top of page

November 11, 2024

മറ്റുള്ളവരോട് ഒരു സാധാരണ ക്രിസ്തീയ ജീവിതം നയിക്കുന്നത്

ബൈബിൾ വാക്യങ്ങൾ

റോമ 12:9 സ്നേഹം കാപട്യം ഇല്ലാത്തതായിരിക്കട്ടെ...
വാ. 10 സഹോദരസ്നേഹത്തിൽ അന്യോന്യം ഊഷ്മളതയോടെ സ്നേഹിക്കുവിൻ; അന്യോന്യം ബഹുമാനിക്കുന്നതിൽ മുൻകൈ എടുക്കുവിൻ.
വാ. 13 വിശുദ്ധന്മാരുടെ ആവശ്യങ്ങൾക്ക് സഹായം നൽകുവിൻ; അതിഥി സൽക്കാരം പിൻപറ്റുവിൻ.
വാ. 15 സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കുവിൻ; കരയുന്നവരോടൊപ്പം കരയുവിൻ.
വാ. 16 ഉന്നത കാര്യങ്ങളിൽ മനസ്സുറപ്പിക്കാതെ താഴ്ന്നവരോടു ചേർന്ന്, അന്യോന്യം ഒരേ മനസ്സുള്ളവരാകുവിൻ; നിങ്ങളിൽത്തന്നെ ജ്ഞാനികൾ ആകാതിരിക്കുവിൻ.

ശുശ്രൂഷയിലെ വചനങ്ങൾ

ഒരു സാധാരണ ജീവിതം നയിക്കുന്നതിൽ, നമുക്ക് ആദ്യം മറ്റുള്ളവരോട് സ്നേഹം ഉണ്ടായിരിക്കണം. ബഹുമാനം കാണിക്കുന്ന കാര്യത്തിൽ നാം വേഗത്തിൽ നീങ്ങുകയും മറ്റുള്ളവരോട് ബഹുമാനം കാണിക്കുന്ന ആദ്യത്തവനാകുകയും വേണം. കൂടാതെ, നാം വിശുദ്ധന്മാരുടെ ആവശ്യങ്ങൾക്കായി ആശയവിനിമയം നടത്തുകയും അതിഥിസൽക്കാരം പിന്തുടരുകയും വേണം. മറ്റുള്ളവരോടൊപ്പം സന്തോഷിക്കുവാനും കരയുവാനും കഴിയുന്നതിനുമുമ്പ് നാം രൂപാന്തരപ്പെടണം. ചിലർ ജനിച്ചത് തന്നെ കരയുവാനോ സന്തോഷിക്കുവാനോ കഴിയാത്ത വിധത്തിലാണ്. നിങ്ങൾ എത്ര സന്തോഷമുള്ളവരോ ആനന്ദം നിറഞ്ഞവരോ ആണെങ്കിലും, ഒരിക്കലും ഭാവം മാറാത്തതായ കത്തോലിക്കാ പള്ളിയുടെ പ്രവേശന കവാടത്തിലുള്ള മറിയയുടെ പ്രതിമയെപോലെ അവർ ഭാവഭേദമില്ലാതെ തുടരുന്നു. ചില സഹോദരി സഹോദരന്മാർ ഇതുപോലെയാണ്. മറ്റുള്ളവരോടൊപ്പം എങ്ങനെ സന്തോഷിക്കണമെന്നോ കരയണമെന്നോ അവർക്കറിയില്ല; അവർ മനുഷ്യസ്നേഹമില്ലാത്ത കല്ലുകളെപോലെയാണ് എന്ന് തോന്നും. എന്നാൽ, സഭാജീവിതത്തിന് വൈകാരികരായ ആളുകളെ ആവശ്യമാണ്. നാമെല്ലാവരും ശരിയായ രീതിയിൽ വികാരഭരിതരും ഭാവപ്രകടനങ്ങൾകൊണ്ട് നിറഞ്ഞവരും ആയിരിക്കണം. എൻ്റെ എല്ലാ വികാരങ്ങളും ശരിയായും പര്യാപ്തമായും ആവിഷ്കരിക്കുവാൻ കഴിയുന്ന ഒരു മുഖം ഉണ്ടായിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ശിലാ മുഖമുള്ളവരെ ഒരുമിച്ചുകൂട്ടി അതിനെ സഭാജീവിതമെന്നു വിളിക്കുവാനാവില്ല; നാം ജീവനുള്ള കല്ലുകൾ, സ്നേഹംകൊണ്ട് നിറഞ്ഞ കല്ലുകൾ ആയിരിക്കണം. മറ്റുള്ളവരോടൊപ്പം സന്തോഷിക്കുവാനും കരയുവാനും നാം പഠിക്കണം.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Living a Normal Christian Life Toward Others

Bible Verses

Rom 12:9 Let love be without hypocrisy... (10) Love one another warmly in brotherly love; take the lead in showing honor one to another. (13) Contribute to the needs of the saints; pursue hospitality. (15) Rejoice with those who rejoice; weep with those who weep. (16) Be of the same mind toward one another, not setting your mind on the high things but going along with the lowly; do not be wise in yourselves.

Words of Ministry

In living a normal life, we firstly should have love toward others. In the matter of showing honor we must move quickly and be the first one to show honor to others. Furthermore, we need to communicate to the needs of the saints and to pursue hospitality. We must be transformed before we can rejoice and weep with others. Some people were born in such a way that they are unable to weep or to rejoice. Regardless of how happy or joyful you are, they remain expressionless, resembling the statue of Mary at the entrance of a Catholic church, which never changes its expression. Some brothers and sisters are like this. They do not know how to rejoice or to weep with others; they seem to be stones without human affection. However, the church life needs emotional people. We all must be properly emotional and full of expression. I would like to have a face that can express all my emotions properly and adequately. We cannot put together people with stone faces and call it the church life; we must be living stones, stones full of affection. We must learn to rejoice and to weep with others.

bottom of page