top of page

October 30, 2024

സ്വതന്ത്രമാക്കപ്പെടുവാൻ കാത്തിരിക്കുന്ന സൃഷ്ടി

ബൈബിൾ വാക്യങ്ങൾ

റോമ. 8:19 എന്തെന്നാൽ സൃഷ്ടിയുടെ ഉത്കണ്ഠാപൂർവമുള്ള നിരീക്ഷണം ദൈവപുത്രന്മാരുടെ വെളിപാടിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
വാ. 21 അതിന്റെ സ്വന്ത ഹിതത്താലല്ല, അതിനെ കീഴ്പ്പെടുത്തിയവൻ നിമിത്തം വ്യർഥതയ്ക്ക് കീഴ്പ്പെട്ടിരിക്കുന്നു.
വാ. 22 ഇന്നേവരെ മുഴുവൻ സൃഷ്ടിയും ഒരുമിച്ച് ഞരങ്ങുകയും ഒരുമിച്ച് ഈറ്റുനോവ് അനുഭവിക്കുകയും ചെയ്യുന്നു എന്ന് നാം അറിയുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

"അടിമത്തം", “ദ്രവത്വം" എന്നീ രണ്ട് വാക്കുകൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. മുഴുവൻ പ്രപഞ്ചത്തിലും വ്യർത്ഥതയും ദ്രവത്വവും അല്ലാതെ മറ്റൊന്നില്ല. ഈ ദ്രവത്വം ഒരുതരം അടിമത്തമാണ്, മുഴുവൻ സൃഷ്ടിയെയും ബന്ധിക്കുന്ന അടിമത്തമാണ്. ദ്രവത്വത്തിന്റെ അടിമത്തത്തിൽ നിന്ന് ദൈവമക്കളുടെ തേജസ്സിന്റെ സ്വാതന്ത്ര്യത്തിലേക്ക് സ്വതന്ത്രമാക്കപ്പെടുമെന്ന് പ്രത്യാശയിൽ സൃഷ്ടി വ്യർത്ഥതയ്ക്ക് കീഴ്‌പ്പെട്ടിരിക്കുന്നു. ഒരു ദിവസം ദൈവമക്കൾ തേജസ്കരിക്കപ്പെടും, തേജസിലേക്ക് കൊണ്ടുവരപ്പെടും. ആ തേജസിനോടൊപ്പം സ്വാതന്ത്ര്യവും ഉണ്ടാകും, ആ സ്വാതന്ത്ര്യം ഒരു രാജ്യം അഥവാ മണ്ഡലം ആയിരിക്കും. മുഴുവൻ തേജസും ഒരു രാജ്യം, ഒരു മണ്ഡലമായിരിക്കും, അതിലേക്ക് നാം കൊണ്ടുവരപ്പെടും. ആ സ്വാതന്ത്ര്യത്തിലേക്ക് അഥവാ തേജസ്സിന്റെ രാജ്യത്തിലേക്ക് നാം കൊണ്ടുവരപ്പെടുമ്പോൾ, വ്യർത്ഥതയിൽ നിന്നും ദ്രവത്വത്തിൽ നിന്നും അടിമത്തത്തിൽ നിന്നും സൃഷ്ടി സ്വതന്ത്രമാക്കപ്പെടും. സൃഷ്ടി മുഴുവൻ ആ സമയത്തിനായി കാത്തിരിക്കുന്നതിൻ്റെ കാരണം ഇതാണ്. സൃഷ്ടിയുമായി നമുക്ക് വളരെയധികം ബന്ധമുണ്ട്, കാരണം സൃഷ്ടിയുടെ ഭാവി ദൈവകൽപ്പിതം നമ്മുടെ മേൽ അധിഷ്ഠിതമാണ്. നമ്മൾ പതുക്കെ പക്വത പ്രാപിച്ചാൽ, സൃഷ്ടി നമ്മെ കുറ്റപ്പെടുത്തും, നമുക്കെതിരെ പിറുപിറുക്കും. അത് പറയും, "പ്രിയപ്പെട്ട ദൈവമക്കളേ, നിങ്ങൾ വളരെ പതുക്കെയാണ് വളരുന്നത്, നിങ്ങളുടെ പക്വതയുടെ സമയത്തിനായി, നിങ്ങൾ തേജസിലേക്ക് പ്രവേശിക്കുന്ന സമയത്തിനായി, വ്യർത്ഥത, ദ്രവത്വം, അടിമത്തം എന്നിവയിൽ നിന്ന് നാം സ്വതന്ത്രരാകുന്ന സമയത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. " നാം സൃഷ്ടിയോട് വിശ്വസ്തരായിരിക്കണം, അതിനെ നിരാശപ്പെടുത്തരുത്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Creation Waiting To Be Freed

Bible Verses

Rom 8:19 For the anxious watching of the creation eagerly awaits the revelation of the sons of God. (21) In hope that the creation itself will also be freed from the slavery of corruption into the freedom of the glory of the children of God. (22) For we know that the whole creation groans together and travails in pain together until now.

Words of Ministry

We need to notice two other words, "slavery" and "corruption." In the entire universe there is nothing except vanity and corruption. This corruption is a kind of bondage, a slavery that binds the whole creation. Creation has been made subject to vanity in the hope that it will be freed from the slavery of corruption into the freedom of the glory of the children of God. One day the children of God will be glorified, brought into glory. With that glory there will be freedom, and that freedom will be a kingdom, sphere, or realm. The whole glory will be a kingdom, a sphere, into which we will be brought. When we are brought into that freedom or kingdom of glory, creation will be delivered from vanity, corruption, and slavery. This is the reason that the entire creation is awaiting that time. We have very much to do with the creation, for the future destiny of the creation rests upon us. If we mature slowly, the creation will blame us and murmur against us. It will say, "Dear children of God, you are growing too slowly. We are waiting for the time of your maturity, the time when you will enter into glory, the time when we will be freed from vanity, corruption, and slavery." We must be faithful to the creation and not disappoint it.

bottom of page