top of page
ML40 - E475
Track Name
00:00 / 02:43
ക്രിസ്തുവിനോടുള്ള ഐക്യം
അവനോടൊന്ന്

1
നിന്നോടൊന്ന്, നിത്യപുത്രാ,
ആത്മാവില്‍, വിശ്വാസത്താല്‍,
ഞങ്ങള്‍ നിന്‍റെ മരണവും,
ജീവനും പങ്കിടുന്നു.
പ്രിയപുത്രാ നിന്നോടൊന്ന്,
കൃപയാല്‍ നിന്‍ ഭാഗമായ്,
പിതാവിന്‍ അവകാശികള്‍,
നിന്നാത്മാവിന്‍ നിവാസം.

2
അവതാരം ചെയ്ത പുത്രാ
നിന്നോടൊപ്പം ജനിച്ചു,
നിന്‍ ശരീരത്തിന്‍ അംഗങ്ങള്‍,
ഭൂവില്‍ പരദേശികള്‍.
നിന്നോടൊന്നായ് അഭിഷിക്താ,
പങ്കിടുന്നാത്മാവിന്‍ ശക്തി,
അധ്വാനിപ്പൂ നിന്നോടൊപ്പം,
ഞങ്ങള്‍ പൂര്‍ണ ഐക്യത്തില്‍.

3
കൈവെടിയപ്പെട്ട പുത്രാ,
ഞങ്ങള്‍ നിന്നോടൊന്നാണ്;
പാപത്തിനു മരിച്ചവര്‍,
നരകം കാല്‍ക്കീഴെയും.
പുനരുത്ഥാനത്തില്‍ ഒന്ന്,
മരണം ഞെരുക്കില്ല;
പുതുസൃഷ്ടിയില്‍ ജീവിപ്പൂ,
നീതിയിന്‍ ഫലം കായ്പൂ.

4
ആരോഹണം ചെയ്ത പുത്രാ,
സിംഹാസനേ നിന്‍കൂടെ,
അധികാരം പങ്കിടുന്നു
ഭരിപ്പൂ നിന്നോടൊപ്പം.
വീണ്ടും വരുന്നോനാം പുത്രാ,
തേജസ്സണിഞ്ഞ് ഞങ്ങള്‍,
നിന്നഴക് വെളിവാക്കാന്‍,
നിത്യമായ് നിന്നോടൊന്ന്.

bottom of page