ദൂത് ഇരുപത്തിയാറ്—ജീവന്റെ ഫലവും പെരുക്കവും (2)
തിരുവെഴുത്ത് വായന: യോഹന്നാൻ 12:12-36
D. ജീവന്റെ ഫലവും പെരുക്കവും—12:1-50
1. ജീവന്റെ ഫലം—വിരുന്നുഭവനം (സഭാജീവിതത്തിന്റെ ലഘുരൂപം)—വാ. 1-11
2. മരണപുനരുത്ഥാനങ്ങളിലൂടെ സഭയ്ക്ക് വേണ്ടിയുള്ള ജീവന്റെ പെരുക്കം (ദൈവത്തിന്റെ തേജസ്കരണവും, ലോകത്തിനും സാത്താനും മേലുള്ള ന്യായവിധിയും ഉള്ളടങ്ങുന്നു)—വാ. 12-36a
3. മതത്തിന്റെ അവിശ്വാസവും അന്ധതയും—വാ. 36b-43
4. അവിശ്വസിക്കുന്ന മതത്തോടുള്ള ജീവന്റെ പ്രഖ്യാപനം—വാ. 44-50
12:12-36~omitted
തിങ്കൾ:
ആമുഖം:
· പുനരുത്ഥാന ജീവനാല്‍ ഉളവായ സഭയെ വര്‍ദ്ധിപ്പിക്കുവാന്‍ കര്ത്താവിന് എങ്ങനെ കഴിയും എന്ന് പന്ത്രണ്ടാം അദ്ധ്യായത്തിന്റെ രണ്ടാം ഭാഗത്ത് കാണിച്ചിരിക്കുന്നു (വാ.12-36).
പഠന രൂപരേഖ:
II. ജീവന്റെ പെരുക്കം മരണപുനരുത്ഥാനങ്ങളിലൂടെ—12:12-36
A. യേശുവിന് സുവർണ്ണകാലം
1. കര്‍ത്താവ്, ലാസറിനെ മരിച്ചവരിൽനിന്ന് ഉയിര്പ്പിച്ചതുകൊണ്ട് യെഹൂദന്മാര്‍ അവനെ വരവേല്‍ക്കുകയും യവനന്മാരായ ജാതികൾ അവനെ അനുഗമിക്കുവാന്‍ അന്വേഷിക്കുകയും ചെയ്തു.
2. എന്നാൽ സഭയെ നിലവിൽകൊണ്ടുവരുവാനും അതിനെ ജീവനില്‍ വര്‍ദ്ധിപ്പിക്കുവാനും ഉള്ള മാര്‍ഗ്ഗം ഇതല്ല.
B. ഒരു ഗോതമ്പുമണിയായി നിലത്തു വീഴുക
i. മാനുഷികമായ വരവേല്പ് ലഭിച്ചപ്പോൾ കര്‍ത്താവായ യേശു ആവേശംകൊണ്ടില്ല. വരവേല്പ് കൂടുന്തോറും, അവന് ശാന്തനായി. അവന്റെ അന്വേഷകരോട് താന്‍, ഒരു ഗോതമ്പുമണിയായിരുന്നു എന്ന് പറഞ്ഞു.
ii. ഒരു ഗോതമ്പുമണിക്ക് വര്‍ദ്ധിക്കുവാനുള്ള വഴി എന്താണ്? അത് വരവേല്ക്കപ്പെടുന്നതിനാലോ ആദരിക്കപ്പെടുന്നതിനാലോ അല്ല, മറിച്ച് മരിക്കുവാനായി നിലത്ത് വീഴുന്നതിനാലാണ്. ഇത് മാനുഷിക ധാരണയ്ക്ക് തികച്ചും വിരുദ്ധമാണ്.
iii. നമുക്ക് സഭയെ ഉളവാക്കുവാനും അതിനെ വര്‍ദ്ധിപ്പിക്കുവാനും ഉള്ള മാര്‍ഗ്ഗവും ഇതായിരിക്കണം. നാം മാനുഷിക വരവേല്പിനെ മരണത്താല്‍, ക്രൂശ് എടുക്കുന്നതിലൂടെ നേരിടണം.
ചൊവ്വ:
1. അനേക മണികളെ ഉലവാക്കുവാൻ - എല്ലാ മനുഷ്യരെയും ആകർഷിക്കുവാൻ
a. യോഹന്നാന് പന്ത്രണ്ടാം അദ്ധ്യായത്തിൽ കര്‍ത്താവിന്റെ മരണം (1:29 സൂചിപ്പിക്കുന്നതുപോലെ) വീണ്ടെടുപ്പിന് മരണമായല്ല, ഉളവാക്കുന്ന, ഉത്പാദിപ്പിക്കുന്ന മരണമായാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
b. ഈ അദ്ധ്യായം അനുസരിച്ച, മൂന്ന് ഉദ്ദേശ്യം നിറവേറ്റുവാന്‍ തന്റെ മരണത്തിലൂടെ കര്‍ത്താവ് തന്റെ ജഡാവതാരം എന്ന പുറന്തോട് പൊട്ടിച്ചു; അനേക മണികള്‍ ഉളവാക്കുക, എല്ലാ മനുഷ്യരെയും തന്നിലേക്ക് ആകര്‍ഷിക്കുക (വാ.24,32), ദിവ്യമൂലകം, നിത്യജീവന് പുറത്തുകൊണ്ടുവരുക (വാ.23,28), ലോകത്തെ ന്യായം വിധിക്കുകയും അതിന്റെ ഭരണാധികാരിയെ തള്ളിക്കളയുകയും ചെയ്യുക (വാ.31) എന്നിവ
2. ദിവ്യജീവനെ, ദിവ്യമൂലകത്തെ വിടുവിക്കുവാൻ - മഹത്വപ്പെടുത്തുവാനും പിതാവിനെ മഹത്വപ്പെടുത്തുവാനും
a. പുത്രന്റെ ദിവ്യമൂലകം അവന്റെ മരണപുനരുത്ഥാനങ്ങളിലൂടെ വിടുവിക്കപ്പെടുകയും വെളിപ്പെടുകയും ചെയ്തപ്പോള്‍, പിതാവിന്റെ ദിവ്യജീവന്‍ വിടുവിക്കപ്പെടുകയും വെളിപ്പെടുകയും ചെയ്തു. അങ്ങനെ, മരണപുനരുത്ഥാനങ്ങളിലൂടെ പുത്രന്റെ മഹത്വപ്പെടലില് പിതാവ് മഹത്വപ്പെട്ടു
ബുധൻ:
3. ലോകത്തെ ന്യായം വിധിക്കുവാനും അതിന്റെ ഭരണാധികാരിയായ സാത്താനെ പുറംതള്ളുവാനും
a. ക്രൂശിന്മേലുള്ള തന്റെ മരണത്താല്‍ കര്‍ത്താവ് ലോകത്തെ ന്യായം വിധിക്കുകയും അതിന്റെ ഭരണാധിപനായ സാത്താനെ പുറത്താക്കുകയും ചെയ്തു.
b. കര്‍ത്താവിന്റെ മരണത്തിന്റെ വിവിധ വശങ്ങള് ചിത്രീകരിക്കുവാന്‍ മൂന്നു പ്രതിരൂപങ്ങള്‍ യോഹന്നാനിൽ നാം കാണുന്നു: ദൈവത്തിന്റെ കുഞ്ഞാട്, സര്‍പ്പം, ഗോതമ്പുമണി എന്നിവ. ഇത് കര്‍ത്താവിന്റെ മരണത്തിന്റെ മൂന്നു വശങ്ങളെ സൂചിപ്പിക്കുന്നു.
c. ഒന്നാമത്തെ വശത്ത് ദൈവത്തിന്റെ കുഞ്ഞാടെന്ന നിലയിൽ അവൻ നമ്മെ വീണ്ടെടുത്തു.
d. രണ്ടാമത്തെ വശത്ത് താമ്ര സർപ്പമെന്ന നിലയിൽ അവൻ പഴയ സര്‍പ്പത്തെയും അതുപോലെ നമ്മുടെ ഉള്ളിലെ സർപ്പ പ്രകൃതത്തെയും നശിപ്പിച്ചു.
e. മൂന്നാമത്തെ വശത്ത് ഗോതമ്പുമണിയെന്ന നിലയിൽ അവൻ ദിവ്യ ജീവനെ വിടുവിച്ചു.
f. സഭയെ നിലവിൽ കൊണ്ടുവരുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ നാം നമ്മുടെ ദേഹിജീവനെ നഷ്ടമാക്കുന്നതിലൂടെ മരിക്കണം
g. മരിക്കുകയും ക്രൂശ് അനുഭവമാക്കുകയും ചെയ്യുന്നതിന്റെ അര്‍ത്ഥം നമ്മുടെ ദേഹിയെ, നമ്മുടെ സ്വാഭാവിക ജീവനെ നിരാകരിക്കുകയും തള്ളിക്കളയുകയും ചെയ്യുക എന്നാണ്.
വ്യാഴം:
III. മതത്തിന്റെ അവിശ്വാസവും അന്ധതയും
A. യെശയ്യാവ് പ്രവചിച്ചു
1. മതത്തിന്റെ അവിശ്വാസത്തെക്കുറിച്ചും ആ അവിശ്വാസത്തിന്റെമേലുള്ള ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചും 36 മുതല്‍ 43 വരെയുള്ള വാക്യങ്ങള്‍ സംസാരിക്കുന്നു.
2. അതിശയങ്ങളിലും അത്ഭുതങ്ങളിലും അടയാളങ്ങളിലും ജീവനായി കര്‍ത്താവ് എത്ര പ്രവര്‍ത്തിച്ചിട്ടും, മതാനുസാരികള്‍ അവനോടൊപ്പം പോകുവാൻ ഇഷ്ടപ്പെട്ടില്ല
3. ഇത് യെശ.53:1 ന്റെ പൂർത്തീകരണമായിരുന്നു
B. ദൈവം ന്യായംവിധിച്ചു
1. അതിന്റെ ഫലമായി, അന്ധതയും ഹൃദയകാഠിന്യവും അവരുടെമേല്‍ വന്നു (വാ.40; യെശ.6:10)
C. കർത്താവിന്റെ തേജസ്സ് കണ്ടു, എന്നാൽ സ്നേഹിച്ചില്ല
1. "അവന്റെ തേജസ്സ്" എന്നീ വാക്കുകള്‍ കര്‍ത്താവായ യേശു, സൈന്യങ്ങളുടെ യഹോവയായ ദൈവം തന്നെയാണെന്ന് സ്ഥിരീകരിക്കുന്നു
2. കര്‍ത്താവായ യേശുവിനെ ദൈവത്തിന്റെ തേജസ്സായി അവര്‍ വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്തില്ല. ദൈവത്തിന്റെ മഹത്വത്തെക്കാൾ മനുഷ്യരുടെ മഹത്വത്തെ സ്നേഹിച്ചു.
IV. അവിശ്വസിക്കുന്ന മതത്തോടുള്ള ജീവന്റെ പ്രഖ്യാപനം—44-50
A. മനുഷ്യന് വെളിപ്പെട്ട ദൈവം
1. ഒന്നാമത്, താന്‍ ജീവനുള്ള ദൈവത്തിന്റെ വെളിപ്പെടലാണെന്ന് അവന് പ്രഖ്യാപിച്ചു (വാ.44-45).
B. ലോകത്തിലേക്ക് വെളിച്ചമായി വരുന്നു
1. രണ്ടാമത്, മനുഷ്യന് ഇരുളില്‍ വസിക്കാതിരിക്കത്തക്കവണ്ണം തിളങ്ങുന്ന വെളിച്ചമായി താന്‍ ഈ ലോകത്തിലേക്ക് വന്നു എന്ന് അവന് പ്രഖ്യാപിച്ചു (വാ. 45,36).
C. ജീവനുള്ള വചനങ്ങളുമായി മനുഷ്യന്റെ അടുക്കൽ വരുന്നു
1. മൂന്നാമത്, താന്‍ മനുഷ്യന്റെ അടുക്കല്‍ വന്നത് ജീവനുള്ള വചനങ്ങളുമായാണെന്നും, തന്റെ വചനങ്ങള്‍ സ്വീകരിക്കുന്ന എല്ലാവര്ക്കും ഇന്നും എന്നന്നേക്കും നിത്യജീവന് ഉണ്ടാകുമെന്നും തന്റെ വചനങ്ങള്‍ തിരസ്ക്കരിക്കുന്നവരെല്ലാം ഒടുക്കത്തെ നാളില്‍ അവയാല്‍ ന്യായം വിധിക്കപ്പെടുമെന്നും അവന് പ്രഖ്യാപിച്ചു (വാ. 47-50)
വെള്ളി:
ചോദ്യങ്ങൾ:
1. സഭയെ ഉളവാക്കുവാനും അതിനെ വര്‍ദ്ധിപ്പിക്കുവാനുമുള്ള മാർഗ്ഗം മാനുഷിക ധാരണയ്ക്ക് വിരുദ്ധമായിരിക്കുന്നത് എപ്രകാരമെന്ന് വിവരിക്കുക.
2. ഒരു ഗോതമ്പുമണിയായി നിലത്തു വീണ് മരിച്ചതിലൂടെ കർത്താവ് നിറവേറ്റിയ മൂന്ന് ഉദ്ദേശ്യങ്ങൾ, അതായത് അവന്റെ മരണത്തിന്റെ മൂന്ന് വശങ്ങൾ ഏതൊക്കെ, അവ ഓരോന്നും ചുരുക്കത്തിൽ വിവരിക്കുക
3. മതത്തിന്റെ അവിശ്വാസവും അന്ധതയും വിവരിക്കുക, അതിനോട് കർത്താവ് ഇടപെട്ടത് എങ്ങനെ?
അവിശ്വസിക്കുന്ന മതത്തോടുള്ള ജീവന്റെ പ്രഖ്യാപനം എപ്രകാരമായിരുന്നു.