November 4, 2024
മനുഷ്യജീവനാണ് ഏറ്റവും അത്ഭുതകരമായത്
ബൈബിൾ വാക്യങ്ങൾ
ഉല്പ. 1:26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക;...
പ്രവൃ. 7:56 ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത് നിൽക്കുന്നതും ഞാൻ കാണുന്നു എന്ന് പറഞ്ഞു.
ശുശ്രൂഷയിലെ വചനങ്ങൾ
വിവിധ തരത്തിലുള്ള സൃഷ്ടിക്കപ്പെട്ട ജീവനുകളിൽ വച്ച് ഏറ്റവും അത്ഭുതകരമായത് മനുഷ്യജീവനാണ്. അനേകരുടെയും അഭിപ്രായത്തിന് വിരുദ്ധമായി, ദൂതന്മാരുടെ ജീവൻ മനുഷ്യജീവനേക്കാൾ അത്ഭുതകരമല്ല. ദിവ്യ ജീവൻ ഉൾക്കൊള്ളുവാൻ ദൈവം ദൂതന്മാരുടെ ജീവനെ നിയോഗിച്ചിട്ടില്ല. മറിച്ച്, അവൻ ദിവ്യ ജീവനായുള്ള പാത്രമായി മനുഷ്യജീവനെ സൃഷ്ടിച്ചു. ദൈവത്തിന് ദൂതന്മാരോടുള്ള സ്നേഹത്തെക്കുറിച്ച് ബൈബിൾ പറയുന്നില്ല, മറിച്ച് അത് മനുഷ്യനോടുള്ള അവൻ്റെ സ്നേഹത്തെ വെളിപ്പെടുത്തുന്നു. ദൂതന്മാർ ദൈവത്തിൻ്റെ സേവകന്മാർ മാത്രമാണ്. അവൻ്റെ ദൃഷ്ടിയിൽ, അവൻ്റെ എല്ലാ സൃഷ്ടികളിലും ഏറ്റവും അത്ഭുതകരമായ ജീവൻ മനുഷ്യജീവനാണ്. നിങ്ങൾ ദൈവത്തിൻ്റെ സ്വരൂപത്തിലും ദൈവത്തിൻ്റെ സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണെന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? നാം കുരങ്ങന്മാരുടെ പിന്തുടർച്ചക്കാരല്ല, മറിച്ച് ദൈവത്തിൻ്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ്റെ പിന്തുടർച്ചക്കാരാണ്. ദൈവത്തിൻ്റെ സ്വരൂപം ഉള്ളതുകൊണ്ടും ദൈവത്തിൻ്റെ സാദൃശ്യം വഹിക്കുന്നതിലൂടെയും നാം കാഴ്ചയിൽ ദൈവത്തെ പോലെയാണ്. ഒരു ദിവസം, ക്രിസ്തുവിൻ്റെ ജഡാവതാരത്തിലൂടെ ദൈവം താൻതന്നെ മനുഷ്യനായി. ഈ രീതിയിൽ ദൈവം മനുഷ്യനുമായി തന്നെത്തന്നെ താദാത്മ്യപ്പെടുത്തി. ജഡാവതാരം ചെയ്ത ദൈവമായ, യേശു, ദൈവവും മനുഷ്യനും ആയിരുന്നു. ക്രിസ്തുവിൻ്റെ ജഡാവതാരം ദൈവത്തെ മനുഷ്യൻ്റെ തലത്തിലേക്ക് താഴ്ത്തുക മാത്രമല്ല, അത് മനുഷ്യനെ ദൈവത്തിൻ്റെ തലത്തിലേക്ക് ഉയർത്തുകയും ചെയ്തു. സൃഷ്ടിയിലൂടെ മനുഷ്യന് ദൈവത്തിൻ്റെ സ്വരൂപവും ദൈവത്തിൻ്റെ സാദൃശ്യവും ഉണ്ടായിരുന്നു, എന്നാൽ അവനിൽ ദൈവത്തിൻ്റെ യാഥാർത്ഥ്യം ഉണ്ടായിരുന്നില്ല. ജഡാവതാരം ദൈവത്തിൻ്റെ യാഥാർത്ഥ്യത്തെ മനുഷ്യനിലേക്ക് കൊണ്ടുവന്നു. കർത്താവായ യേശുവിന് ദൈവത്തിൻ്റെ സ്വരൂപവും സാദൃശ്യവും മാത്രമല്ല ഉണ്ടായിരുന്നത്; അവൻ ദൈവത്തിൻ്റെ യാഥാർത്ഥ്യത്തെ ദേഹരൂപമെടുത്തിരുന്നു, കാരണം ദൈവം അവനിൽ ഉണ്ടായിരുന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Human Life Being the Most Wonderful
Bible Verses
Gen 1:26 And God said, Let Us make man in Our image, according to Our likeness.... Acts 7:56 And he said, Behold, I see the heavens opened up and the Son of Man standing at the right hand of God.
Words of Ministry
Among the various forms of created life, the most wonderful is the human life. Contrary to the opinion of many, the angelic life is not more wonderful than the human life. God did not ordain the angelic life to contain the divine life. Rather, He created the human life to be the vessel for the divine life. The Bible does not speak of God's love for angels, but it reveals His love for man. Angels are simply God's servants. In His eyes, the most wonderful life among all His creatures is the human life. Do you realize that you were made in the image of God and according to God's likeness? We are not descendants of apes, but are descendants of the man created in the image of God. Simply by having the image of God and by bearing the likeness of God, we look like God. One day, through the incarnation of Christ, God Himself became a man. In this way God identified Himself with man. Jesus, God incarnate, was both God and man. The incarnation of Christ not only brought God down to man's level, but it also uplifted man to God's level. By creation man had both the image of God and the likeness of God, but he did not have in him the reality of God. The incarnation brought the reality of God into man. The Lord Jesus had not only God's image and likeness; He also embodied the reality of God, for God was in Him.