November 5, 2024
മനുഷ്യൻ ഒരു കയ്യുറ പോലെയാണ്
ബൈബിൾ വാക്യങ്ങൾ
2 കൊരി. 4:7 എന്നാൽ ഈ ശക്തിയുടെ ശ്രേഷ്ഠത ഞങ്ങളിൽ നിന്നല്ല ദൈവത്തിൽ നിന്നത്രേ എന്നു വരേണ്ടതിന്, ഈ നിധി ഞങ്ങൾക്ക് മൺപാത്രങ്ങളിലത്രേ ഉള്ളത്.
കൊലൊ. 1:27 ..ജാതികൾക്കിടയിലെ ഈ മർമത്തിന്റെ മഹിമാധനം...അത് മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നതുതന്നെ
ശുശ്രൂഷയിലെ വചനങ്ങൾ
ദൈവത്തിൻ്റെ ഒരു പാത്രം, ഒരു ഉൾക്കൊള്ളുന്നതിനുള്ള പാത്രമാണ് മനുഷ്യൻ എന്നതിൻ്റെ ദൃഷ്ടാന്തമായി നമുക്ക് ഒരു കയ്യുറ ഉപയോഗിക്കാം. കയ്യുറയുടെ ഉദ്ദേശ്യം കൈ ഉൾക്കൊള്ളുക എന്നതായതിനാൽ, കയ്യുറ കൈയുടെ സാദൃശ്യത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. കയ്യുറ കൈയല്ലെങ്കിലും, കൈ ഉൾക്കൊള്ളുവാൻ വേണ്ടി കൈയുടെ സാദൃശ്യത്തിലാണ് അത് നിർമ്മിച്ചിരിക്കുന്നത്. അതേ തത്വത്തിൽ, മനുഷ്യൻ ദൈവത്തെ ഉൾക്കൊള്ളുവാനുള്ള ഒരു പാത്രമാണ്. ഇക്കാരണത്താൽ, അവൻ ദൈവത്തിൻ്റെ സാദൃശ്യപ്രകാരം നിർമ്മിക്കപ്പെട്ടു. ഉദാഹരണത്തിന്, നമ്മുടെ സൗമ്യത ദൈവത്തിൻ്റെ സൗമ്യതയ്ക്കുള്ള ഒരു പാത്രമാണ്. നമ്മുടെ സൗമ്യത ആകൃതി മാത്രമാണ്, എന്നാൽ ദൈവത്തിൻ്റെ സൗമ്യതയാണ് സത്ത, യാഥാർഥ്യം. നാം ദൈവത്തിൻ്റെ സാദൃശ്യപ്രകാരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ, ദൈവികരാകുവാൻ, അതായത് ദൈവത്തെപ്പോലെ ആയിരിക്കുവാനുള്ള പ്രാപ്തി നമുക്കുണ്ട്. മൃഗങ്ങൾക്ക് ഒരിക്കലും ദൈവികരാകുവാൻ കഴിയില്ല, കാരണം അവ ദൈവത്തിൻ്റെ സാദൃശ്യത്തിലുള്ളവയല്ല, അവനെ ഉൾക്കൊള്ളുവാൻ കഴിയുകയുമില്ല. എന്നാൽ നമ്മുടെ സ്നേഹത്തിലും ദയയിലും സൗമ്യതയിലും നമുക്ക് ദൈവികതയും ദൈവസാദൃശ്യവും പ്രകടിപ്പിക്കുവാൻ കഴിയും. മനുഷ്യനെ താൻ സൃഷ്ടിച്ചതിൽ, ഈ പാത്രത്തിൽ വന്ന് തന്നെക്കൊണ്ട് തന്നെ നിറയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടെ ദൈവത്തെ ഉൾക്കൊള്ളുവാനുള്ള ഒരു പാത്രമായി ദൈവം അവനെ സൃഷ്ടിച്ചു. ദൈവം താൻ സൃഷ്ടിച്ച പാത്രങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ, ആ പാത്രങ്ങൾ തനിക്കു യോജിച്ചതാണെന്ന് അവൻ കണ്ടെത്തുന്നു. അവന് വികാരമുണ്ട്, അവൻ്റെ പാത്രത്തിനും വികാരമുണ്ട്. അതിനാൽ, പാത്രത്തിൽ ദൈവത്തിന് സ്വന്തം വികാരം ആക്കിവെയ്ക്കുവാനും പകരുവാനുമായി ഒരു സ്ഥലമുണ്ട്. ഇപ്രകാരം മാനുഷിക വികാരവും ദിവ്യ വികാരവും ഒന്നായിത്തീരുന്നു. ദിവ്യ വികാരം ഉൾക്കോളും മാനുഷിക വികാരം പാത്രവും ആവിഷ്കാരവുമാണ്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Man Being Like a Glove
Bible Verses
2 Cor 4:7 But we have this treasure in earthen vessels that the excellency of the power may be of God and not out of us. Col 1:27 ..the glory of this mystery among the Gentiles, which is Christ in you, the hope of glory.
Words of Ministry
We may use a glove as an illustration of man as a vessel, a container, of God. Because the purpose of a glove is to contain the hand, the glove is made in the likeness of the hand. Although the glove is not the hand, it is made in the likeness of the hand in order to contain the hand. In the same principle, man is a vessel to contain God. For this reason, he was made according to the likeness of God. For example, our gentleness is a container for God's gentleness. Our gentleness is only the form, whereas God's gentleness is the substance, the reality. Because we were created according to the likeness of God, we have the capacity to be godly, that is, to be like God. Animals can never be godly, for they are not in the likeness of God and cannot contain Him. But in our love, kindness, and gentleness we can show forth godliness, God-likeness. In His creation of man, God made man as a vessel to contain Him with the intention of coming into this vessel and filling it with Himself. When God enters into the vessels created by Him, He finds that the vessels are a proper match for Him. He has emotion, and His container has emotion also. Therefore, in the container God has a place to put, to dispense, His own emotion. In this way human emotion and divine emotion become one. The divine emotion is the content, and the human emotion is the container and the expression.