November 13, 2024
ജഡത്തെ അതിന്റെ ആസക്തി ഉണർത്തുവാൻ തീറ്റിപ്പോറ്റരുത്
ബൈബിൾ വാക്യങ്ങൾ
റോമ. 13:13 നമുക്ക് പകലിൽ എന്നപോലെ ഉചിതമാംവണ്ണം നടക്കാം; കൂത്താട്ടത്തിലും മദ്യപാനത്തിലും അല്ല, പരസംഗത്തിലും ദുർന്നടപ്പിലും അല്ല, പോരിലും അസൂയയിലും അല്ല.
വാ. 14 കർത്താവായ യേശു ക്രിസ്തുവിനെ ധരിച്ചുകൊള്ളുവിൻ, ജഡത്തിന് അതിന്റെ മോഹങ്ങളെ നിവർത്തിക്കുവാൻ അവസരം നൽകരുത്.
ശുശ്രൂഷയിലെ വചനങ്ങൾ
ഇന്നത്തെ മനുഷ്യ സമൂഹം, ജഡത്തിനുള്ള നിരവധി സാമഗ്രികൾ ഉള്ളടങ്ങുന്ന, അന്ധകാരവും തിന്മയുമാണ്. ഉദാഹരണത്തിന്, ദിനപത്രങ്ങളും അവയുടെ ചിത്രങ്ങളും പരസ്യങ്ങളും പരിഗണിക്കുക. പത്രത്തിൽ ഒരു ദുഷിച്ച ചിത്രം കാണുമ്പോൾ സ്വാധീനിക്കപ്പെടാത്ത തരത്തിൽ ഒരാൾ അത്ര ആത്മീയനായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പത്രങ്ങളിലെ ചില പരസ്യങ്ങളും ചിത്രങ്ങളും കണ്ടപ്പോൾ നിങ്ങളുടെ ജഡം ഉണർത്തപ്പെട്ടുവെന്ന് നിങ്ങളുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തും. കൂടാതെ, ആർത്തിയുള്ള ജഡത്തിന് ഭക്ഷണത്തെ നൽകുവാൻ ശത്രു ടെലിവിഷനും വളരെയധികം ഉപയോഗിക്കുന്നു. ക്രിസ്ത്യാനികൾ ടെലിവിഷൻ കാണരുത് എന്ന് ഞാൻ നിയമം പറയുന്നില്ല, എന്നാൽ അതിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന് ഞാൻ പറയുന്നു. നിങ്ങൾ വളരെ ശക്തനാണെന്ന് കരുതരുത്. അടുത്ത് ഒരു ആഴമുള്ള കിണർ ഉണ്ടെന്ന് കരുതുക. എനിക്ക് ആ കിണറ്റിൽ വീഴുവാൻ ആഗ്രഹമില്ലെങ്കിൽ, ഞാൻ അതിന്റെ അടുത്തുനിന്നും മാറി നിൽക്കണം, അല്ലാതെ ചുറ്റും നടക്കുകയല്ല വേണ്ടത്. എന്നാൽ, ഞാൻ കിണറ്റിനരികിലൂടെ നടക്കുന്നത് തുടരുകയാണെങ്കിൽ, ഇന്ന് ഞാൻ അതിൽ വീഴില്ലായിരിക്കാം, ഒരുപക്ഷേ ഭാവിയിൽ ഞാൻ വീഴും. അതുപോലെ തന്നെ ടെലിവിഷൻ കാണുന്നത് അപകടകരമാണ്. നിങ്ങൾ ടെലിവിഷൻ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ പ്രാർത്ഥിക്കണം, "കർത്താവേ, എന്നോടൊപ്പം ടെലിവിഷൻ കാണണമേ, ടെലിവിഷൻ കാണുന്നതിൽ എന്റെ ആത്മാവിൽ എന്നോടൊപ്പം ഒന്നായിരിക്കണമേ." നിങ്ങൾ ഈ രീതിയിൽ പ്രാർത്ഥിച്ചാൽ, അത് ചെയ്യുന്നത് നിങ്ങൾക്ക് കുഴപ്പമില്ലായിരിക്കും. അല്ലായെങ്കിൽ, ഒരുപക്ഷേ നിങ്ങൾ അത് ഉപേക്ഷിക്കുന്നത് പരിഗണിക്കണം. എന്തുതന്നെയായാലും, ടെലിവിഷൻ ശത്രുവിന് ജഡത്തിനുള്ള സാമഗ്രികൾ ഒരുക്കുന്നതിനുള്ള ശക്തമായ ഒരു ഉപാധിയാണ്, അതിന്റെ സ്വാധീനത്തിന്റെ ഫലമായി അനേകം തിന്മകൾ സംഭവിച്ചിട്ടുണ്ട്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Not Feeding the Flesh to Arouse Its Lust
Bible Verses
Rom 13:13 Let us walk becomingly as in the day; not in reveling and drunkenness, not in fornication and licentiousness, not in strife and jealousy. (14) But put on the Lord Jesus Christ, and make no provision for the flesh to fulfill its lusts.
Words of Ministry
The present human society is dark and evil, containing numerous provisions for the flesh. Consider, for instance, the newspapers with their pictures and advertisements. I do not believe that anyone is so spiritual that when he sees an evil picture in the newspaper that he will not be influenced. Your experiences will testify to you that when you looked at some of the advertisements and pictures in the newspapers your flesh was aroused. Furthermore, television has also been much used by the enemy to provide food for the hungry flesh. I am not legal to say that Christians should not watch television, but I do say that it is better to keep away from it. Do not think that you are so strong. Suppose there is a deep well nearby. If I do not wish to fall into the well, I should stay away from it and not walk around it. However, if I continue to walk near the well, although I may not fall in it today, I probably will in the future. Likewise, it is dangerous to watch television. If you intend to watch television, you should pray, "Lord, look at the television with me. Be one with me in my spirit to watch television." If you pray in this way, it may be all right for you to do it. Otherwise, perhaps you should consider giving it up. At any rate, television has been a powerful means for the enemy to make provision for the flesh, and many evil things have occurred as a result of its influence.