top of page
ML78 - E852
Track Name
00:00 / 02:37
സഭ
അവളുടെ ആകര്‍ഷണീയത

1
നിന്‍ നിവാസം സ്നേഹിപ്പൂ ഞാന്‍;
അത് നിന്‍ സഭയാം,
അത് നിന്‍ ഹർഷം ആഗ്രഹം
നിന്‍ ഹൃത്തില്‍ സ്വസ്ഥത.

2
അവള്‍ക്കായി, നിന്നെ തന്നെ നല്‍കി,
നിന്‍റേത് മാത്രമാകാന്‍;
ഏകുന്നവള്‍ക്കായ് എന്‍ ദേഹം,
നിന്‍ ആഗ്രഹം നേടാന്‍.

3
അവള്‍ക്കായി, നീ എന്‍ ജീവനായ്,
എന്‍റെ ജീവിതമാകാന്‍;
അവള്‍ക്കായ്, ത്യജിക്കുന്നെന്നെ,
നിന്നാല്‍ നിറയുവാന്‍.

4
സഭ നിന്‍ പ്രിയ മണവാട്ടി,
നിൻ ശരീരം അവൾ;
അവള്‍ എന്‍ മോദം ആഗ്രഹം,
അവളില്‍ ഞാന്‍ ചാരുന്നു.

5
അവളില്‍, നിന്‍റെ സഹായം,
പകരുന്നെനിക്ക്;
അവളില്‍ ഞാന്‍ നിന്‍റേതാണ്
നിന്‍ ഹൃത്തിന്‍ തൃപ്തിക്കായി.

6
നിന്‍ നിവാസത്തെ സ്നേഹിപ്പൂ;
നിന്‍ സഭ, ഭവനം;
അതില്‍ ഞാന്‍ എന്നും വസിക്കും
അലഞ്ഞുഴലാതെ.

bottom of page