിയാഴ്ച്ചതോറും ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടി വന്ന്, മറ്റു വിശുദ്ധന്മാരുമായ് നമ്മുടെ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി പരസ്പരം കൂട്ടായ്മ ആചരിക്കുകയും ചെയ്യുക.
-
വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും ദൂത് വായിക്കുവാൻ ഇല്ലാത്തതിനാൽ കൂട്ടാളികളുമായുള്ള കൂടിവരവിൽ, ആ ആഴ്ചത്തെ ദൂതിന്റെ രൂപരേഖയിലുള്ള പ്രധാന പോയിന്റുകൾ വെച്ച് പ്രാർഥിക്കുന്നത് നല്ലതായിരിക്കും.
-
ദിവസവുമുള്ള കൂട്ടാളികളുമായുള്ള കൂടിവരവിൽ ഫലം കായ്ക്കുവാനായ് പ്രാർഥിക്കുകയും തുടർന്ന് സുവിശേഷം പറയുവാൻ കടന്നുചെല്ലുകയും പുതിയവരെ മേയ്ക്കുകയും വേണം.
-
ഇപ്രകാരം ചെയ്യുന്നതിലൂടെ സത്യത്തിന്റെ സംരചന മാത്രമല്ല, ചെറിയ കൂട്ടങ്ങളിൽ അധികം പ്രായോഗികമായ കെട്ടുപണിയും, സുവിശേഷവും, മേയ്പ്പും എല്ലാം അനുഭവമാക്കുവാൻ സാധിക്കും.