November 3, 2024
മനുഷ്യൻ ഒരു പാത്രമായിരിക്കുന്നു
ബൈബിൾ വാക്യങ്ങൾ
റോമ. 9:21 അല്ലെങ്കിൽ കുശവന് ഒരേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം മാനത്തിനും വേറൊന്ന് അപമാനത്തിനും ഉണ്ടാക്കുവാൻ കളിമണ്ണിന്മേൽ അധികാരം ഇല്ലയോ?
വാ. 23 തേജസ്സിനായി മുന്നൊരുക്കിയ, കരുണാപാത്രങ്ങളുടെമേൽ തന്റെ തേജസ്സിന്റെ ധനം അറിയിക്കേണ്ടതിന്,
2 കൊരി. 4:7 ...ഈ നിധി [യേശു ക്രിസ്തു] ഞങ്ങൾക്ക് മൺപാത്രങ്ങളിലത്രേ ഉള്ളത്.
ശുശ്രൂഷയിലെ വചനങ്ങൾ
മനുഷ്യനെ സൃഷ്ടിച്ചതിലെ ദൈവത്തിൻ്റെ ഉദ്ദേശ്യം റോമർ 9:21 വെളിപ്പെടുത്തുന്നു. മനുഷ്യനെ സൃഷ്ടിച്ചതിലെ ദൈവോദ്ദേശ്യത്തെക്കുറിച്ചുള്ള വെളിപാടിൽ ഈ വാക്യം നിസ്തുലമാണ്. ഈ വാക്യം കൂടാതെ, മനുഷ്യനെ സൃഷ്ടിച്ചതിലുള്ള ദൈവത്തിൻ്റെ ഉദ്ദേശ്യം അവനെ, തന്നെ ഉൾക്കൊള്ളുവാനുള്ള തന്റെ പാത്രമാക്കുക എന്നതായിരുന്നു എന്ന് മനസ്സിലാക്കുവാൻ നമുക്ക് ബുദ്ധിമുട്ടായിരിക്കും. നാം ദൈവത്തിൻ്റെ പാത്രങ്ങളാണെന്നും ദൈവം നമ്മുടെ ഉൾക്കോള്ളാണെന്നും നാമെല്ലാവരും നന്നായി മനസ്സിലാക്കണം. നാം മൺപാത്രങ്ങളാണ്, ദൈവമാണ് നിധിയും ഉൾക്കോള്ളും. ദൈവത്തിൻ്റെ തിരഞ്ഞെടുപ്പിന് ഒരു ലക്ഷ്യമുണ്ട്—ദൈവത്തെ ഉൾക്കൊള്ളുവാനും അവനെ നിത്യമായി ആവിഷ്‌ക്കരിക്കുവാനും ധാരാളം പാത്രങ്ങൾ ഉണ്ടായിരിക്കുക. നാം അവനെ അവൻ എന്തായിരിക്കുന്നുവോ അത് ആവിഷ്കരിക്കുവാനും അവൻ നമ്മിലും നമ്മോടുകൂടെയും തേജസ്സ്‌ക്കരിക്കപ്പെടുന്നതിനുമായി അവനുമായി ഒന്നായിത്തീരുന്നതു വരെയും അവനെ നമ്മിലേക്ക് എടുക്കുവാനും നമ്മുടെ ജീവനും ജീവ സഹായവുമായി അവനെ ഉൾക്കൊള്ളുവാനും കഴിയുന്ന വിധത്തിലാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. ഇതാണ് ദൈവത്തിൻ്റെ തിരഞ്ഞെടുപ്പിൻ്റെ നിത്യമായ ലക്ഷ്യം. നമ്മുടെ നിത്യമായ ദൈവകല്പിതവും കൂടിയാണത്. വചനത്തിൻ്റെ ഈ ഭാഗം ദൈവത്തിനായുള്ള നമ്മുടെ പ്രയോജനത്തിന്റെ ഉച്ചസ്ഥിതിയെ വെളിപ്പെടുത്തുന്നു, അത് അവനാൽ നാം ദാസന്മാരും പുരോഹിതന്മാരും രാജാക്കന്മാരും എന്ന നിലയിൽ ഉപയോഗിക്കപ്പെടുവാനല്ല, മറിച്ച് അവനെ ഉൾക്കൊള്ളുന്നതിനും ആവിഷ്‌ക്കരിക്കുന്നതിനുമുള്ള പാത്രങ്ങളായിരിക്കുന്നതിനാണ്. നാം ദൈവത്തിൻ്റെ പാത്രങ്ങളായി ഉപയോഗിക്കപ്പെടണമെങ്കിൽ, തീർച്ചയായും അവൻ നമ്മോടുകൂടെ ഒന്നായിരിക്കണം. നാം അവൻ്റെ പാത്രവും അവൻ്റെ ആവിഷ്കാരവും ആകുന്നു; അവൻ നമ്മുടെ ഉൾക്കോള്ളും ജീവനുമാണ്. നാം അവനാൽ ജീവിക്കേണ്ടതിന് അവൻ നമ്മിൽ ജീവിക്കുന്നു. അവനും നാമും, നാമും അവനും, ഒടുവിൽ ജീവനിലും സ്വഭാവത്തിലും ഒന്നായിരിക്കും.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Man Being a Vessel
Bible Verses
Rom 9:21 Or does not the potter have authority over the clay to make out of the same lump one vessel unto honor and another unto dishonor? (23) In order that He might make known the riches of His glory upon vessels of mercy, which He had before prepared unto glory. 2 Cor 4:7 But we have this treasure [Jesus Christ] in earthen vessels....
Words of Ministry
Romans 9:21 discloses God's purpose in creating man. This verse is unique in its revelation of God's purpose in the creation of man. Without this verse it would be difficult for us to realize that God's purpose in creating man was to make him His vessel to contain Him. We all must thoroughly understand that we are God's containers and that God is our content. We are earthen vessels, and God is the treasure and the content. God's selection has a goal-to have many vessels to contain God and to express Him eternally. God created us in such a way that we are able to take Him into us and contain Him as our life and life supply, to the end that we be one with Him to express what He is and that He be glorified in us and with us. This is the eternal goal of God's selection. It is also our eternal destiny. This portion of the Word also unfolds the climax of our usefulness to God, which is not to be used by Him as servants, priests, and kings, but as vessels to contain Him and express Him. If we are to be used as God's vessels, surely He has to be one with us. We are His container and His expression; He is our content and our life. He lives in us that we may live by Him. He and we, we and He, eventually will be one both in life and in nature.