ദൂത് ഇരുപത്തിരണ്ട്—മതത്തില്‍ അന്ധരുടെ ആവശ്യം—ജീവന്റെ കാഴ്ചയും ജീവന്റെ മേയ്പും (2)
തിരുവെഴുത്ത് വായന: യോഹന്നാൻ 10:1-42
C. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
8. മതത്തിലെ കുരുടന്റെ ആവശ്യം—ജീവന്റെ കാഴ്ച്ചയും ജീവന്റെ മേയ്പ്പും— 9:1—10:42
b. ജീവന്റെ മേയ്പ്പ്—മതത്തിനു പുറത്തുള്ള വിശ്വാസികൾക്ക്—10:1-42
(1) ആടിനുവേണ്ടി—ആലയും വാതിലും മേച്ചിൽപ്പുറവും—വാ. 1-9
(2) ആട്ടിൻകൂട്ടത്തിനായി—ഇടയനും ദിവ്യജീവനും ദേഹിജീവനും—വാ. 10-21
(3) ആടുകളുടെ സുരക്ഷയ്ക്കായി—നിത്യജീവനും പുത്രന്റെ കരവും പിതാവിന്റെ കരവും—വാ. 22-30
(4) മതത്തിന്റെ ഉപദ്രവം—വാ. 31-39
(5) ജീവന്റെ മതപരിത്യാഗവും ജീവന്റെ പുതിയ നിൽപ്പും—വാ. 40-42
10:1-42~omitted.
തിങ്കൾ:
ആമുഖം:
· സിനഗോഗിൽ നിന്നും യെഹൂദന്മാര്‍ പുറത്താക്കിയ അന്ധനായ മനുഷ്യനെ അവന് സൗഖ്യമാക്കിയതിന് തൊട്ടുപിന്നാലെ കര്‍ത്താവ് ഈ ദൃഷ്ടാന്തം കൊണ്ടുവന്നു. അതുകൊണ്ട് ഈ സംഭവം, ആലയെ സംബന്ധിച്ച ഉപമയ്ക്ക് പശ്ചാത്തലമായിത്തീര്‍ന്നു.
പഠന രൂപരേഖ:
II. മതത്തിന് പുറത്തുള്ള വിശ്വാസികള്‍ക്കായുള്ള ജീവന്റെ മേയ്പ്
ഇവിടെ പറഞ്ഞിരിക്കുന്ന ഉപമയുടെ രഹസ്യം തുറക്കുന്നതിനുള്ള താക്കോൽ ആല എന്നതിന്റെ അര്‍ത്ഥത്തെ വളരെയേറെ ആശ്രയിച്ചിരിക്കുന്നു
A. ആലയും വാതിലും ആടുകള്‍ക്കുള്ള മേച്ചിൽപ്പുറവും
1. ആല, ന്യായപ്രമാണത്തെ അഥവാ ന്യായപ്രമാണമുള്ള മതമായ യഹൂദമതത്തെ സൂചിപ്പിക്കുന്നു
a. ക്രിസ്തു വരുന്നതിനു മുമ്പ് ദൈവം തിരഞ്ഞെടുത്ത ജനം ന്യായപ്രമാണത്തിന് കീഴില്‍ സൂക്ഷിക്കപ്പെട്ടിരുന്നു അല്ലെങ്കിൽ അടയ്ക്കപ്പെട്ടിരുന്നു.
b. ക്രിസ്തുവിലേക്ക് നമ്മെ കൊണ്ടു വരുന്ന അടിമയായി ന്യായപ്രമാണം പ്രവര്‍ത്തിച്ചു
c. കര്‍ത്താവിന്റെ മക്കൾക്ക് സ്ഥിരമായി കഴിയുവാനുള്ള ഇടമായ മേച്ചില്‍പ്പുറം ക്രിസ്തുവാണ്. എന്നാല്‍ ക്രിസ്തു വരുന്നതിനു മുമ്പ്, തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ താല്‍ക്കാലികമായി സൂക്ഷിക്കുവാനും നിയന്ത്രിക്കൂവാനും ആലയായി ന്യായപ്രമാണത്തെ ദൈവം ഒരുക്കി.
2. ആട്ടിൻകൂട്ടം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സൂചിപ്പിക്കുന്നു
ചൊവ്വ:
3. “അകത്തേക്ക് പോകുന്നതിനും” “പുറത്തേക്ക് പോകുന്നതിനും” ഉള്ളതായ വാതിൽ കിസ്തുവിനെ സൂചിപ്പിക്കുന്നു
a. ആലയിലേക്കുള്ള വാതില്‍ കര്‍ത്താവാണ്.
b. 9-൦ വാക്യത്തിൽ, താന്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അകത്തേക്കു പോകുവാന്‍ മാത്രമല്ല, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പുറത്തേക്കു പോകുവാനുള്ള വാതിലാണെന്ന് സൂചിപ്പിക്കുന്നു
c. ക്രിസ്തു വരുന്നതിനു മുമ്പ് പഴയനിയമകാലത്തുള്ള ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ന്യായപ്രമാണത്തിന്റെ സൂക്ഷിപ്പിലേക്ക് പ്രവേശിക്കുവാന്‍ മാത്രമല്ല, ക്രിസ്തു വന്നതിനു ശേഷം പുതിയ നിയമത്തിലുള്ള ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ന്യായപ്രമാണത്തിന്റെ ആലയില്‍നിന്ന് പുറത്തുകടക്കുവാനുമുള്ള വാതിൽ അവനാണ്
d. അവന് ആലയുടെ വാതില്‍ മാത്രമല്ല, ഇടയനും ആണ്. ന്യായപ്രമാണമായ ആലയ്ക്കു പുറത്ത് ആദ്യം കടന്നത് അവനാണ്.
e. കര്‍ത്താവ്, ഒടുവില്‍ മേച്ചിൽപ്ലുറവുമാണ്. ഇടയന് ആലയില്‍നിന്ന് ആടുകളെയെല്ലാം വാതിലാകുന്ന തന്നിലൂടെ പുറത്തുകൊണ്ടുവന്ന് മേച്ചിൽപ്പുറമായ തന്നിലേക്ക് അവരെ ആനയിക്കുന്നു
ബുധൻ:
4. മേച്ചില്ച്ചുറം ആടുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന സ്ഥലം എന്ന നിലയിൽ ക്രിസ്തുവിനെ സൂചിപ്പിക്കുന്നു
a. ആലയില്‍ സൂക്ഷിക്കപ്പെടുന്നത് അല്പകാലത്തേക്കും താല്ക്കാലികവുമാണ്. മേച്ചിൽപ്പുറത്ത് ആയിരുന്ന് അതിന്റെ സമ്പത്തുകള്‍ ആസ്വദിക്കുക എന്നത് അന്തിമവും സ്ഥിരവും ആണ്.
b. വാതില്‍ കാവല്ക്കാരന് പരിശുദ്ധാത്മാവും, കള്ളന്മാരും കവര്‍ച്ചക്കാരും, പ്രവാചകന്മാർ എന്ന് നടിക്കുന്നവരുമാണ്. ആലയിലേക്ക് വാതിലിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവര്‍, പഴയനിയമ പ്രവാചകന്മാര്ക്ക് ശേഷം യോഹന്നാന് സ്നാപകന് മുമ്പ് ജീവിച്ചിരുന്ന പ്രവാചകന്മാരാണ്.
B. ആട്ടിന്‍കൂട്ടത്തിന് ഇടയനും ദിവൃജീവനും ദേഹികജീവനും
1. ഇടയനായ ക്രിസ്തു ആടുകള്‍ക്ക് ദിവ്യജീവൻ ലഭിക്കേണ്ടതിന് തന്റെ ദേഹിജീവൻ വെച്ചുകൊടുക്കുന്നു
a. വാക്യം 10-ലും 11-ലും രണ്ടു വ്യത്യസ്ത പദങ്ങളാണ് ജീവന് എന്നതിന് ഉപയോഗിച്ചിരിക്കുന്നത്.
b. നിത്യമായ ദിവ്യജീവന്‍ എന്നതിന് പുതിയനിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന Zoe (സോയി) എന്ന ഗ്രീക്ക് പദമാണ് വാക്യം 10-ൽ ഉള്ളത്.
c. ദേഹികജീവന് അതായത് മനുഷ്യജീവന് എന്ന് അര്‍ത്ഥമാകുന്ന ദേഹി എന്നതിനുള്ള അതേ പദമായ Psuche (സൂക്കി) എന്ന ഗ്രീക്ക് പദമാണ് വാക്യം 11-ൽ ഉള്ളത്.
2. ഏക ഇടയന്റെ കീഴിൽ ജീവനാൽ ഏക ആട്ടിൻകൂട്ടമായി രൂപപ്പെടുന്നതിന്
a. ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകൾ എന്ന് വാക്യം 16-ൽ കര്‍ത്താവ് പറഞ്ഞത് ജാതികളെ കുറിച്ചാണ്
b. ആട്ടിന്‍തൊഴുത്ത് യെഹൂദമതമായിരുന്നു, ഇപ്പോഴും അങ്ങനെതന്നെ; എന്നാല്‍ ആട്ടിന്‍കൂട്ടം സഭയാണ്. ആട്ടിന്‍കൂട്ടമാകുന്ന സഭയിൽ രണ്ടു തരം ആളുകളുണ്ട്, വിശ്വിസിക്കുന്ന യെഹൂദന്മാരും ജാതികളും.
c. ഒറ്റ ആട്ടിന്കൂട്ടത്തിലേക്കും ഒരു ഇടയന്റെ കീഴിലേക്കും കര്‍ത്താവ് അവരെ ഒന്നിച്ചുകൊണ്ടുവരുന്നു. ഇപ്പോള്‍, ഏക ആട്ടിന്‍കൂട്ടവും ഏക ഇടയനും, ഏക ശരീരവും ഏക തലയും ആണ്.
d. നമുക്കെല്ലാം വീണ്ടെടുപ്പ് സാധിക്കുവാൻ അവന് തന്റെ ദേഹി ജീവന് അര്‍പ്പിച്ചു. ഒരു ഇടയന്റെ കീഴില്‍ ഒരു ആട്ടിന്‍കൂട്ടം ആകേണ്ടതിന് ഇപ്പോള്‍ നാം Zoe ജീവനിലാണ്. ഇത് ഒരു സംഘടനയല്ല; ഇത് ജീവനിലുള്ള കൂട്ടംകൂടലാണ്. ഇത് അത്ഭുതകരമാണ്.
വ്യാഴം:
C. ആടിന്റെ സുരക്ഷയ്ക്കായി നിത്യജീവനും പുത്രന്റെ കൈയും പിതാവിന്റെ കൈയും—10:28-29
1. വിശ്വാസികളുടെ ജീവിതത്തിനുവേണ്ടിയാണ് നിത്യജീവന്.
2. ശക്തിയുടെ കൈയായി പുത്രന്റെ കൈയ്യും സ്നേഹത്തിന്റെ കൈയായി പിതാവിന്റെ കൈയ്യും, വിശ്വാസികളുടെ പരിരക്ഷയ്ക്കുവേണ്ടിയാണ്.
D. മതത്തിന്റെ പീഡനം—10:30
1. ഇവിടെ കര്‍ത്താവ് തന്റെ ദൈവത്വം, താന്‍ ദൈവമാണ് എന്നത്, ഉറപ്പിച്ചുപറയുന്നു
2. അതിനാൽ മതം യേശുവിനെ പീഡിപ്പിച്ചു
E. ജീവന്റെ മതപരിത്യാഗവും ജീവന്റെ പുതിയ നിലപാടും—10:40-42
1. ക്രിസ്തു യെഹുദമതത്തെ ഉപേക്ഷിച്ച് യോഹന്നാന് സ്നാപകന് പുതിയനിയമ സുവിശേഷം പ്രസംഗിച്ച സ്ഥലത്തേക്ക് പോയി. ഇത് വളരെ അര്‍ത്ഥവത്താണ്.
2. കര്‍ത്താവ് യെഹൂദമതത്തെ ഉപേക്ഷിച്ച് പുതിയനിയമത്തിനുവേണ്ടി ഒരു പുതിയ നിലപാട് എടുത്തു.
3. ഇന്ന് നാം ഇവിടെ ഈ പുതിയ നിലപാടിലാണ്. നാം ഇടയനെ അനുഗമിക്കുന്നു, നാം മേച്ചില്‍പ്പുറത്താണ്; നമുക്ക് പുതിയ ഒരു നിലപാടുമുണ്ട്.
4. നല്ല ഇടയന് ഇനി മേലില്‍ ആലയിലില്ല. പുതിയനിയമത്തിന്റെ സാക്ഷ്യം സ്ഥാപിക്കപ്പെട്ടിരിക്കുന്നിടത്താണ് അവന് നിലകൊള്ളുന്നത്.
വെള്ളി:
ചോദ്യങ്ങൾ:
1. ആല, വാതിൽ, ആടുകള്‍, മേച്ചിൽപ്പുറവും എന്നിവ ഓരോന്നും എന്തിനെ സൂചിപ്പിക്കുന്നു എന്ന് ചുരുക്കത്തിൽ വിവരിക്കുക
2. വാക്യം 10-ലും 11-ലും ജീവന് എന്നതിന് ഉപയോഗിച്ചിരിക്കുന്ന വ്യത്യസ്ത പദങ്ങളുടെ അർഥം വിവരിക്കുക
3. ഏക ഇടയന്റെ കീഴിൽ ജീവനാൽ ഏക ആട്ടിൻകൂട്ടമായി രൂപപ്പെടുന്നത് എങ്ങനെ എന്ന് വിവരിക്കുക
4. പുത്രന്റെ കൈയും പിതാവിന്റെ കൈയും എന്തിനു വേണ്ടിയാണ്
എന്തുകൊണ്ട് മതം യേശുവിനെ പീഡിപ്പിച്ചു?