top of page
ML49 - E522
Track Name
00:00 / 02:43
ക്രിസ്തുവിന്‍റെ അനുഭവം
എല്ലായ്പ്പോഴും

1
ഇന്നോളം അറിയാതുള്ള,
ശാന്തത, സന്തോഷം,
ക്രിസ്തുവേ നിന്നില്‍ കണ്ടു ഞാന്‍,
അജ്ഞാതമത്ഭുതം.

യേശു നാമമെന്യെ വേറെ,
തൃപ്തിയില്ലൊന്നിലും;
യേശുവില്‍, മോദം ഞാന്‍ കണ്ടേ,
ജീവനും സ്നേഹവും.

2
ആശ്വാസം തേടി നടന്നു,
ദീര്‍ഘശ്വാസമോടെ;
രക്ഷകനെന്നെ പിടിച്ചു,
തന്‍ സ്നേഹാര്‍ത്തിയോടെ.

യേശു നാമമെന്യെ വേറെ,
തൃപ്തിയില്ലൊന്നിലും;
യേശുവില്‍, മോദം ഞാന്‍ കണ്ടേ,
ജീവനും സ്നേഹവും.

3
തേടി വൃഥാ വെള്ളം നില്ക്കാ,
പൊട്ട മരവിയെ;
വഞ്ചിച്ചേറ്റം ഹാസ്യമാകാം,
എന്നേ സാധിച്ചുള്ളേ.

യേശു നാമമെന്യെ വേറെ,
തൃപ്തിയില്ലൊന്നിലും;
യേശുവില്‍, മോദം ഞാന്‍ കണ്ടേ,
ജീവനും സ്നേഹവും.

4
ഇമ്പങ്ങള്‍ ചേതമായ നാള്‍,
ഉണ്ടായ് മനഃക്ലേശം,
രക്ഷാ സമ്പൂര്‍ണ്ണനേശുവേ,
നിന്‍ പേര്‍ക്കല്ല ലേശം.

യേശു നാമമെന്യെ വേറെ,
തൃപ്തിയില്ലൊന്നിലും;
യേശുവില്‍, മോദം ഞാന്‍ കണ്ടേ,
ജീവനും സ്നേഹവും.

bottom of page