top of page
ML132 - E22
Track Name
00:00 / 02:09
പിതൃവന്ദനം
അവന്‍റെ വിശുദ്ധി

1
പിതാവേ, നാം ആരാധിപ്പൂ,
ഗാനം ആലപിക്കുന്നു;
വിശുദ്ധന്‍ നീ ഉന്നതനും,
“നിന്‍ നാമം വിശുദ്ധവും”.

2
പിതാവേ നിന്‍ ഹൃത്ത് സ്നേഹം,
നിന്‍ വഴികള്‍ നീതിയും;
നിന്‍ സ്വഭാവമോ വിശുദ്ധം,
ക്രിസ്തുവാല്‍ നല്‍കീടുന്നു.

3
നമ്മെ വിശുദ്ധീകരിച്ചു
ക്രിസ്തുവിന്‍റെ രക്തത്താല്‍;
പാപികളെ വേര്‍പെടുത്തി
നിന്‍ വചന സത്യത്താല്‍.

4
പരിശുദ്ധാത്മാവിനാലെ,
നമ്മെ വിശുദ്ധമാക്കി;
ആത്മാവ്, ദേഹി, ദേഹവും,
ശുദ്ധീകരിക്കപ്പെടും.

5
യേശുവിന്‍ വിശുദ്ധ ജീവന്‍
കൃപയാല്‍ നാം പ്രാപിപ്പൂ;
നിന്‍റെ വിശുദ്ധിയില്‍ നമ്മെ
പങ്കാളികളും ആക്കി.

6
വിശുദ്ധ പട്ടണത്തിൽ നാം,
നിൻ വിശുദ്ധി പങ്കിടും;
"നീ വിശുദ്ധന്‍" എന്നു ഞങ്ങള്‍
എന്നേക്കും പ്രഖ്യാപിക്കും.

bottom of page