October 25, 2024
മൂന്ന് മടങ്ങ് ദിവ്യ പകർച്ച
ബൈബിൾ വാക്യങ്ങൾ
റോമ. 8:10 എന്നാൽ ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ, ശരീരം പാപം നിമിത്തം മരിച്ചതെങ്കിലും, ആത്മാവ് നീതി നിമിത്തം ജീവൻ ആകുന്നു.
വാ. 6 ജഡത്തിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് മരണം ആകുന്നു, എന്നാൽ ആത്മാവിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് ജീവനും സമാധാനവും ആകുന്നു.
വാ. 11 യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുവെങ്കിൽ, ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിലൂടെ നിങ്ങളുടെ മർത്യശരീരങ്ങൾക്കും ജീവൻ നൽകും.
ശുശ്രൂഷയിലെ വചനങ്ങൾ
ജീവൻ നൽകുന്ന ആത്മാവെന്ന നിലയിൽ, നമുക്ക് മൂന്ന് മടങ്ങ് രീതിയിൽ ജീവൻ നൽകുവാനായി, പ്രക്രിയാവിധേയനായ ത്രീയേക ദൈവം നമ്മിൽ വസിക്കുന്നു. ഇപ്രകാരം ജീവൻ നൽകുന്നതിൻ്റെ ആദ്യത്തെ വശം 10-ാം വാക്യത്തിൽ കാണാം. ക്രിസ്തു നമ്മിലുണ്ടെങ്കിൽ, നമ്മുടെ ആത്മാവ് ജീവനാണെന്ന് ഈ വാക്യം പറയുന്നു. [ഇവിടെയുള്ള ആത്മാവ് നമ്മുടെ ശരീരത്തിന് വിരുദ്ധമായതിനാൽ, ഇത് നമ്മുടെ മനുഷ്യാത്മാവായിരിക്കണം.] ഇവിടെ ക്രിസ്തു ഉൾവസിക്കുന്ന ആത്മാവായിത്തീർന്ന ത്രിയേക ദൈവം തന്നെയാണ്. ഈ ക്രിസ്തു നമ്മിൽ ഉള്ളതിനാൽ, നമ്മുടെ ആത്മാവ് ജീവനാണ്, കാരണം ജീവൻ നൽകുന്ന ആത്മാവെന്ന നിലയിൽ ക്രിസ്തു നമ്മുടെ ആത്മാവിൽ വസിക്കുന്നു, അവൻ്റെ വാസം നമ്മുടെ ആത്മാവിനെ ജീവനാക്കുന്നു. റോമർ 8-ൽ ജീവൻ നൽകുന്നതിനെ സംബന്ധിച്ച് വെളിപ്പെടുത്തിയിരിക്കുന്ന ആദ്യ വശം ഇതാണ്. രണ്ടാമത്തെ വശം 6-ാം വാക്യത്തിൽ കാണാം. മനസ്സ് നമ്മുടെ ദേഹിയുടെ നേതൃത്വമെടുക്കുന്ന ഭാഗമാണ്. അതിനാൽ, അത് നമ്മുടെ ദേഹിയെ പ്രതിനിധീകരിക്കുന്നു. ഇതർത്ഥമാക്കുന്നത് മനസ്സ് ജീവനാകുമ്പോൾ നമ്മുടെ ദേഹി ജീവനായി തീരുന്നു എന്നാണ്. ആദ്യം നമ്മുടെ ആത്മാവ് ജീവനാണ്, പിന്നെ നമ്മുടെ ദേഹിയും ജീവനാകുന്നു. അവസാനമായി, 11-ാം വാക്യമനുസരിച്ച് നമ്മുടെ മർത്യശരീരങ്ങൾക്ക് ജീവൻ പകരപ്പെടുന്നു. അതിനാൽ, ജീവൻ നമുക്ക് മൂന്ന് മടങ്ങ് രീതിയിൽ പകർന്നു നൽകപ്പെടുന്നു: നമ്മുടെ ആത്മാവ് ജീവനാകുന്നു, നമ്മുടെ മനസ്സ് ജീവനാകുന്നു, നമ്മുടെ മർത്യ ശരീരങ്ങൾക്ക് ജീവൻ നൽകപ്പെടുന്നു. ഇക്കാരണത്താൽ, റോമർ 8 പ്രകാരം, ത്രിയേക ദൈവം ത്രിഭാഗീയ മനുഷ്യനിലേക്ക് പകരപ്പെടുകയും മനുഷ്യൻ്റെ ആത്മാവിനും ദേഹിക്കും ശരീരത്തിനും ജീവൻ നൽകുകയും ചെയ്യുന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
A Threefold Divine Dispensing
Bible Verses
Romans 8:10 But if Christ is in you, though the body is dead because of sin, the spirit is life because of righteousness. (6) For the mind set on the flesh is death, but the mind set on the spirit is life and peace. (11) And if the Spirit of the One who raised Jesus from the dead dwells in you, He who raised Christ Jesus from the dead will also give life to your mortal bodies through His Spirit who indwells you.
Words of Ministry
As the life-giving Spirit, the processed Triune God dwells in us to give us life in a threefold way. The first aspect of this giving of life is found in verse 10. This verse says that if Christ is in us, our spirit is life. [Since the spirit here is in contrast to our body, this must then be our human spirit.] Christ here is the very Triune God who has become the indwelling Spirit. Because this Christ is in us, our spirit is life, for as the life-giving Spirit, Christ dwells in our spirit, and His indwelling makes our spirit life. This is the first aspect of the giving of life revealed in Romans 8. The second aspect is found in verse 6. The mind is the leading part of our soul. As such, it represents our soul. This means that when the mind becomes life, our soul becomes life. First our spirit is life, and then our soul also becomes life. Finally, life is imparted to our mortal bodies according to verse 11. Therefore, life is imparted to us in a threefold way: Our spirit becomes life, our mind becomes life, and life is imparted to our mortal bodies. For this reason we can say that, according to Romans 8, the Triune God is dispensed into the tripartite man and gives life to man's spirit, soul, and body.