November 1, 2024
സ്നേഹം ദൈവത്തിന്റെ ഹൃദയമാകുന്നു
ബൈബിൾ വാക്യങ്ങൾ
റോമ. 8:35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ ആർ വേർപെടുത്തും?...
വാ. 39 ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും ജീവിക്കോ, നമ്മുടെ കർത്താവായ ക്രിസ്തു യേശുവിലുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്തുവാൻ സാധിക്കുകയില്ല എന്ന് എനിക്ക് ബോധ്യമായിരിക്കുന്നു.
1 യോഹ. 4:16 ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെ നാം അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹം ആകുന്നു,...
ശുശ്രൂഷയിലെ വചനങ്ങൾ
എന്താണ് ദൈവത്തിന്റെ സ്നേഹം? സ്നേഹം ദൈവത്തിന്റെ ഹൃദയമാണ്. ദൈവത്തിന്റെ സ്നേഹം അവന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നു. നീതി ദൈവത്തിന്റെ വഴിയാണ്, വിശുദ്ധി ദൈവത്തിന്റെ സ്വഭാവമാണ്, തേജസ് ദൈവത്തിന്റെ ആവിഷ്കാരമാണ്, അതുപോലെ സ്നേഹം ദൈവത്തിന്റെ ഹൃദയമാണ്. ദൈവത്തിന്റെ നീതി, വിശുദ്ധി, തേജസ് എന്നിവയെക്കുറിച്ച് സംസാരിച്ചതിനു ശേഷം, പൗലോസ് നമ്മെ ദൈവത്തിന്റെ സ്നേഹത്തിന്റെ ഹൃദയത്തിലേക്ക് കൊണ്ടുവരുന്നു. എന്തുകൊണ്ടാണ് ദൈവം തന്റെ നീതിയെ പ്രകടമാക്കിയത്? കാരണം മനുഷ്യൻ വീണുപോയി. മനുഷ്യൻ ദൈവത്തോട് തെറ്റ് ചെയ്തു, അതിനാൽ അവന്റെ നീതി ആവശ്യമായിരുന്നു. എന്തുകൊണ്ട് ദൈവം തന്റെ വിശുദ്ധിയെ പ്രയോഗിക്കണം? കാരണം മനുഷ്യൻ പൊതുവായതാണ്. ദൈവം തന്റെ പൊതുവായതും, തിരഞ്ഞെടുക്കപ്പെട്ടതുമായ എല്ലാവരെയും വിശുദ്ധികരിക്കേണ്ടതുണ്ട്. എന്തുകൊണ്ട് ദൈവം തന്റെ തേജസ് നമുക്ക് നൽകണം? എന്തെന്നാൽ, അവൻ തിരഞ്ഞെടുത്തവരെല്ലാം താഴ്ന്നവരും നികൃഷ്ടരും അധമരുമാണ്. അതിനാൽ, നമ്മെ കായാന്തരപ്പെടുത്തുന്നതിന് അവൻ തന്റെ തേജസ് പ്രയോഗിക്കണം. എന്നാൽ ദൈവത്തിന്റെ ഹൃദയത്തിൽ ആദ്യമുള്ളത് എന്തായിരുന്നു? സ്നേഹം. ദൈവം തന്റെ നീതിയും വിശുദ്ധിയും തേജസും പ്രയോഗിക്കുന്നതിന് മുമ്പ് അവൻ നമ്മെ സ്നേഹിച്ചു. സ്നേഹമായിരുന്നു ഉറവ, സ്നേഹമായിരുന്നു അടിസ്ഥാനകാരണം, സ്നേഹമായിരുന്നു ഈ എല്ലാറ്റിന്റെയും ഉറവിടം. ദൈവം നമ്മെ മുൻ നിയമിക്കുന്നതിന് മുമ്പേ അവൻ നമ്മെ സ്നേഹിച്ചു, അവൻ നമ്മെ വിളിക്കുന്നതിന് മുമ്പേ അവൻ നമ്മെ സ്നേഹിച്ചു, അവൻ നമ്മെ നീതീകരിക്കുന്നതിന് മുമ്പേ അവൻ നമ്മെ സ്നേഹിച്ചു, അവൻ നമ്മെ തേജസ്കരിക്കുന്നതിന് മുമ്പേ അവൻ നമ്മെ സ്നേഹിച്ചു. എല്ലാത്തിനും അതുപോലെ എന്തിനും മുമ്പേ അവൻ നമ്മെ സ്നേഹിച്ചു. നമ്മുടെ രക്ഷ ദൈവസ്നേഹത്തിൽ നിന്നാണ് ഉത്ഭവിച്ചത്. ദൈവം നമുക്കുവേണ്ടി ചെയ്യുന്ന എല്ലാറ്റിന്റെയും ഉറവിടം സ്നേഹമാണ്, ഈ സ്നേഹം അവന്റെ ഹൃദയമാണ്. അതുകൊണ്ട്, ദൈവത്തിന്റെ രക്ഷ പൂർണമായി നിവർത്തിക്കപ്പെട്ടതിനുശേഷം, അവന്റെ സ്നേഹം നമ്മുടെ സുരക്ഷയായി നിലകൊള്ളുന്നു. ദൈവസ്നേഹം നമ്മുടെ രക്ഷയുടെ ഉറവിടം മാത്രമല്ല, നമ്മുടെ രക്ഷയുടെ സുരക്ഷിതത്വവുമാണ്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Love Being the Heart of God
Bible Verses
Rom 8:35 Who shall separate us from the love of Christ? (39) Nor height nor depth nor any other creature will be able to separate us from the love of God, which is in Christ Jesus our Lord.... 1 John 4:16 And we know and have believed the love which God has in us. God is love....
Words of Ministry
What is God's love? Love is the heart of God. God's love issues out of His heart. Righteousness is the way of God, holiness is the nature of God, glory is the expression of God, and love is the heart of God. After speaking of God's righteousness, holiness, and glory, Paul brings us into God's heart of love. Why has God demonstrated His righteousness? Because man was fallen. Man was wrong with God and needed His righteousness. Why must God exercise His holiness? Because man is common. God must sanctify all of His common, chosen ones. Why must God give us His glory? Because all His chosen ones are low, mean, and vile. Hence, He must exercise His glory to transfigure us. But what was in God's heart originally? Love. Before God exercised His righteousness, holiness, and glory He loved us. Love was the fountain, love was the root, and love was the source of it all. God loved us before He predestinated us, He loved us before He called us, He loved us before He justified us, and He loved us before He glorified us. Before everything and anything else He loved us. Our salvation originated with the love of God. Love is the source of all that God does for us, and this love is His heart. Therefore, after God's salvation has been fully accomplished, His love remains our security. The love of God is not only the source of our salvation, it is the security of our salvation.