top of page

November 9, 2024

ഓരോ അവയവത്തിനും വ്യത്യസ്തമായ പ്രവർത്തനമുണ്ട്

ബൈബിൾ വാക്യങ്ങൾ

റോമ 12:4 ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉണ്ടായിരിക്കുകയും, എല്ലാ അവയവങ്ങൾക്കും ഒരേ പ്രവർത്തനം അല്ലാതിരിക്കുകയും ചെയ്യുന്നതുപോലെ,
വാ. 5 പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും, വ്യക്തിപരമായി അന്യോന്യം അവയവങ്ങളും ആകുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

ഒരു ശരീരത്തിലെ പല അവയവങ്ങൾക്കും വ്യത്യസ്തമായ പ്രവർത്തനങ്ങളുണ്ടെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ട് യുവ സഹോദരിമാർ പ്രായത്തിൽ പരസ്പരം വളരെ അടുത്തതായിരിക്കാം, എന്നാൽ അവർക്ക് വ്യത്യസ്തമായ പ്രവർത്തനങ്ങളുണ്ട്. ഒരു സഹോദരിക്ക് ചെയ്യുവാൻ കഴിയുന്നത് മറ്റൊരു സഹോദരിക്ക് ചെയ്യുവാൻ സാധിക്കില്ല. നാമെല്ലാവരും ഇത് തിരിച്ചറിയുകയാണെങ്കിൽ, നാം നമ്മെക്കുറിച്ച് ഉന്നതമായി കരുതുകയില്ല, മറിച്ച് മറ്റുള്ളവരെ നാം ബഹുമാനിക്കും. "സഹോദരാ, എനിക്ക് ചെയ്യുവാൻ കഴിയുന്നത് നിനക്ക് ചെയ്യുവാൻ കഴിയില്ല, നിനക്ക് ചെയ്യുവാൻ കഴിയുന്നത് എനിക്ക് ചെയ്യുവാൻ കഴിയില്ല" എന്ന് അനേകം യുവ സഹോദരന്മാർക്കു പരസ്പരം പറയുവാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമുക്കെല്ലാവർക്കും വ്യത്യസ്ത പ്രവർത്തനങ്ങളുണ്ട്. ശരീരത്തിലെ അവയവങ്ങളുടെ വ്യത്യസ്ത പ്രവർത്തനങ്ങൾ മനുഷ്യമുഖത്താൽ ചിത്രീകരിക്കപ്പെടുന്നു. നിങ്ങളുടെ മുഖത്തേക്ക് നിങ്ങൾ നോക്കുക: നിങ്ങൾക്ക് കണ്ണുകളും ചെവികളും മൂക്കും ചുണ്ടുകളും ഉണ്ട്. കണ്ണ് സഹോദരൻ മൂക്കിനോട് "നിനക്ക് ചെയ്യുവാൻ കഴിയുന്നത് എനിക്ക് ചെയ്യുവാൻ കഴിയില്ലെന്നും എനിക്ക് ചെയ്യുവാൻ കഴിയുന്നത് നിനക്ക് ചെയ്യുവാൻ കഴിയില്ലെന്നും നിനക്കറിയാമോ?" എന്ന് പറഞ്ഞേക്കാം. അപ്പോൾ സഹോദരൻ മൂക്ക് മറുപടി പറയും, "അതെ, സഹോദരൻ കണ്ണേ. അത് അത്ഭുതകരമാണ്. സഹോദരൻ ചെവിക്ക് ചെയ്യുവാൻ കഴിയുന്നത് നമുക്കിരുവർക്കും ചെയ്യുവാൻ കഴിയില്ലെന്ന് നാമെല്ലാവരും മനസ്സിലാക്കണം." അപ്പോൾ ഒരുപക്ഷേ സഹോദരൻ ചെവി പ്രതികരിക്കും, "സഹോദരന്മാരേ, നിങ്ങൾ പറഞ്ഞത് ശരിയാണ്. എന്നാൽ നമുക്ക് ആർക്കും ചെയ്യുവാൻ കഴിയാത്തത് സഹോദരൻ ചുണ്ടിനു ചെയ്യുവാൻ കഴിയും." മുഴുവൻ ശരീരത്തിലും സത്യമായിരിക്കുന്നത് മുഖം ചിത്രീകരിക്കുന്നു: നമുക്ക് ധാരാളം അവയവങ്ങളുണ്ട്, ഓരോന്നിനും വ്യത്യസ്തമായ പ്രവർത്തനങ്ങളുണ്ട്. സഭാജീവിതത്തിൽ ഇങ്ങനെയായിരിക്കണം. യോഗങ്ങളിൽ അംഗങ്ങൾ പ്രവർത്തിക്കുന്നത് കാണുമ്പോൾ, എനിക്ക് ചെയ്യുവാൻ കഴിയാത്തത് അവർക്ക് ചെയ്യുവാൻ കഴിയുന്നതിനാൽ ഞാൻ വളരെ സന്തോഷവാനാണ്. തീർച്ചയായും, അവർക്ക് ചെയ്യുവാൻ കഴിയാത്തത് എനിക്ക് ചെയ്യുവാൻ കഴിയും എന്നതും സത്യമാണ്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Each Member Having a Differing Function

Bible Verses

Rom 12:4 For just as in one body we have many members, and all the members do not have the same function, (5) So we who are many are one body in Christ, and individually members one of another.

Words of Ministry

We need to realize that the many members of the one Body have different functions. Two young sisters may be very close to one another in age, but still have different functions. What one sister can do the other sister cannot do. If we would all realize this, we would not think so highly of ourselves, but would respect others. I hope that so many of the young brothers could say to one another, "Brother, what I can do, you cannot do, and what you can do, I cannot do." We all have different functions. The different functions of the members of the Body are illustrated by the human face. Look at your face: you have eyes, ears, a nose, and lips. The eye may say to Brother Nose, "Do you know that I cannot do what you can do and that you cannot do what I can do?" Brother Nose would reply, "Yes, Brother Eye. That is wonderful. And we all must understand that neither of us can do what Brother Ear can do." Then perhaps Brother Ear would respond, "Brothers, you are right. But Brother Lips can do what none of us are able to do." The face illustrates what is true of the entire body: we have many members and each has a different function. This is the way it should be in the church life. As I see the members functioning in the meetings, I am very happy because they can do what I cannot do. Of course, it is also true that I can do what they cannot do.

bottom of page