top of page
ദൂത് മുപ്പത്തിയൊമ്പത്—ജീവന്റെ പ്രാർഥന (2)

തിരുവെഴുത്ത് വായന: യോഹന്നാൻ 17:1—26

                II.      യേശു ക്രൂശിക്കപ്പെട്ടും ക്രിസ്തു പുനരുത്ഥാനം ചെയ്തും മനുഷ്യനെ ദൈവത്തിലേക്കു കൊണ്ടുവരുവാനുള്ള വഴി ഒരുക്കുവാൻ പോകുകയും, ദൈവത്തിന്റെ വാസസ്ഥലത്തിന്റെ കെട്ടുപണിക്കായി വിശ്വാസികളിൽ വസിക്കുവാനും ജീവിക്കുവാനും ആത്മാവായി വരുകയും ചെയ്യുന്നു—14:1—21:25

B.    ജീവന്റെ പ്രാർഥന—17:1-26

1.    പിതാവ് തേജസ്കരിക്കപ്പെടേണ്ടതിനു പുത്രൻ തേജസ്കരിക്കപ്പെടുവാൻ—വാ. 1-5

2.    വിശ്വാസികൾ ഒന്നായി പണിയപ്പെടുവാൻ—വാ. 6-24

a.     നിത്യജീവനാൽ പിതാവിന്റെ നാമത്തിൽ—വാ. 6-13

b.    വിശുദ്ധ വചനത്താലുള്ള വിശുദ്ധീകരണത്തിലൂടെ ത്രിയേക ദൈവത്തിൽ—വാ. 14-21

c.     ത്രിയേക ദൈവത്തിന്റെ ആവിഷ്കാരത്തിനായി ദിവ്യതേജസ്സിൽ—വാ. 22-24

3.    പുത്രനെയും അവന്റെ വിശ്വാസികളെയും സ്നേഹിക്കുന്നതിൽ പിതാവ് നീതിമാനായി കാണപ്പെടുവാൻ—വാ. 25-26

 

17:1—26~omitted

തിങ്കൾ:

ആമുഖം:

·         യോഹന്നാൻ 17-ലെ കർത്താവിന്റെ പ്രാർത്ഥനയുടെ ആദ്യഭാഗമായ 1 മുതൽ 5 വരെയുള്ള വാക്യങ്ങൾ, പ്രാർത്ഥനയുടെ വിഷയം നമുക്ക് നൽകുന്നു; രണ്ടാം ഭാഗമായ, 6 മുതൽ 24 വരെയുള്ള വാക്യങ്ങൾ, ഒരുമയെ സംബന്ധിച്ച് ഇടപെടുന്നു

·         ഒരുമയുടെ ഉദ്ദേശ്യം പുത്രൻ പിതാവിനെ മഹത്വപ്പെടുത്തത്തക്കവണ്ണം, പുത്രന്റെ മഹത്വീകരണം എന്നതാണ്.

·         ഈ ഒരുമയിലുള്ള ജനം, എല്ലാ ശിഷ്യന്മാരും, ദൈവം തിരഞ്ഞെടുത്തതും കർത്താവായ യേശുവിന് നല്കിയവരുമായ എല്ലാവരും, കർത്താവ് നിത്യജീവൻ നല്കിയവരുമായ എല്ലാവരും, ഉൾപ്പെടുന്നതാണ്

II.      വിശ്വാസികൾ ഒന്നായി കെട്ടുപണി ചെയ്യപ്പെടുന്നു

·         ഒരുമ ഉണ്ടായിരിക്കുവാൻ, കെട്ടുപണി ഉണ്ടായിരിക്കണം. കെട്ടുപണി ഇല്ലാതെ ഒരുമയില്ല.

·         കർത്താവിന്റെ ഹൃദയത്തോട് പ്രതികരിക്കുന്നവരും പരസ്പരം ഒന്നായി കെട്ടുപണി ചെയ്യുവാൻ തങ്ങളുടെ വ്യക്തിത്വം നഷ്ടമാക്കുവാൻ മനസ്സുള്ളവരുമായ ഒരു ചെറിയ ശേഷിപ്പ് ഉണ്ടായിരിക്കണം.

·         ശത്രുവായ സാത്താൻ ഈ കെട്ടുപണി വെറുക്കുന്നു.

·         യോഹന്നാൻ 17-ൽ, കർത്താവ് ഒരുമയ്ക്കായി പ്രാർത്ഥിച്ചു.

·         ഈ ഒരുമ മൂന്ന് ഘട്ടങ്ങളിലാണ്.

                              i.        നിത്യജീവനാൽ പിതാവിന്റെ നാമത്തിലും (വാ.6-13);

                             ii.        വിശുദ്ധവചനത്താലുള്ള ശുദ്ധീകരണത്തിലൂടെ ത്രിയേക ദൈവത്തിലും (വാ.14-21);

                            iii.        ത്രിയേക ദൈവത്തിന്റെ ആവിഷ്കാരത്തിനുവേണ്ടി ദിവ്യതേജസ്സിലും (വാ.22-24).

A.   നിത്യജീവനാൽ പിതാവിന്റെ നാമത്തിൽ

·         വിശ്വാസികളുടെ കെട്ടുപണിയായ, യഥാർത്ഥ ഒരുമ നിത്യജീവനാൽ പിതാവിന്റെ നാമത്തിലാണ്.

·         പിതാവിന്റെ നാമം പിതാവ് എന്നാണ്; പിതാവിന്റെ യാഥാർത്ഥ്യം ദിവ്യജീവനാണ്.

1.   പിതാവ്

a.     ജീവന്റെ സ്രോതസ്സ്.

b.    ജീവന്റെ പ്രചാരണത്തിനും വർദ്ധനവിനും വേണ്ടി

c.     അവനെ ആവിഷ്കരിക്കുവാൻ പിതാവിൽ നിന്നും അനേക പുത്രന്മാർ ജനിച്ചിരിക്കുന്നു

ചൊവ്വ:

d.    “പിതാവ് എന്ന നാമം ദിവ്യജീവനുമായി ബന്ധപ്പെട്ടിരിക്കുന്നു

                                              i.        ദിവ്യജീവനില്ലാതെ, ദൈവത്തിന് ഒരിക്കലും പിതാവായിരിക്കുവാൻ കഴിയുകയില്ല.

                                             ii.        അവനെ പിതാവ് എന്ന് നാം വിളിക്കുമ്പോളെല്ലാം ഈ നാമം അവന്റെ ദിവ്യജീവനാൽ യാഥാർത്ഥ്യമായിരിക്കുന്നു എന്ന് നാം മനസ്സിലാക്കണം.

                                            iii.        അവന്റെ ദിവ്യജീവൻ ഇല്ലാതെ, പിതാവ് എന്ന നാമം ഉൾക്കോളോ യാഥാർത്ഥ്യമോ ഇല്ലാത്ത ഒരു ശൂന്യമായ പദം മാത്രമായിരിക്കും.

                                            iv.        പിതാവ് എന്ന നാമത്തിന്റെ യാഥാർത്ഥ്യം ദിവ്യജീവൻ ആയതുകൊണ്ട്, നാം പിതാവിന്റെ നാമത്തിൽ ഒന്നാണ് എന്നു പറയുന്നതിന്റെ അർത്ഥം നാം ദിവ്യജീവനിൽ ഒന്നാണ് എന്നാകുന്നു.

2.   പിതാവിന്റെ നാമം

a.    “ദൈവം,”എന്നും “യഹോവ,”എന്നുമുള്ള നാമങ്ങൾ പഴയനിയമത്തിൽ വേണ്ടവണ്ണം വെളിപ്പെട്ടു

                                              i.        പഴയനിയമ കാലത്ത്, ദൈവത്തിന്റെ ജനം പ്രധാനമായും അറിഞ്ഞത് ദൈവത്തെ ഏലോഹിം എന്നും, അതായത്, ദൈവം എന്നും, യഹോവ അതായത് എന്നേക്കും നിലനിൽക്കുന്നവൻ എന്നുമായിരുന്നു; എന്നാൽ പിതാവ് എന്ന നാമത്തെക്കുറിച്ച് അവർക്ക് അധികം അറിവില്ലായിരുന്നു.

b.   “പിതാവ്”എന്ന നാമം പഴയനിയമത്തിൽ അല്പമായി പ്രതിപാദിച്ചിരിക്കുന്നു

                                              i.        പഴയനിയമത്തിൽ പിതാവ് എന്ന നാമം യെശയ്യാവ് 9:6; 63:16, 64:8 എന്നീ ഭാഗങ്ങളിൽ എന്നപോലെ അല്പമായി മാത്രമേ പരാമർശിച്ചിട്ടുള്ളൂ.

                                             ii.        അനേക പുത്രന്മാരെ വീണ്ടുംജനിപ്പിക്കുന്ന പിതാവായി ദൈവത്തെ പുതിയ നിയമത്തിലാണ് കർത്താവ് വെളിപ്പെടുത്തുന്നത്.

                                            iii.        ജീവനിൽ ദൈവം നമ്മുടെ പിതാവായതുകൊണ്ട് അവനെ,“അബ്ബാ, പിതാവേ,”എന്നു വിളിക്കുന്നത് വളരെ മാധുര്യമേറിയതാണ്.

c.    പുത്രൻ പിതാവിന്റെ നാമത്തിൽ, അതായത്, പിതാവിന്റെ യാഥാർത്ഥ്യത്തിൽ  വരുകയും, പ്രവർത്തിക്കുകയും ചെയ്തു.

d.   പുത്രൻ പിതാവുമായി ഒന്നായതുകൊണ്ട്, പുത്രൻ പിതാവിനെ പിതാവ് എന്തായിരിക്കുന്നുവെന്നതിൽ തന്റെ വിശ്വാസികൾക്ക് വെളിപ്പെടുത്തികൊടുത്തു

ബുധൻ:

e.    പുത്രൻ വിശ്വാസികൾക്ക് പിതാവിന്റെ നാമം അറിയുമാറാക്കുന്നു — v.26

                                              i.        പിതാവിന്റെ പുത്രൻ എന്ന നിലയിൽ, കർത്താവായ യേശു നമ്മിലേക്കു ജീവൻ പകരുവാൻ വന്നു.

                                             ii.        പിതാവിന്റെ ജീവൻ നമ്മിലേക്ക് പകരപ്പെട്ടതുകൊണ്ട്, സ്വമേധയാ, ഉപദേശത്താൽ അല്ല, ജീവനാൽ, പിതാവിനെ നാം അറിയുന്നു.

3.   പിതാവിന്റെ വചനവും പിതാവിന്റെ വചനങ്ങളും

(1)   പിതാവിന് രണ്ടുതരത്തിലുള്ള വചനങ്ങൾ ഉണ്ട് എന്നു ഗ്രീക്കിൽ നാം കാണുന്നു. 6-ാം വാക്യത്തിലെ ലോഗോസ് (logos) സ്ഥിരമായ വചനവും 8-ാം വാക്യത്തിലെ റീമാ (rhema) തത്സമയ വചനവും ആണ്.

(2)   വിശ്വാസികളിലേക്ക് നിത്യ ജീവൻ പകരുന്നതിന് കർത്താവ് ലോഗോസും റീമയും ഉപയോഗിച്ചു.

(3)   നിങ്ങൾ വേദപുസ്തകം, അതായത് ലോഗോസ് വായിക്കുമ്പോൾ, നിങ്ങളെ പ്രചോദിപ്പിക്കുവാൻ ഒരു വാക്യമോ, ഒരു പദസമുച്ചയമോ, അല്ലെങ്കിൽ ഒരു വാക്ക് പോലുമോ ആത്മാവ്  ഉപയോഗിക്കുകയും അങ്ങനെ ആ വാക്ക് തത്സമയ വചനമായിത്തീരുന്നു.

(4)   തത്സമയ വചനം നിങ്ങളിൽ മുന്നിട്ടു നിൽക്കുമ്പോൾ നിങ്ങൾ പ്രചോദനം പ്രാപിക്കുകയും നിങ്ങൾ അവനെ സ്തുതിക്കുകയും ചെയ്യുമ്പോൾ, ഉടൻതന്നെ ജീവൻ നിങ്ങളിലേക്ക് പകരപ്പെടുന്നു.

(5)   നമുക്ക് ദൈവവചനം ലഭിച്ചപ്പോൾ, ആ വചനത്താൽ നാം വീണ്ടും ജനിക്കുകയും (1 പത്രോ.1:23), ദൈവപുത്രന്മാരായിത്തീരുകയും ചെയ്തു.

4.   പിതാവിന്റെ നാമത്തിൽ കാക്കപ്പെടുന്നതിന്

a.    പിതാവിന്റെ ജീവനാൽ

                                      i.        പിതാവിൽനിന്നു ജനിച്ചവർക്കും പിതാവിന്റെ ജീവനുള്ളവർക്കും മാത്രമേ പിതാവിന്റെ നാമത്തിൽ പങ്കാളികളാകുവാൻ കഴിയുകയുള്ളൂ.

                                     ii.        പിതാവ് അവന് നൽകിയിട്ടുള്ളവർക്ക് പുത്രൻ പിതാവിന്റെ ജീവൻ നല്കിയിരിക്കുന്നു (വാ.2).

                                    iii.        അതുകൊണ്ട്, ഒരുമയുടെ ഒന്നാമത്തെ വശം അവന്റെ ദിവ്യജീവനാലുള്ള പിതാവിന്റെ നാമത്തിലുള്ള ഒരുമയാണ്.

b.   പുത്രന്റെ വിശ്വാസികൾ ഇപ്പോഴും ലോകത്തിലായിരിക്കുന്നു.

c.    പരിശുദ്ധ പിതാവിനാൽ വിശ്വാസികൾ കാക്കപ്പെടുന്നു

                                      i.        കർത്താവ് തന്റെ പിതാവിനെ “പരിശുദ്ധ പിതാവ്” എന്ന് 11-ാം വാക്യത്തിൽ അഭിസംബോധന ചെയ്യുന്നു. പിതാവിന്റെ ജീവൻ വിശുദ്ധ ജീവനാണ്, ലോകത്തിൽനിന്നും വേർപെട്ട ഒരു ജീവനാണ്.

5.   പിതാവിന്റെ നാമത്തിൽ ഒന്നാണ്

a.    ത്രിയേക ദൈവത്തിലെ മൂവർ എന്നപോലെ

                                      i.        ദിവ്യജീവനിലും, ദിവ്യസ്വഭാവത്തിലും, ദിവ്യതേജസ്സിലും ത്രിയേകദൈവത്തിലെ മൂവരും ഒന്നാണ്.

                                     ii.        ദൈവത്തിന്റെ അനേക പുത്രന്മാരായ നാമും, ദിവ്യ ജീവനിലും ദിവ്യസ്വഭാവത്തിലും ദിവ്യതേജസ്സിലും ത്രിയേകദൈവത്തിലെ മൂവരും ആയിരിക്കുന്നതുപോലെ നാമും ഒന്നായിരിക്കണം.

വ്യാഴം:

b.   നിത്യജീവനാൽ

                                      i.        പിതാവിന്റെ ജീവന്റെ യാഥാർത്ഥ്യമായ, പിതാവിന്റെ നാമം, അവന്റെ മക്കളെ ഒന്നാക്കി സൂക്ഷിക്കുന്നു.

                                     ii.        മനോഭാവത്തിന്റെ അതിവികാസമാണ് ഭിന്നതയ്ക്കു കാരണം.

                                    iii.        നമ്മുടെ ആന്തരികജീവൻ വികസിക്കുവാൻ നാം അനുവദിക്കുകയാണെങ്കിൽ, ശരിയായ ഒരുമയുടെ യാഥാർത്ഥ്യമായ പിതാവിന്റെ ജീവനിൽ നാം എല്ലാവരും ഒരുമിക്കും.

c.    പിതാവിന്റെ നാമത്തെ, പിതാവിനെത്തന്നെ ആസ്വദിക്കുന്നു

                                      i.        അവന്റെ ജീവനാൽ നാം ഒന്നായിരിക്കുന്തോറും, പിതാവ് വളരെ ആസ്വാദ്യവാനാണെന്നുള്ള ബോധം നമുക്കുണ്ടാകുന്നു.

                                     ii.        നാം ഒരുമിച്ച്, “പിതാവേ”എന്നു വിളിക്കുന്നത് എത്ര മധുരമാണ്.

d.   ഒരുമയുടെ ആദ്യവശം പിതാവിന്റെ ദിവ്യജീവനാൽ അവന്റെ നാമത്തിലുള്ള ഒരുമയാണ്

                                      i.        ഒരുമയുടെ ഈ വശത്ത് വിശ്വാസികൾ പിതാവിന്റെ ജീവനിൽനിന്നു ജനിച്ച്, പിതാവിന്റെ നാമത്തെ, അതായത് പിതാവിനെത്തന്നെ, തങ്ങളുടെ ഒരുമയുടെ ഘടകമായി ആസ്വദിക്കുന്നു.

e.    പൂർണ്ണമായ സന്തോഷം

                                      i.        സന്തോഷത്തിന്റെ പൂർണ്ണത യഥാർത്ഥ ഒരുമയിലാണ്.

                                     ii.        പിതാവിന്റെ ജീവനാൽ പിതാവിന്റെ നാമത്തിൽ നാം ഒന്നായിരുന്ന പിതാവിനെ ഒരുമിച്ച് ആസ്വദിക്കുമ്പോൾ, നമുക്ക് കർത്താവിന്റെ സന്തോഷം നമ്മിൽ തികഞ്ഞുവരുന്നു.

                                    iii.        നാം പിതാവിനുള്ള സ്തുതികളാൽ നിറഞ്ഞവരാകുന്നു: ഈ സ്തുതി ആന്തരിക സന്തോഷത്തിന്റെ കവിഞ്ഞൊഴുക്കു തന്നെയാണ്.

 

വെള്ളി:

ചോദ്യങ്ങൾ:

1.    യോഹന്നാൻ 17-ൽ, കർത്താവ് പ്രാർത്ഥിച്ച ഒരുമയുടെ മൂന്ന് ഘട്ടങ്ങൾ ഏതൊക്കെയാണ്?

2.    “പിതാവ്”എന്ന നാമം ദിവ്യജീവനുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശദീകരിക്കുക.

3.    “അബ്ബാ, പിതാവേ” എന്നു പിതാവായ ദൈവത്തെ നാം വിളിക്കുന്നത് നമുക്ക് വളരെ മാധുര്യമേറിയത് ആയിരിക്കുന്നത് എന്തുകൊണ്ടാണ്?

4.    പിതാവിനുള്ള രണ്ട് തരത്തിലുള്ള വചനങ്ങൾ ഏതൊക്കെയാണ്? വിശ്വാസികൾക്ക് നിത്യജീവൻ പകരുവാൻ കർത്താവ് എങ്ങനെയാണ് ഈ രണ്ട് തരത്തിലുള്ള വചനങ്ങളും ഉപയോഗിക്കുന്നത്?

5.    വിശ്വാസികൾ എങ്ങനെയാണ് ലോകത്തിൽ നിന്ന് സൂക്ഷിക്കപ്പെടുന്നത് അഥവാ വേർപ്പെടുത്തപ്പെടുന്നത്?

6.    എപ്രകാരമാണ് വിശ്വാസികൾ പിതാവിന്റെ നാമത്തിൽ ഒന്നായി സൂക്ഷിക്കപ്പെടുന്നതെന്ന് വിശദീകരിക്കുക

കർത്താവിന്റെ സന്തോഷം നമ്മിൽ പൂർണ്ണമാകുന്നത് എങ്ങനെയാണ്?

bottom of page