November 8, 2024
എന്താണ് രൂപാന്തരം?
ബൈബിൾ വാക്യങ്ങൾ
റോമ 12:2 ഈ യുഗത്തിനൊത്തവണ്ണം പരിഷ്കൃതരാകാതെ,... മനസ്സിന്റെ പുതുക്കത്താൽ രൂപാന്തരപ്പെടുവിൻ.
2 കൊരി. 3:18 എന്നാൽ ഞങ്ങൾ എല്ലാവരും മൂടുപടം നീങ്ങിയ മുഖത്തോടെ, കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ നോക്കുകയും പ്രതിബിംബിക്കുകയും ചെയ്തുകൊണ്ട്, കർത്താവായ ആത്മാവിൽ നിന്നെന്നപോലെ, തേജസ്സിൽ നിന്ന് തേജസ്സ് പ്രാപിച്ച് അതേ സ്വരൂപത്തിലേക്ക് രൂപാന്തരപ്പെടുന്നു.
ശുശ്രൂഷയിലെ വചനങ്ങൾ
രൂപാന്തരം ഒരു നല്ല വാക്കാണ്. യവന ഭാഷയിൽ ഈ വാക്കിൽ മാറ്റം, ഒരു മാറ്റം ഉണ്ടാകുക എന്നീ അർത്ഥങ്ങൾ ഉൾപ്പെടുന്നു. എന്നാൽ അത് കേവലം ഒരു മാറ്റത്തെയല്ല സൂചിപ്പിക്കുന്നത്; ഒരു വസ്തു പ്രകൃതത്തിലും രൂപത്തിലും മാറ്റപ്പെടുന്നു എന്നാണ് ഇതിനർത്ഥം. ഇത്തരത്തിലുള്ള മാറ്റം ഒരു ചയാപചയപരമായ മാറ്റമാണ്. ഇത് കേവലം ബാഹ്യമായ മാറ്റമല്ല, ആന്തരികമായ സംരചനയിലും ബാഹ്യ രൂപത്തിലുമുള്ള മാറ്റമാണ്. ഈ മാറ്റം ചയാപാപചയ പ്രക്രിയയിലൂടെയാണ് സംഭവിക്കുന്നത്. ചയാപാപചയ പ്രക്രിയയിൽ ജീവകങ്ങൾ (വിറ്റാമിനുകൾ) നിറഞ്ഞ ഒരു ജൈവിക മൂലകം നമ്മുടെ ആളത്തത്തിലേക്ക് വരികയും നമ്മുടെ ജൈവ ജീവനിൽ ഒരു രാസമാറ്റം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ രാസപ്രവർത്തനം നമ്മുടെ ആളത്തത്തിൻ്റെ ഘടനയെ ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നു. ഒരു വ്യക്തിക്ക് വളരെ വിളറിയ നിറമുണ്ടെന്നിരിക്കട്ടെ. മറ്റൊരാൾ അവൻ്റെ നിറമില്ലാത്ത ആകാരം മാറ്റുവാൻ ആഗ്രഹിച്ചുകൊണ്ട് അവൻ്റെ ചർമ്മത്തിന് കുറച്ച് ചായം പ്രയോഗിക്കുന്നുവെന്നും കരുതുക. ഇത് ഒരു ബാഹ്യമായ മാറ്റത്തിന് കാരണമാകുമെന്നതിൽ സംശയമില്ല, പക്ഷേ ഇത് ഒരു ജൈവിക മാറ്റമല്ല, ജീവനിൽ ഉള്ള ഒരു മാറ്റമല്ല. പിന്നെ എങ്ങനെയാണ് ഒരു വ്യക്തിക്ക് യഥാർത്ഥമായും നിറമുള്ള ഒരു മുഖം ഉണ്ടായിരിക്കുവാൻ സാധിക്കുന്നത്? ആവശ്യമായ ജൈവീകമായ മൂലകങ്ങൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം അവൻ്റെ ശരീരത്തിലേക്ക് ദിവസവും ആഗിരണം ചെയ്യുന്നതിലൂടെയാണ്. ക്രമേണ ഈ ആന്തരിക പ്രക്രിയ നിങ്ങളുടെ മുഖത്തിൻ്റെ നിറം മാറ്റും. ഈ മാറ്റം ബാഹ്യമല്ല; ഇത് ഉള്ളിൽ നിന്നുള്ള മാറ്റമാണ്, ചയാപാപചയ പ്രക്രിയയുടെ ഫലമായുണ്ടാകുന്ന മാറ്റമാണ്. വേദപുസ്തകം അനുസരിച്ച്, ഈ ചയാപാപചയ മാറ്റത്തെ രൂപാന്തരം എന്ന് വിളിക്കുന്നു. രൂപാന്തര പ്രക്രിയയിൽ ക്രിസ്തുവിൻ്റെ ജീവൻ നമ്മുടെ ആളത്തത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നു. ജൈവീകവും ജീവകങ്ങൾ നിറഞ്ഞതുമായ അവൻ്റെ ജീവൻ നമ്മുടെ ആളത്തത്തിൽ വ്യാപിക്കുമ്പോൾ, ഒരു ആത്മിയ, രാസ സംയുക്തം രൂപം കൊള്ളുന്നു. ഇത് നമ്മുടെ സംരചനയെ പ്രകൃതത്തിലും രൂപത്തിലും മാറ്റം വരുത്തുന്നു. ഇതാണ് രൂപാന്തരം. അത് ബാഹ്യമായ തിരുത്തലോ ബാഹ്യ ക്രമീകരണമോ അല്ല. ഇത് തികച്ചും നമ്മുടെ ജൈവ മൂലകത്തിലെ ആന്തരികമായ ഒരു ചയാപാപചയമായ മാറ്റമാണ്, കർത്താവായ ആത്മാവിനാൽ ജീവനിലും ജീവനാലും ഉള്ള മാറ്റമാണ്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
What Is Transformation?
Bible Verses
Rom 12:2 And do not be fashioned according to this age, but be transformed by the renewing of the mind.... 2 Cor 3:18 But we all with unveiled face, beholding and reflecting like a mirror the glory of the Lord, are being transformed into the same image from glory to glory, even as from the Lord Spirit.
Words of Ministry
Transformation is a good word. In Greek this word includes the meaning of change, to have a change. But it does not merely denote a change; it means that a substance is changed both in nature and in form. This type of change is a metabolic change. It is not just an outward change, but a change in inward constitution as well as in external form. This change occurs by the process of metabolism. In the process of metabolism an organic element filled with vitamins comes into our being and produces a chemical change in our organic life. This chemical reaction changes the constitution of our being from one form into another. Suppose that a person has a very pale complexion and that someone else, wishing to change his colorless complexion, applies some coloring to his skin. This, no doubt, produces an outward change, but it is not an organic change, a change in life. How then can a person truly have a colorful face? By daily absorbing into his body healthy food with the necessary organic elements. Gradually this inward process will change the coloration of your face. This change is not outward; it is a change from within, a change resulting from the process of metabolism. According to the Bible, this metabolic change is termed transformation. In the process of transformation the life of Christ is added to our being. When His life, which is organic and filled with vitamins, permeates our being, a spiritual, chemical compound is formed. This changes our constitution both in nature and in form. This is transformation. It is not outward correction or external adjustment. It is absolutely an inward metabolic change in our organic element, a change in life and with life by the Lord Spirit.