top of page

October 31, 2024

ഞരങ്ങുന്നവനായ ആത്മാവ്

ബൈബിൾ വാക്യങ്ങൾ

റോമ. 8:26 അത്രയുമല്ല, നമ്മുടെ ബലഹീനതയിൽ നമ്മെ സഹായിക്കുവാൻ ആത്മാവും അപ്രകാരം തന്നെ പങ്കുചേരുന്നു, എന്തെന്നാൽ ഉചിതമാംവണ്ണം എന്തിനുവേണ്ടി പ്രാർഥിക്കേണം എന്ന് നാം അറിയുന്നില്ല, എന്നാൽ ആത്മാവുതാൻ ഉച്ചരിക്കുവാൻ കഴിയാത്ത ഞരക്കങ്ങളോടെ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു.
വാ. 27 എന്നാൽ ഹൃദയങ്ങളെ പരിശോധിക്കുന്നവൻ ആത്മാവിന്റെ മനസ്സ് എന്തെന്ന് അറിയുന്നു, എന്തുകൊണ്ടെന്നാൽ അവൻ ദൈവത്തിനൊത്തവണ്ണം വിശുദ്ധന്മാർക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

നമ്മുടെ പ്രകാരം ഞരക്കങ്ങളോടെ ആത്മാവ് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. ഈ ഞരക്കം പ്രത്യക്ഷത്തിൽ നമ്മുടെ ഞരക്കമാണ്, എന്നാൽ നമ്മുടെ ഞരക്കത്തിൽ ആത്മാവിൻ്റെ ഞരക്കമാണുള്ളത്. അവൻ നമ്മിലും അവൻ്റെ ഞരക്കം നമ്മുടെ ഞരക്കത്തിലും ഉണ്ട്. അവൻ നമ്മോടുകൂടെ "അപ്രകാരം തന്നെ" ഞരങ്ങുന്നു. നമ്മുടെ പ്രാർത്ഥനകളിൽ ഭൂരിഭാഗവും വ്യക്തമായ വാക്കുകളാൽ ഉച്ചരിക്കാവുന്നവയാണ്, പക്ഷേ അവ നമ്മുടെ ആത്മാവിൽ നിന്നുള്ളവ ആകണമെന്നില്ല. എന്നാൽ നമുക്ക് പ്രാർത്ഥിക്കുവാൻ ഒരു യഥാർത്ഥ ഭാരം ഉണ്ടാവുകയും, അത് എങ്ങനെ ഉച്ചരിക്കണമെന്ന് നാം അറിയാതെയും ഇരിക്കുമ്പോൾ, ആ സമയം സ്വമേധയാ നാം ആ ഭാരത്താൽ ഉച്ചരിക്കുവാൻ കഴിയാത്ത വാക്കുകളാൽ ഞരങ്ങുന്നു. ഇത്തരത്തിലുള്ള ഉച്ചരിക്കുവാൻ കഴിയാത്ത പ്രാർത്ഥനകൾ പ്രാഥമികമായി [ക്രിസ്തുവിൻ്റെ] ജീവന്റെ വളർച്ചയ്ക്കുവേണ്ടിയുള്ളതാണ്, അതിൻ്റെ യഥാർത്ഥ ആവശ്യത്തെക്കുറിച്ച് നമുക്ക് വലിയ ഗ്രാഹ്യമില്ല. നമ്മുടെ ഭൗതിക ആവശ്യങ്ങളെയും വാണിജ്യപരമായ കാര്യങ്ങളെയും കുറിച്ച് നമുക്ക് വ്യക്തതയും, ആ കാര്യങ്ങളെക്കുറിച്ച് പ്രാർത്ഥിക്കുവാനുള്ള ഉച്ചാരണവുമുണ്ട്, എന്നാൽ നമ്മുടെ ജീവന്റെ വളർച്ചയുടെ കാര്യത്തിൽ നമുക്ക് ഗ്രാഹ്യത്തിലും ഉച്ചാരണത്തിലും കുറവുണ്ട്. എന്നിരുന്നാലും , ജീവന്റെ വളർച്ചയെക്കുറിച്ച് നാം കർത്താവിനെ അന്വേഷിക്കുന്നുവെങ്കിൽ, ചിലപ്പോൾ നമ്മുടെ ആത്മാവിൻ്റെ ആഴത്തിൽ നമുക്ക് വ്യക്തമായ ഗ്രാഹ്യമില്ലാതെയും നമുക്ക് ഉച്ചരിക്കുവാൻ കഴിയാത്തതായ ചില പ്രാർത്ഥനകളാലും നാം ഭാരപ്പെടും. അതിനാൽ, സ്വയമേവ നാം ഞരങ്ങുവാൻ നിർബന്ധിതരാകുന്നു. നാം നമ്മുടെ ആത്മാവിൻ്റെ ഉള്ളിൽ നിന്ന് ഞരങ്ങിക്കൊണ്ടിരിക്കുമ്പോൾ, നമ്മുടെ ആത്മാവിൽ വസിക്കുന്ന ആത്മാവ് സ്വയമേവ നമ്മുടെ ഞരക്കവുമായി ചേരുകയും, പ്രധാനമായും പുത്രത്വത്തിൻ്റെ പക്വതയിങ്കലേക്കുള്ള വളർച്ചയ്ക്കായി ജീവന്റെ രൂപാന്തരം ഉണ്ടാകുന്നതിനായ് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുകയും ചെയ്യുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Spirit, Who Is Also Groaning

Bible Verses

Rom 8:26-27 Moreover, in like manner the Spirit also joins in to help us in our weakness, for we do not know for what we should pray as is fitting, but the Spirit Himself intercedes for us with groanings which cannot be uttered. But He who searches the hearts knows what the mind of the Spirit is, because He intercedes for the saints according to God.

Words of Ministry

The Spirit intercedes for us with groanings in our manner. This groaning apparently is our groaning, but in our groaning is the groaning of the Spirit. He is in us and His groaning is in our groaning. He groans with us "in like manner." Most of our prayers are very utterable with clear words, but they may not be out of our spirit. But when we have a real burden to pray yet we do not know how to utter it, then spontaneously we just groan with that burden without any utterable word. This kind of unutterable prayer is primarily for the growth in [Christ's] life, concerning the true need of which we do not have much understanding. Concerning our material needs and business affairs we are clear and do have the utterance to pray about these things, but concerning the matter of our growth in life we are lacking in both understanding and utterance. However, if we are seeking the Lord regarding the growth in life, sometimes deep within our spirit we will be burdened with some prayer about which we have no clear understanding and for which we have no utterance. So, spontaneously we are forced to groan. While we are groaning from deep within our spirit, the Spirit who dwells in our spirit automatically joins in with our groaning, interceding for us mainly that we may have the transformation in life for growth into the maturity of sonship.

bottom of page