November 12, 2024
നമ്മോടുത്തന്നെ ഒരു സാധാരണ ക്രിസ്തീയ ജീവിതം നയിക്കുന്നത്
ബൈബിൾ വാക്യങ്ങൾ
റോമ 12:9 സ്നേഹം കാപട്യം ഇല്ലാത്തതായിരിക്കട്ടെ...
വാ. 12 പ്രത്യാശയിൽ സന്തോഷിക്കുവിൻ; കഷ്ടതയിൽ സഹിഷ്ണുത കാണിക്കുവിൻ; പ്രാർഥനയിൽ ഉറ്റിരിക്കുവിൻ.
ശുശ്രൂഷയിലെ വചനങ്ങൾ
ക്രിസ്ത്യാനികളായ നാം സന്തോഷിക്കുന്ന ഒരു ജനമായിരിക്കണം, കാരണം നമുക്ക് എപ്പോഴും കർത്താവിൻ്റെ ആസ്വാദനമുണ്ട്. നാം കർത്താവിനെ അവൻ്റെ സമ്പത്തിൽ ആസ്വദിച്ചാൽ, നാം ആന്തരികമായി സന്തോഷിക്കുക മാത്രമല്ല, ബാഹ്യമായും സന്തോഷിക്കും. കഷ്ടകാലങ്ങളിൽപ്പോലും നാം പ്രത്യാശയിൽ സന്തോഷിക്കണം, നമുക്ക് സന്തോഷിക്കുവാൻ സാധിക്കും. നാം ദൈവം ഇല്ലാത്തവരും ക്രിസ്തു ഇല്ലാത്തവരും പ്രത്യാശയില്ലാത്തവരുമായ ജനമല്ല (എഫെ. 2:12). നമുക്ക് ദൈവമുണ്ട്, ക്രിസ്തുവുമുണ്ട്. അതിനാൽ, സാഹചര്യം പരിഗണിക്കാതെ, നമുക്ക് പ്രത്യാശയുണ്ട്, നമുക്ക് പ്രത്യാശയിൽ സന്തോഷിക്കുവാനും കഴിയും. ക്രിസ്ത്യാനികളായ നമുക്ക് കഷ്ടതയിൽ സഹിഷ്ണുത കാണിക്കുവാൻ കഴിയണം. നാം സഹിഷ്ണുതയുള്ള ഒരു ജനമായിരിക്കണം. പ്രത്യാശയിൽ സന്തോഷിക്കുന്നതിലൂടെ നമുക്ക് ഏത് തരത്തിലുള്ള കഷ്ടതയിലും സഹിഷ്ണുത കാണിക്കുവാൻ കഴിയും. അധ്യായം 5:3 പറയുന്നത് നമുക്ക് കഷ്ടതയിൽ ആഹ്ളാദിക്കുവാൻ കഴിയുമെന്നാണ്. നാം സഹിക്കുക മാത്രമല്ല, കഷ്ടതയിൽ ആഹ്ളാദിക്കുകയും ചെയ്യുന്നു. കഷ്ടതയിൽ സഹിഷ്ണുത കാണിക്കുവാൻ കഴിയണമെങ്കിൽ നാം പ്രാർത്ഥനയിൽ ഉറ്റിരിക്കുന്നവരായിരിക്കണം. നാം സ്ഥിരമായി പ്രാർത്ഥിക്കേണ്ടതുണ്ട്. ഇത് കഷ്ടതയിൽ സഹിഷ്ണുത കാണിക്കുവാൻ മാത്രമല്ല, കർത്താവിൻ്റെ സാന്നിധ്യത്തിലും അവൻ്റെ ഹിതത്തിലും, അവന്റെ ആസ്വാദനത്തിൽ നിലനിൽക്കുവാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും. ഇതിനെല്ലാം പുറമേ, ദൈവത്തിൻ്റെ വിശുദ്ധ ജനമെന്ന നിലയിൽ, തിന്മയായ കാര്യങ്ങളെ നാം വെറുക്കുകയും അവയെ ജയിക്കുകയും, നല്ല കാര്യങ്ങളോട് പറ്റിനിൽക്കുകയും വേണം. ദൈവത്തിങ്കലേക്ക് വേർപ്പെട്ടതായ ക്രിസ്ത്യാനികളായ നാം, പെരുമാറ്റത്തിൻ്റെ ഏറ്റവും ഉയർന്ന നിലവാരം, സദാചാരവും ധാർമ്മികവുമായ ആളുകളുടെ നിലവാരത്തെക്കാൾ ഉയർന്ന നിലവാരം പുലർത്തണം.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Living a Normal Christian Life toward Ourselves
Bible Verses
Rom 12:9 Let love be without hypocrisy. Abhor what is evil; cling to what is good. (12) Rejoice in hope; endure in tribulation; persevere in prayer.
Words of Ministry
We Christians should be a rejoicing people because we always have the enjoyment of the Lord. If we enjoy the Lord in His riches, we will not only be joyful inwardly, but we will be rejoicing outwardly. Even in times of trouble we should and can rejoice in hope. We are not people who are without God and without Christ, having no hope (Eph. 2:12). We have God and we have Christ. So, regardless of the situation, we have hope and we can rejoice in hope. We Christians must also be able to endure tribulation. We must be an enduring people. By rejoicing in hope we can endure any kind of tribulation. Chapter 5:3 says that we can exult in tribulation. We not only endure, but also exult in tribulation. In order to endure tribulation we need to be persevering in prayer. We need to pray persistently. This will not only enable us to endure tribulation, but also to remain in the enjoyment of the Lord, in His presence and in His will. In addition to all this, as God's holy people, we must abhor and conquer the evil things and cleave to the good things. We Christians, who are separated unto God, must maintain the highest standard of behavior, a standard above that of moral and ethical people.