October 26, 2024
ആത്മാവിൻ്റെ നടത്തിപ്പ് (1)
ബൈബിൾ വാക്യങ്ങൾ
റോമ. 8:14 എന്തെന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവരൊക്കെയും, ദൈവത്തിന്റെ പുത്രന്മാർ ആകുന്നു.
8:6 ജഡത്തിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് മരണം ആകുന്നു, എന്നാൽ ആത്മാവിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് ജീവനും സമാധാനവും ആകുന്നു.
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 1] പല ക്രിസ്ത്യാനികൾക്കും ആത്മാവിൻ്റെ നടത്തിപ്പിനെ സംബന്ധിച്ച് തെറ്റായ, സ്വാഭാവികമായ ഒരു ധാരണയുണ്ട്. മൂന്നാം സ്വർഗത്തിൽ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ ആത്മാവിൻ്റെ നടത്തിപ്പ് പെട്ടെന്ന് വരുന്നു എന്ന് ജനം ഭേദഗതിയില്ലാതെ കരുതുന്നു. ചിലർ കർത്താവിനോട് ഒരു അടയാളം ചോദിക്കുന്നു, "കർത്താവേ, ഞാൻ ഇത് വാങ്ങണമോ വേണ്ടയോ എന്നതിന് ഒരു അടയാളം, ഒരു സൂചകം നൽകണമേ, കർത്താവേ, കടകൾ തുറന്നിടണമേ, കാരണം അവ അടച്ചിരിക്കുകയാണെങ്കിൽ
ഞാൻ ഒന്നും വാങ്ങേണ്ട എന്നാണ് നീ ആഗ്രഹിക്കുന്നത് എന്ന് അത് സൂചിപ്പിക്കും." ആത്മാവിൻ്റെ നടത്തിപ്പ് ബാഹ്യമായ കാര്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതോ അവയിൽ ആശ്രയിക്കുന്നതോ അല്ല. ആത്മാവിൻ്റെ നടത്തിപ്പ് ആന്തരിക ജീവന്റെ ഫലമാണ്. അത് നമ്മുടെ ഉള്ളിലെ ജീവ ബോധത്തിൽ നിന്ന്, ദിവ്യ ജീവന്റെ ബോധത്തിൽ നിന്നുമാണ് വരുന്നതെന്ന് ഞാൻ പറയും. അതിനാൽ, ആത്മാവിൻ്റെ നടത്തിപ്പ് ജീവൻ്റെ കാര്യമാണ്, ജീവൻ്റെ ബോധത്തിൻ്റെയും അന്തർബോധത്തിന്റെയും കാര്യമാണ്. ആത്മാവിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് ജീവനാണ്. ഈ ജീവനെ നമുക്ക് എങ്ങനെ അറിയാനാകും? ബാഹ്യമായ കാര്യങ്ങളാലല്ല, മറിച്ച് ജീവന്റെ ആന്തരിക ബോധത്തലാണ് അത് സാധിക്കുന്നത്. മനസ്സിനെ ആത്മാവിൽ ഉറപ്പിക്കുന്നതിൽ നിന്ന് ഒരു ആന്തരിക ബോധം വരുന്നു. നമ്മുടെ മനസ്സിനെ നമ്മുടെ ആത്മാവിൽ ഉറപ്പിക്കുമ്പോൾ, നാം ഉടനടി ശക്തിപ്പെടുകയും ആന്തരികമായി സംതൃപ്തരാകുകയും ചെയ്യുന്നു. നനയ്ക്കപ്പെടുകയും ഉന്മേഷം പ്രാപിക്കുകയും ചെയ്യുന്നു. ആ അന്തർബോധത്തിലൂടെ നമുക്ക് നമ്മുടെ ഉള്ളിലെ ജീവനെ അറിയുവാൻ കഴിയും, മാത്രവുമല്ല ഈ ജീവ ബോധത്താൽ നാം ശരിയായി നടക്കുന്നുണ്ടെന്ന് അറിയുവാനും കഴിയും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാം ആത്മാവിൻ്റെ നടത്തിപ്പിന്റെ കീഴിലാണെന്ന് നമുക്കറിയാം. (നാളെ തുടരും)
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Leading of the Spirit (1)
Bible Verses
Rom 8:14 For as many as are led by the Spirit of God, these are sons of God. Rom 8:6 For the mind set on the flesh is death, but the mind set on the spirit is life and peace.
Words of Ministry
[Part 1 of 2]Many Christians have a mistaken, natural concept regarding the leading of the Spirit. People invariably think that the leading of the Spirit comes suddenly from the third heaven or elsewhere. Some ask the Lord for a sign saying, "O Lord, give me a sign, an indicator, whether or not I should buy this thing. Lord, keep the stores open, for if they are closed it will indicate that You do not want me to buy anything." The leading of the Spirit does not derive from nor depend upon outward things. The leading of the Spirit is an issue of the inner life. I would say that it comes from the sense of life, from the consciousness of the divine life within us. Hence, the leading of the Spirit is a matter of life, a matter of the sense and consciousness of life. The mind set upon the spirit is life. How can we know this life? Not by outward things, but by the inward sense and consciousness of life. There is an inward sense which comes from setting the mind upon the spirit. If our mind is set upon our spirit, we are immediately strengthened and satisfied inwardly. We also are watered and refreshed. By that sense and consciousness we can know the life within us, and by this sense of life we can know that we are walking rightly. In other words, we know that we are under the leading of the Spirit. (Continued tomorrow)