top of page

October 27, 2024

ആത്മാവിൻ്റെ നടത്തിപ്പ് (2)

ബൈബിൾ വാക്യങ്ങൾ

റോമ. 8:14 എന്തെന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവരൊക്കെയും, ദൈവത്തിന്റെ പുത്രന്മാർ ആകുന്നു.
8:6 ജഡത്തിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് മരണം ആകുന്നു, എന്നാൽ ആത്മാവിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് ജീവനും സമാധാനവും ആകുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 2] ... നിങ്ങൾ ഷോപ്പിംഗിന് പോകുമ്പോൾ, "കർത്താവേ, ഞാൻ ഷോപ്പിംഗിന് പോകണമോ വേണ്ടയോ? ഞാൻ പോകേണ്ടെങ്കിൽ, എനിക്ക് ഒരു അടയാളം തരേണമേ" എന്ന് പ്രാർത്ഥിക്കേണ്ടതില്ല. നിങ്ങൾ ഈ രീതിയിൽ പ്രാർത്ഥിക്കേണ്ട ആവശ്യമില്ല. "കർത്താവേ, ഞാൻ കടയിൽ പോകരുതെന്നാണ് നിന്റെ താൽപ്പര്യമെങ്കിൽ എന്നെ തടയണമേ" എന്ന് നിങ്ങൾ പറയരുത്. ഷോപ്പിംഗിന് പോകുന്നതിൽ നിന്ന് കർത്താവ് നിങ്ങളെ തടയുന്നില്ലെങ്കിൽ നിങ്ങൾക്ക് കർത്താവിൻ്റെ നടത്തിപ്പ് ഉണ്ടെന്ന് കരുതരുത്. ബാഹ്യമായി സകലവും സുഗമമായിരിക്കാം, എന്നാൽ ആന്തരികമായി എങ്ങനെയാണ്? ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ വാഹനം പാർക്ക് ചെയ്‌തതിനുശേഷം കടയുടെ വാതിലിലേക്ക് നടക്കുമ്പോൾ നിങ്ങൾക്ക് ഉള്ളിൽ സമാധാനമില്ലായിരിക്കും. ആന്തരികമായി ശക്തിപ്പെടുന്നതിനുപകരം നിങ്ങൾക്ക് നിരാശ തോന്നുമായിരിക്കും. എന്നിരുന്നാലും, ബാഹ്യമായി എല്ലാം സുഗമമായതിനാൽ നിങ്ങൾ തുടരുക തന്നെ ചെയ്യും. എന്നാൽ, നിങ്ങൾ കടയിലേക്ക് അടുക്കുന്തോറും നിങ്ങൾക്ക് ഉള്ളിൽ ശൂന്യത അനുഭവപ്പെടുന്നു. ബാഹ്യമായ കാര്യങ്ങളിലൂടെ നിങ്ങൾക്ക് സ്വയം ന്യായീകരിക്കുവാൻ കഴിഞ്ഞേക്കാം: നിങ്ങൾക്ക് പണമുണ്ടെന്ന വസ്തുതയാൽ; കാലാവസ്ഥ മികച്ചതാണെന്നതിനാൽ; കുറച്ച് ഗതാഗത തിരക്ക് മാത്രമേയുള്ളൂ എന്നതിനാൽ. ബാഹ്യമായ കാര്യങ്ങളെ കുറിച്ചൊന്നും ഞാൻ അന്വേഷിക്കുന്നില്ല. നിങ്ങളുടെ ആന്തരിക അനുഭൂതികളെക്കുറിച്ചാണ് ഞാൻ ചോദിക്കുന്നത്. ബാഹ്യമായി എല്ലാം അനുലോമപരമാണെങ്കിലും, ആന്തരികമായി നിങ്ങൾ ശൂന്യരും ദുർബലരുമാണ്. നിങ്ങൾക്ക് അഭിഷേചനമോ നനയ്ക്കലോ ആന്തരിക സമാധാനമോ ഇല്ല. എന്താണിതിനർത്ഥം? ആത്മാവിൻ്റെ നടത്തിപ്പ് നിങ്ങളുടെ ഉള്ളിൽ, നിങ്ങളുടെ ആന്തരിക ജീവനിൽ ഉണ്ടെന്നാണ് ഇതിനർത്ഥം. നമ്മുടെ ഉള്ളിലെ ദിവ്യ ജീവൻ നമ്മെ നിരന്തരം നയിക്കുന്നു, അടയാളങ്ങളോ സൂചകങ്ങളോ കൊണ്ടല്ല, മറിച്ച് ഒരു ആന്തരിക ബോധവും അനുഭൂതിയും അന്തർബോധവും നൽകുന്നതിലൂടെയാണ്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Leading of the Spirit (2)

Bible Verses

Rom 8:14 For as many as are led by the Spirit of God, these are sons of God. Rom 8:6 For the mind set on the flesh is death, but the mind set on the spirit is life and peace.

Words of Ministry

[Part 2 of 2] ...when you are about to go shopping you need not pray, "Lord, should I go shopping or not? If I should not go, give me a sign." There is no need for you to pray in this way. You should not say, "O Lord, if You do not want me to go to the department store, prevent me." Do not think that if the Lord does not stop you from going shopping that you have the leading of the Lord. Everything might be smooth outwardly, but how about inwardly? Perhaps after you have parked your automobile and while you are walking toward the door of the department store you have no peace within. Instead of being inwardly strengthened you feel frustrated. However, since everything is smooth outwardly you proceed. Inwardly, however, the closer you get to the store, the emptier you feel. You may be able to justify yourself by outward things: by the fact that you have the money; that the weather is excellent; and that there is little traffic. I do not inquire about the outward things. I ask about your inward sensations. Although everything is positive outwardly, inwardly you are empty and weak. You do not have the anointing, the watering, or the inward peace. What does this mean? It means that the leading of the Spirit is within you, in your inner life. The divine life within us leads us constantly, not by signs or indicators, but by giving us an inward sense, feeling, or consciousness.

bottom of page