top of page

October 28, 2024

ദൈവപുത്രന്മാരുടെ വെളിപാട്

ബൈബിൾ വാക്യങ്ങൾ

റോമ. 8:19 എന്തെന്നാൽ സൃഷ്ടിയുടെ ഉത്കണ്ഠാപൂർവമുള്ള നിരീക്ഷണം ദൈവപുത്രന്മാരുടെ വെളിപാടിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
വാ. 21 അതിന്റെ സ്വന്ത ഹിതത്താലല്ല, അതിനെ കീഴ്പ്പെടുത്തിയവൻ നിമിത്തം വ്യർഥതയ്ക്ക് കീഴ്പ്പെട്ടിരിക്കുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

റോമർ 8:19 ഇങ്ങനെ വായിക്കുന്നു, “എന്തെന്നാൽ സൃഷ്ടിയുടെ ഉത്കണ്ഠാപൂർവമുള്ള നിരീക്ഷണം ദൈവപുത്രന്മാരുടെ വെളിപാടിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു." ഈ വെളിപാട് ദൈവപുത്രന്മാരുടെ വെളിപ്പെടൽ അഥവാ പ്രത്യക്ഷതയെ സൂചിപ്പിക്കുന്നു. നാമെല്ലാവരും ദൈവത്തിൻ്റെ മക്കളാണ്. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, തെരുവിൽ പോകുന്നവരോട് നമ്മൾ ദൈവപുത്രന്മാരാണെന്ന് പറഞ്ഞാൽ, നമ്മൾ ഭ്രാന്തന്മാരാണെന്ന് അവർ ചിന്തിക്കും. അവർ പറയും. “നിങ്ങളെയും എന്നെയും നോക്കൂ. നമ്മൾ തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? നമ്മൾ രണ്ടുപേരും മനുഷ്യരാണ്. നിങ്ങൾ എന്നിൽ നിന്ന് വ്യത്യസ്തനല്ല. നിങ്ങൾ മറ്റൊരു വ്യക്തി മാത്രമാണ്. നിങ്ങൾ ദൈവപുത്രനാണെന്ന് എങ്ങനെയാണ് പറയുന്നത്?” എന്നിരുന്നാലും, ദൈവപുത്രന്മാർ വെളിപ്പെടുന്ന ദിവസം വരും. ആ നാളിൽ “ഇനിമുതൽ നാം ദൈവമക്കളാണ്” എന്ന പ്രഖ്യാപനം നടത്തേണ്ടതില്ല, കാരണം നാമെല്ലാവരും തേജസ്കരിക്കപ്പെടും. ദൈവത്തിൻ്റെ തേജസിനാൽ പുത്രന്മാരായി നിയുക്തരാക്കപ്പെട്ട്, നാം തേജസിലായിരിക്കും. അപ്പോൾ നാം ദൈവമക്കളാണെന്ന് മറ്റെല്ലാവർക്കും സമ്മതിക്കേണ്ടി വരും. അവർ പറയും, "ഇവരെ നോക്കൂ, ഇത്ര തേജസിനാൽ നിറയപ്പെട്ട ഈ ആളുകൾ ആരാണ്? അവർ ദൈവപുത്രന്മാരായിരിക്കണം." നമ്മൾ ഒന്നും പറയേണ്ടതായ ആവശ്യമില്ല. നമ്മുടെ തേജസ്കരണത്തിലൂടെ നാം നിയുക്തമാക്കപ്പെടും. മുഴുവൻ സൃഷ്ടിയും ഉറ്റുനോക്കുന്ന കണ്ണുകളോടെ ഇതിനായി കാത്തിരിക്കുകയാണ്, എന്തെന്നാൽ സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Revelation of the Sons of God

Bible Verses

Rom 8:19 For the anxious watching of the creation eagerly awaits the revelation of the sons of God Rom 8:21 In hope that the creation itself will also be freed from the slavery of corruption into the freedom of the glory of the children of God.

Words of Ministry

Romans 8:19 reads, "For the anxious watching of the creation eagerly expects the revelation of the sons of God." This revelation denotes the manifestation or the appearing of the sons of God. We all are the sons of God. As I have previously mentioned, if we tell people on the street that we are sons of God, they will think that we are crazy. They will say, "Look at you and me. What is the difference between us? We are both human beings. You are not different from me. You are just another person. Why do you say that you are a son of God?" However, the day will come when the sons of God will be manifested. In that day there will be no need to make the declaration, "From now on we are the sons of God," because we all shall be glorified. We shall be in glory, designated as sons by the glory of God. Then all other people will have to admit that we are the sons of God. They will say, "Look at these people. Who are these people so full of glory? They must be sons of God." There will be no need for us to say anything. We shall be designated by our glorification. The entire creation is waiting for this with watching eyes, for the creation eagerly expects the revelation of the sons of God.

bottom of page