November 7, 2024
ഈ ഒട്ടിച്ചുചേർക്കലിന്റെ ഫലം
ബൈബിൾ വാക്യങ്ങൾ
റോമ 11:17 എന്നാൽ ശാഖകളിൽ ചിലതിനെ ഒടിച്ചുമാറ്റി, കാട്ടൊലിവായിരുന്ന നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചുചേർക്കുകയും, ഒലിവ് വൃക്ഷത്തിന്റെ മേദസ്സുള്ള വേരിന്റെ സഹപങ്കാളിയായിത്തീർക്കുകയും ചെയ്തെങ്കിൽ,
ഗലാ 2:20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാൻ അല്ല, ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്ന ജീവനോ വിശ്വാസത്തിൽ,...
ശുശ്രൂഷയിലെ വചനങ്ങൾ
മെച്ചപ്പെട്ട ജീവൻ താഴ്ന്ന ജീവന്റെ ന്യൂനതകളെയും കുറവുകളെയും വിഴുങ്ങുന്നുവെന്ന് ഞങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി. നമ്മുടെ മനുഷ്യ ജീവന്റെ ന്യൂനതകളെയും കുറവുകളെയും ദിവ്യ ജീവൻ വിഴുങ്ങുമെന്നാണ് ഇതിനർത്ഥം. ക്രിസ്തുവിൻ്റെ ജീവനിൽ അവൻ്റെ ക്രൂശീകരണത്തിൻ്റെ കൊല്ലുന്ന ശക്തി ഉള്ളതിനാലാണ് ഇത് സാധ്യമാകുന്നത്. ആൻ്റിബയോട്ടിക്കുകൾ രോഗാണുക്കളെ കൊല്ലുന്നതുപോലെ, ക്രിസ്തുവിൻ്റെ ജീവനിലെ കൊല്ലുന്ന മൂലകം നമ്മിലെ പ്രതിലോമ കാര്യങ്ങളെ ഇല്ലാതാക്കുന്നു. നമ്മുടെ മനുഷ്യജീവനെ വിട്ടുകൊടുക്കുവാനും അത് ക്രിസ്തുവിൻ്റെ ജീവൻ കൊണ്ട് പകരംവെയ്ക്കപ്പെടുവാനും നാം ആഗ്രഹിച്ചേക്കാം. നമ്മുടെ ജീവൻ "അണുക്കൾ" നിറഞ്ഞതാണെന്ന് നമുക്ക് തോന്നിയേക്കാം, അതിനാൽ അത് ദിവ്യ ജീവൻ കൊണ്ട് പകരംവെയ്ക്കപ്പെടുവാൻ നാം ആഗ്രഹിക്കുന്നു. ഇത് നമ്മുടെ വഴിയായിരിക്കാം, എന്നാൽ ദൈവത്തിന്റെ വ്യവസ്ഥയിൽ ഇത് അവന്റെ വഴിയല്ല. ക്രിസ്തുവിൻ്റെ ജീവൻ നമ്മുടെ ഉള്ളിലെ എല്ലാ ന്യൂനതകളും കുറവുകളും "അണുക്കളും" വിഴുങ്ങുക എന്നതാണ് അവൻ്റെ വഴി. കർത്താവായ യേശുവിനോട് നാം അവനെ സ്നേഹിക്കുന്നുവെന്നും അവനുമായി ഒന്നാകുവാൻ ആഗ്രഹിക്കുന്നുവെന്നും എത്രയധികം പറയുന്നുവോ അത്രയധികം ആത്മിയ ആൻ്റിബയോട്ടിക്കുകളിലുള്ള കൊല്ലുന്ന ശക്തി നാം അനുഭവമാകും. നമുക്കാവശ്യമായ എല്ലാ മൂലകങ്ങളും ക്രിസ്തുവിൻ്റെ ജീവനിൽ ലഭ്യമാണ്. അവൻ്റെ ജീവനിൽ കൊല്ലുന്ന മൂലകവും പോഷിപ്പിക്കുന്ന മൂലകവുമുണ്ട്. നിങ്ങളുടെ സഹജസ്വഭാവത്തെ സംബന്ധിച്ച് നിങ്ങൾ നിരുത്സാഹപ്പെട്ടവർ ആയിരിക്കാം. എന്നാൽ ക്രിസ്തുവിൻ്റെ ജീവൻ നിങ്ങളുടെ സഹജസ്വഭാവത്തിലുള്ള പ്രതിലോമ മൂലകത്തെ നശിപ്പിക്കുകയും, തുടർന്ന്, നിങ്ങളുടെ സഹജസ്വഭാവത്തെ വലിച്ചെറിയുന്നതിനുപകരം, അവൻ അതിനെ ഉയർത്തുകയും ഉപയോഗിക്കുകയും ചെയ്യും.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Result of This Grafting
Bible Verses
Rom 11:17 ...and you, being a wild olive tree, were grafted in among them and became a fellow partaker of the root of fatness of the olive tree. Gal 2:20 I am crucified with Christ; and it is no longer I who live, but it is Christ who lives in me; and the life which I now live in the flesh I live in faith...
Words of Ministry
We have pointed out that the better life swallows up the defects and shortages of the inferior life. This means that the divine life will swallow up the defects and shortages of our human life. This is possible because in Christ's life there is the killing power of His crucifixion. Just as antibiotics kill disease germs, so the killing element in the life of Christ terminates the negative things in us. We may prefer simply to yield up our human life and have it be replaced with Christ's life. We may feel that our life is full of "germs" and would therefore like it replaced by the divine life. This may be our way, but it is not God's way in His economy. His way is for Christ's life to swallow up all the defects, shortages, and "germs" within us. The more we tell the Lord Jesus that we love Him and that we want to be one with Him, the more we shall experience the killing power in the spiritual antibiotics. All the elements we need are available in Christ's life. In His life there is the killing element as well as the nourishing element. You may be discouraged about your disposition. But Christ's life will kill the negative element in your disposition and then, instead of casting your disposition away, He will uplift it and use it.