top of page

October 24, 2024

ജീവൻ്റെ ആത്മാവ് പ്രക്രിയാവിധേയനായ ദൈവമാണ്

ബൈബിൾ വാക്യങ്ങൾ

റോമ. 8:2 എന്തെന്നാൽ ജീവന്റെ ആത്മാവിന്റെ പ്രമാണം എന്നെ പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്ന് ക്രിസ്തു യേശുവിൽ സ്വതന്ത്രനാക്കിയിരിക്കുന്നു.
വാ. 11 യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുവെങ്കിൽ...
1 കൊരി. 15:45b ...ഒടുക്കത്തെ ആദാം ജീവൻനൽകുന്ന ആത്മാവ് ആയിത്തീർന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

ദൈവം ജീവൻ്റെ ആത്മാവായിത്തീർന്നു എന്ന് റോമർ 8:2 വെളിപ്പെടുത്തുന്നു. ഈ വാക്യത്തിലെ ജീവന്റെ ആത്മാവ് പ്രക്രിയാവിധേയനായ ദൈവത്തെ സൂചിപ്പിക്കുന്നുവെന്ന് നമുക്ക് പറയാം. ദൈവം ക്രിസ്തുവിൽ ഒരു നീണ്ട പ്രക്രിയയിലൂടെ കടന്നുപോയി — ജഡാവതാരം, ക്രൂശീകരണം, പുനരുത്ഥാനം, ആരോഹണം. ഉല്പത്തി 1-ലെ ദൈവം താൻതന്നെ അത്തരമൊരു പ്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. റോമർ 8 [പാചകം ചെയ്യപ്പെടാത്ത ഭക്ഷണംകൊണ്ട് നിറയപ്പെട്ട] ഒരു ഫ്രിഡ്ജ് അല്ലാത്തതിനായ് നാം കർത്താവിനെ സ്തുതിക്കുന്നു; അത് നമ്മുടെ വിരുന്നുമേശയാണ്. റോമർ 8-ലുള്ള മേശമേൽ നമുക്ക് പ്രക്രിയാവിധേയനായ ദൈവമുണ്ട്, കാരണം ഇവിടെ അവൻ്റെ നാമം യഹോവയെന്നോ സർവ്വശക്തനായ ദൈവമെന്നോ അല്ല, മറിച്ച് ജീവൻ്റെ ആത്മാവ് എന്നാണ്. ക്രിസ്തു ജീവനാണ്, എന്നാൽ നമുക്ക് ക്രിസ്തുവിനെ ജീവനായി നൽകുന്നത് ആത്മാവാണ്. ആത്മാവില്ലാതെ ക്രിസ്തു ജീവനായിരിക്കാം, എന്നാൽ ക്രിസ്തുവിനെ ജീവനായി നമുക്ക് നൽകാനാവില്ല. ആത്മാവായതിനാൽ ക്രിസ്തു നമ്മിലേക്ക് ജീവനായി പകരപ്പെടുന്നു. ഇന്ന്, പ്രക്രിയാവിധേയനായതിനു ശേഷം, ക്രിസ്തു ജീവൻ നൽകുന്ന ആത്മാവാണ്. ഇപ്പോൾ നമ്മുടെ ആത്മാവിൽ നമുക്ക് ഈ അത്ഭുതവാനായ ആത്മാവിനെ ആസ്വദിക്കുവാൻ കഴിയും. ക്രിസ്തു ദൈവം താൻതന്നെയും, രക്ഷകനായ യഹോവയും, നമ്മോടുകൂടെയുള്ള ദൈവവുമാണെന്നത് ഒരിക്കലും മറക്കരുത്. ക്രിസ്തു ദൈവമാണ്. ഈ ക്രിസ്തു, പ്രക്രിയാവിധേയനായ ശേഷം ഇപ്പോൾ ജീവൻ നൽകുന്ന ആത്മാവാണ്. അത്തരമൊരു ആത്മാവായി നാം അവനെ അവൻ്റെ നിറവിൽ ആസ്വദിക്കണം. നമ്മുടെ ഭക്ഷണം ആത്മാവാണ്. എന്തൊരു സമ്പന്നമായ ആത്മാവാണിത്! ദിവ്യത്വം, മനുഷ്യത്വം, സ്നേഹം, വെളിച്ചം, ജീവൻ, ശക്തി, നീതി, വിശുദ്ധി, കൃപ - നമുക്ക് ആവശ്യമുള്ളതെല്ലാം ഈ ആത്മാവിലുണ്ട്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Spirit of Life Being the Processed God

Bible Verses

Rom 8:2 For the law of the Spirit of life has freed me in Christ Jesus from the law of sin and of death. (11) And if the Spirit of the One who raised Jesus from the dead dwells in you... 1 Cor 15:45b ...the last Adam [Christ] became a life-giving Spirit.

Words of Ministry

Romans 8:2 reveals that God has become the Spirit of life. We may say that the Spirit of life in this verse denotes the processed God. God in Christ has passed through a long process--the process of incarnation, crucifixion, resurrection, and ascension. The very God of Genesis 1 has undergone such a process. We praise the Lord that Romans 8 is not a refrigerator [full of uncooked food] ; it is our dining table. On the Romans 8 table we have the processed God, for here His title is neither Jehovah nor the Almighty God, but the Spirit of life. Christ is life, but it is the Spirit who gives us Christ as life. Without the Spirit Christ may be life, but Christ as life cannot be given to us. By being the Spirit Christ is imparted into us as life. Today, after being processed, the very Christ is the life-giving Spirit. Now in our spirit we may enjoy this wonderful Spirit. Never forget that Christ is the very God, Jehovah the Savior, God with us. Christ is God. This Christ, after being processed, is now the life-giving Spirit. We have to enjoy Him in His fullness as such a Spirit. Our food is the Spirit. What a rich Spirit this is! Divinity, humanity, love, light, life, power, righteousness, holiness, grace--everything we need is in the Spirit.

bottom of page