ML193 - E481
ക്രിസ്തുവിനോടുള്ള ഐക്യം
അവന്‍റെ മരണ പുനരുത്ഥാനത്തോട് ഏകീഭവിക്കുവാന്‍
1
ക്രൂശിതന്‍ ക്രിസ്തുവിനൊപ്പം,
ലോകം, സ്വ, പാപത്തിനു;
യേശുവിന്‍ ജീവനിലേക്കു
ഇമ്പമായ് കടപ്പു ഞാന്‍:
തന്‍ ക്ലേശത്തിന്‍ കൂട്ടായ്‌മയിൽ,
ഏകം തന്‍ മൃത്യുവോട്,
രക്ഷകനൊപ്പം പോകും ഞാന്‍
കാല്‍വറിയിന്‍ വഴിയേ.
കാല്‍വറിയിന്‍ വഴിയേ,
രക്ഷകന്‍ പോയ ഇടമേ,
കര്‍ത്താവേ സഹായിക്കാ,
ഞാന്‍ ഈ വഴി പോയിടാന്‍.
2
ക്രിസ്തുവോട് മരിപ്പത്
പുനരുജ്ജീവനാല്‍ സാധ്യം;
തന്‍ കഷ്ടതയോടൊന്നാകും
ആനന്ദ ഹൃദയത്താല്‍.
തന്‍റെ പുനരുശക്തിയാല്‍
എന്നില്‍ അവന്‍ വസിപ്പൂ,
എന്‍ ഹൃദയം ആനന്ദത്താല്‍
കാല്‍വറിയിന്‍ വഴിയേ.
കാല്‍വറിയിന്‍ വഴിയേ,
രക്ഷകന്‍ പോയ ഇടമേ,
കര്‍ത്താവേ സഹായിക്കാ,
ഞാന്‍ ഈ വഴി പോയിടാന്‍.
3
മൃത്യുവിലൂടെ ജീവിപ്പൂ,
സഹനം നല്‍കും വാഴ്ച്ച;
തേജസ്സിന്‍ കിരീടം നേടാന്‍
ജയാളിക്കേക മാര്‍ഗ്ഗം.
ഓ എത്ര മധുരം അന്ന്
യജമാനന്‍ ചൊല്ലിയിടും,
“അതേ, എന്‍ കുഞ്ഞേ, നീ പോയി
കാല്‍വറിയിന്‍ വഴിയേ”.
കാല്‍വറിയിന്‍ വഴിയേ,
രക്ഷകന്‍ പോയ ഇടമേ,
കര്‍ത്താവേ സഹായിക്കാ,
ഞാന്‍ ഈ വഴി പോയിടാന്‍.