ദൂത് ഒന്ന്—മുഖവുര
പഠന രൂപരേഖ:
തിങ്കൾ:
ബൈബിളിനെ സംബന്ധിച്ച് പൊതുവായ ഒരു അവലോകനം:
· ബൈബിൾ രണ്ട് പ്രധാന കാര്യങ്ങളെ പരാമർശിക്കുന്നു—ക്രിസ്തുവും സഭയും അതായത് ജീവനും ദൈവത്തിന്റെ കെട്ടുപണിയും. ക്രിസ്തുവാണ് ജീവൻ, സഭയാണ് കെട്ടുപണി
· ബൈബിൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ജീവനെയും കെട്ടുപണിയെയും പരാമർശിച്ചുകൊണ്ടാണ്. ഇവയുടെ നടുവിലുള്ള പാലമായ യോഹന്നാന്റെ സുവിശേഷവും ഇതേ കാര്യം തന്നെയാണ് പറയുന്നത്.
· എന്താണ് ജീവൻ—ദൈവമെന്ന നിലയിൽ ക്രിസ്തു നമ്മിലേക്ക് പകരപ്പെടുകയും പണിതുചേർക്കപ്പെടുകയും ചെയ്യുന്നതാണ് ജീവൻ.
· എന്താണ് കെട്ടുപണി—ദൈവത്തിന്റെ വികാസത്തിലൂടെ, അവന് അവനെത്തന്നെ സംഘാതമായ് ആവിഷ്കരിക്കുവാൻ കഴിയുന്നതാണ് കെട്ടുപണി.
ചൊവ്വ:
I. തിരുവെഴുത്തിലെ കേന്ദ്രചിന്ത—ജീവനും കെട്ടുപണിയും
A. ജീവൻ
1. ദൈവത്തിന്റെ സൃഷ്ടിപ്പും, പഴയനിയമ യുഗവും, പുതിയനിയമ യുഗവും മാത്രമല്ല വരുംകാല നിത്യതയും ജീവനിൽ കേന്ദ്രീകൃതമാണ്.
B. കെട്ടുപണി
1. ദൈവത്തിന്റെ ഉദ്ദേശ്യം കെട്ടുപണിയാണ്, അതായത് മനുഷ്യൻ തന്റെ മണവാട്ടിയായ നഗരമായ് പണിയപ്പെടണം.
2. മുഴുവൻ തിരുവെഴുത്തിലും ദൈവത്തിന്റെ കെട്ടുപണിയും സാത്താന്റെ വ്യാജപ്പതിപ്പും മാറി മാറി സംഭവിക്കുന്നത് നാം കാണുന്നു
a. ഹാനോക്കിന്റെ പട്ടണത്തിന്റെ കെട്ടുപണി—ഒരു പൈശാചിക വ്യാജപതിപ്പ്.
b. നോഹയുടെ പേടകത്തിന്റെ കെട്ടുപണി—എല്ലാ ലോക ജനതയും ഹാനോക്കിന്റെ പട്ടണത്തിൽ ആയിരുന്നു എന്നാൽ നോഹ ക്രിസ്തുവിനെ മുൻകുറിക്കുന്ന പെട്ടകം പണിതു.
c. നോഹയുടെ യാഗപീഠത്തിന്റെയും കൂടാരത്തിന്റെയും കെട്ടുപണി— യാഗപീഠം ദൈവത്തെ ആരാധിക്കുന്നതിനും, കൂടാരം ജീവിക്കുന്നതിനും
d. ബാബേൽ ഗോപുരത്തിന്റെയും പട്ടണത്തിന്റെയും കെട്ടുപണി— ഗോപുരം യാഗപീഠത്തിന് എതിരും, പട്ടണം കൂടാരത്തിന് എതിരും.
e. അബ്രഹാമിന്റെ യാഗപീഠത്തിന്റെയും കൂടാരത്തിന്റെയും കെട്ടുപണി—അത് ബാബേൽ ഗോപുരത്തിനും പട്ടണത്തിനും എതിരായിരുന്നു.
f. സോദോമിന്റെ കെട്ടുപണി—പാപത്തിന്റെ പട്ടണം.
g. യാക്കോബിന്റെ സ്വപ്നത്തിലെ കെട്ടുപണി—ബേഥേൽ—ദൈവത്തിന്റെ ഭവനം, കല്ലുകളായ നാം എണ്ണയാൽ അഭിഷേകം ചെയ്യപ്പെട്ട് ബേഥേൽ ആയിത്തീരുന്നു.
ബുധൻ:
h. ഫറവോന്റെ സംഭരണ നഗരങ്ങളുടെ കെട്ടുപണി—ലൗകിക ആസ്വാദനത്തിന്റെ പട്ടണങ്ങൾ.
i. കൂടാരത്തിന്റെ കെട്ടുപണി—ക്രിസ്തുവിന്റെയും സഭയുടെയും മുൻകുറി.
j. മന്ദിരത്തിന്റെ കെട്ടുപണി—ക്രിസ്തുവിന്റെയും സഭയുടെയും പൂർണ്ണ അളവിലുള്ള മുൻകുറി.
k. ബാബിലോണിന്റെ കെട്ടുപണി—യെരൂശലേം പട്ടണവും അതിലുള്ള ആലയത്തിനും എതിരായ വ്യാജപതിപ്പ്
l. മന്ദിരത്തിന്റെയും യെരൂശലേമിന്റെയും പുനർനിർമാണം—അടിമത്തത്തിൽ നിന്നും ചിലർ മടങ്ങി വന്നു പുനർനിർമിച്ചു
m. സഭയുടെ കെട്ടുപണി—മത്തായി 16:18-ലെ കർത്താവിന്റെ പ്രവചനം.
n. സ്ഥലം സഭകളുടെ കെട്ടുപണി—സഭയുടെ കെട്ടുപണിയുടെ പ്രായോഗിക സാക്ഷാത്‌കാരം.
o. മതപരവും രാഷ്ട്രീയവുമായ ബാബിലോണിന്റെ കെട്ടുപണി—ആത്യന്തിക കെട്ടിടമായ പുതിയ യെരൂശലേമിന് എതിരായ വ്യാജപതിപ്പ്.
p. പുതിയ യെരൂശലേമിന്റെ കെട്ടുപണി—സാത്താന്റെ കെട്ടുപണി മഹതിയാം ബാബിലോണിൽ പരിണമിക്കും; ദൈവത്തിന്റേത് പുതിയ യെരൂശലേമിലും
വ്യാഴം:
II. തിരുവെഴുത്തിൽ യോഹന്നാന്റെ എഴുത്തുകളുടെ സ്ഥാനം
A. കർത്താവ് യോഹന്നാനെ വിളിച്ചപ്പോൾ അവൻ വല നന്നാക്കുകയായിരുന്നു. ഒടുവിൽ അവൻ ജീവന്റെ ശുശ്രൂഷയിലൂടെ ആത്മീക വല നന്നാക്കുന്നവനായി തീർന്നു. അവന്റെ ശുശ്രൂഷ ജീവനാലുള്ള കേടുപോക്കലിന്റെ ശുശ്രൂഷയായിരുന്നു
B. യോഹന്നാന്റെ എഴുത്തുകൾ ദിവ്യവെളിപാടിലെ അന്തിമവാക്കുകളാണ്
III. യോഹന്നാന്റെ സുവിശേഷത്തിന്റെ ഉള്ളടക്കം
A. മുഴുവൻ വേദപുസ്തകത്തിന്റെയും സംഗ്രഹം
1. ജീവൻ—ക്രിസ്തുവാണ് ജീവൻ, നമുക്ക് ജീവൻ ഉണ്ടാകുവാൻ അവൻ വന്നു
2. കെട്ടുപണി—വിശ്വാസികൾ അനേക വാസസ്ഥലങ്ങളായ് ത്രിയേക ദൈവത്തിലേക്ക് ഒന്നിച്ച് പണിയപ്പെടുന്നു.
B. രണ്ടു ഭാഗങ്ങളായ്
1. ഒന്നാമത്തെ ഭാഗം: കർത്താവിന്റെ വരവ്
a. ആദ്യത്തെ പതിമൂന്ന് അധ്യായങ്ങൾ—ദൈവത്തെ മനുഷ്യനിലേക്ക് കൊണ്ടുവരികയും, ദൈവത്തെ മനുഷ്യന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
2. രണ്ടാമത്തെ ഭാഗം: മരണത്തിൽ കർത്താവ് പോകുകയും പുനരുത്ഥാനത്തിൽ മടങ്ങിവരുകയും ചെയ്യുന്നു
a. അവസാനത്തെ എട്ട് അധ്യായങ്ങൾ—കർത്താവ് മരണത്തിൽ പോയി, പുനരുത്ഥാനത്തിൽ മടങ്ങി വന്ന് മനുഷ്യനെ ദൈവത്തിലേക്ക് കൊണ്ടുവരികയും, ദൈവത്തിന്റെ കെട്ടിടത്തിനായ് മനുഷ്യനിലും മനുഷ്യനോടുംകൂടെ വസിക്കുന്നു.
ചോദ്യങ്ങൾ:
1. ഉല്പത്തിയിലും വെളിപ്പാടിലും യോഹന്നാനിലും ജീവനെയും കെട്ടുപണിയെയും കുറിച്ച് പറഞ്ഞിരിക്കുന്നത് വിവരിക്കുക
2. ജീവനും കെട്ടുപണിയും എന്നത് ക്രിസ്തുവിനെയും സഭയെയും ആണ് സൂചിപ്പിക്കുന്നത് എന്നുള്ളത് വിവരിക്കുക
3. തിരുവെഴുത്തിൽ ദൈവത്തിന്റെ കെട്ടുപണിയും സാത്താന്റെ വ്യാജപ്പതിപ്പും മാറി മാറി സംഭവിക്കുന്നത് ചുരുക്കത്തിൽ വിവരിക്കുക
4. തിരുവെഴുത്തിൽ യോഹന്നാന്റെ എഴുത്തുകളുടെ സ്ഥാനം വിവരിക്കുക.
5. യോഹന്നാന്റെ സുവിശേഷത്തിലുള്ള മുഴുവൻ ബൈബിളിന്റെയും സംഗ്രഹം വിവരിക്കുക.
6. യോഹന്നാന്റെ സുവിശേഷത്തിന്റെ രണ്ട് ഭാഗങ്ങൾ ഏതൊക്കെ?