top of page

October 29, 2024

ദൈവത്തിൻ്റെ മക്കളും ഞരങ്ങുന്നു

ബൈബിൾ വാക്യങ്ങൾ

റോമ. 8:22 ഇന്നേവരെ മുഴുവൻ സൃഷ്ടിയും ഒരുമിച്ച് ഞരങ്ങുകയും ഒരുമിച്ച് ഈറ്റുനോവ് അനുഭവിക്കുകയും ചെയ്യുന്നു എന്ന് നാം അറിയുന്നു.
23 അതു മാത്രമല്ല, ആത്മാവിന്റെ ആദ്യഫലം ഉള്ളവരായ നാമും, നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ, പുത്രത്വത്തെ പ്രതീക്ഷയോടെ കാത്തിരുന്നുകൊണ്ട് നമ്മിൽത്തന്നെ ഞരങ്ങുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

നാം ദൈവപുത്രന്മാരായി വീണ്ടുംജനനത്തിലൂടെ ജനിച്ചവരും ആത്മാവിന്റെ ആദ്യഫലം ഉള്ളവരും ആണെങ്കിലും, പഴയ സൃഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്ന ശരീരത്തിൽ നാം ഇപ്പോഴും ഉള്ളതിനാൽ നാമും ഞരങ്ങുന്നു. നമ്മുടെ ശരീരം ഇപ്പോഴും പഴയ സൃഷ്ടിയുടേതാണെന്ന് നാം സമ്മതിക്കണം. നമ്മുടെ ശരീരം പഴയ സൃഷ്ടിയുടേതായതിനാലും ഇതുവരെയും വീണ്ടെടുക്കപ്പെട്ടിട്ടില്ലാത്തതിനാലും, സൃഷ്ടി ചെയ്യുന്നതുപോലെ നാമും അതിൽ ഞരങ്ങുകയാണ്. എന്നിരുന്നാലും, നാം ഞരങ്ങുമ്പോൾ ആത്മാവിൻ്റെ ആദ്യഫലം നമുക്കുണ്ട്. ആത്മാവിൻ്റെ ആദ്യഫലം നമ്മുടെ ആസ്വാദനത്തിനുള്ളതാണ്; അത് വരുവാനിരിക്കുന്ന വിളവെടുപ്പിൻ്റെ ഒരു മുൻരുചിയാണ്. ഈ ആദ്യഫലം, ദൈവം നമുക്ക് ആയിരിക്കുന്നതെല്ലാം നമ്മുടെ ആസ്വാദനമെന്ന നിലയിൽ ദൈവത്തിൻ്റെ പൂർണ്ണമായ രുചിയുടെ ഒരു അൽപാമാംശമെന്നനിലയിൽ പരിശുദ്ധാത്മാവാണ്. ദൈവം നമുക്ക് വളരെയധികം ആണ്. തേജസ്സിന്റെ നാളിൽ മുഴുവൻ രുചിയും വരും. എന്നിരുന്നാലും, പൂർണ്ണമായ രുചി വരുന്നതിനുമുമ്പ്, ദൈവം ഇന്ന് നമുക്ക് ഒരു മുൻരുചി നൽകിയിട്ടുണ്ട്. അവൻ നമുക്കായിരിക്കുന്നതിന്റെ പൂർണ്ണ ആസ്വാദനത്തിൻ്റെ വിളവെടുപ്പിൻ്റെ ആദ്യഫലമെന്ന നിലയിൽ ഈ മുൻരുചി അവൻ്റെ ദിവ്യാത്മാവാണ്. നിങ്ങൾ അവിശ്വാസികളോട് സംസാരിക്കുകയാണെങ്കിൽ, നൃത്തവും ചൂതാട്ടവും പോലെയുള്ള വിനോദങ്ങളിൽ ഒരർത്ഥത്തിൽ അവർക്ക് അല്പം ആസ്വാദനമുണ്ടെന്ന് അവർ സമ്മതിക്കും. എന്നിരുന്നാലും, അവർ അസന്തുഷ്ടരാണെന്ന് അവർ നിങ്ങളോട് പറയും. അവരും ഞരങ്ങുന്നു; എന്നാൽ ഞരങ്ങുക മാത്രം ചെയ്യുന്നു; വേറെ ഒന്നുമില്ല. നേരെമറിച്ച്, നാം ഞരങ്ങുമ്പോൾ, നമ്മുടെ ഉള്ളിൽ ദൈവത്തിൻ്റെ തന്നെ മുൻരുചിയെന്ന നിലയിൽ ആത്മാവിന്റെ ആദ്യഫലം ഉണ്ട്. നാം കഷ്ടപ്പെടുമ്പോഴും നമുക്ക് ആസ്വാദനമുണ്ട്. കർത്താവിന്റെ സാന്നിധ്യത്തിൻ്റെ രുചി നമുക്കുണ്ട്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Children of God Also Groaning

Bible Verses

Romans 8:22-23 For we know that the whole creation groans together and travails in pain together until now. And not only so, but we ourselves also, who have the firstfruits of the Spirit, even we ourselves groan in ourselves, eagerly awaiting sonship, the redemption of our body.

Words of Ministry

Although we have been born through regeneration as the sons of God and have the Spirit as the firstfruit, we also groan because we are still in the body which is linked to the old creation. We must admit that our body still belongs to the old creation. Since our body belongs to the old creation and has not yet been redeemed, we are groaning in it as the creation does. However, while we are groaning we have the firstfruit of the Spirit. The firstfruit of the Spirit is for our enjoyment; it is a foretaste of the coming harvest. This firstfruit is the Holy Spirit as a sampling of the full taste of God as our enjoyment, of all that God is to us. God is so much to us. The full taste will come in the day of glory. Nevertheless, before the full taste comes, God has given us a foretaste today. This foretaste is His Divine Spirit as the firstfruit of the harvest of the full enjoyment of all that He is to us. If you talk with unbelievers, they will admit that, in a sense, they have some enjoyment in their entertainments, like dancing and gambling. However, they will also tell you that they are unhappy. They also are groaning, but only groaning; there is nothing else. We, on the contrary, as we are groaning, have within us the Spirit as the firstfruit, as the foretaste of God Himself. Even as we are suffering, we have the enjoyment. We have the taste of the presence of the Lord.

bottom of page