top of page

November 14, 2024

മറ്റുള്ളവരെ സ്വീകരിക്കുവാൻ രൂപാന്തരം ആവശ്യമാണ്

ബൈബിൾ വാക്യങ്ങൾ

റോമ. 12:2 ...നല്ലതും സുപ്രസാദകരവും തികഞ്ഞതുമായ ദൈവഹിതം എന്തെന്ന് നിങ്ങൾ തെളിയിക്കേണ്ടതിന് മനസ്സിന്റെ പുതുക്കത്താൽ രൂപാന്തരപ്പെടുവിൻ.
14:1 വിശ്വാസത്തിൽ ബലഹീനനായവനെ സ്വീകരിക്കുവിൻ,...
15:7 അതുകൊണ്ട് ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിലേക്ക് നിങ്ങളെ കൈക്കൊണ്ടതുപോലെ അന്യോന്യം കൈക്കൊള്ളുവിൻ.

ശുശ്രൂഷയിലെ വചനങ്ങൾ

നമ്മുടെ സഹവിശ്വാസികളെ കർത്താവിൽ സ്വീകരിക്കുന്നതിന്, നമുക്ക് രൂപാന്തരം ആവശ്യമാണ്. നാം സ്വാഭാവികരായി തുടരുകയാണെങ്കിൽ, മറ്റുള്ളവരുമായി ചേർന്നുപോകുവാൻ നമുക്ക് കഴിയില്ല. വാസ്തവത്തിൽ, നമ്മുടെ സ്വാഭാവിക സദ്ഗുണമനുസരിച്ച്, സ്ഥിരമായി, നമ്മോട് തന്നെ യോജിക്കാൻ പോലും നമുക്ക് കഴിയില്ല. നാമെല്ലാവരും നമ്മോട് തന്നെ പോരാടുന്നു. അതിനാൽ, തൻ്റെ സ്വാഭാവിക സദ്ഗുണത്തിൽ തുടരുന്ന ഏതൊരു ക്രിസ്ത്യാനിക്കും മറ്റുള്ളവരുമായി ചേർന്നുപോകുന്നത് വളരെ ബുദ്ധിമുട്ടാണ്. വിശുദ്ധന്മാരെ സ്വീകരിക്കുന്നതിന് രൂപാന്തരം ആവശ്യമാണ്. മനസ്സിന്റെ പുതുക്കത്താൽ രൂപാന്തരപ്പെടുന്നതിനെക്കുറിച്ചുള്ള റോമർ 12:2 ലെ പൗലോസിൻ്റെ വചനം ശരീര ജീവിതത്തിൻ്റെ അനുഷ്ഠാനത്തിന്റെ ആ ഭാഗത്തെ മാത്രമല്ല, സഭാ ജീവിതവുമായി ബന്ധപ്പെട്ട മറ്റെല്ലാ അധ്യായങ്ങളെയും നിയന്ത്രിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു പരിധിവരെയെങ്കിലും നാം രൂപാന്തരപ്പെട്ടില്ലെങ്കിൽ, മറ്റ് വിശ്വാസികളുമായി ചേർന്നുപോകുവാൻ നമുക്ക് കഴിയില്ല. നാം അവരുമായി കൂടുമായിരിക്കുമെങ്കിലും, അവരുമായി കൂട്ടായ്മ ചെയ്യുവാനോ അവരോട് നമ്മെത്തന്നെ തുറക്കുവാനോ നമുക്ക് സാധിക്കില്ല. നാം അവരോട് നമ്മെത്തന്നെ തുറക്കുന്നുവെങ്കിൽ, നാം അവരുമായി വഴക്കിടുന്നതിൽ അത് അവസാനിക്കും, കാരണം നാം രൂപാന്തരപ്പെടാത്തവരും നമ്മുടെ ധാരണകളിലും പെരുമാറ്റത്തിലും നാം ആയിരിക്കുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളിലും വളരെ സ്വാഭാവികരാണ്. അതിനാൽ, നമ്മുടെ സഹവിശ്വാസികളെ സ്വീകരിക്കുന്നതിന്, നമുക്ക് രൂപാന്തരം ആവശ്യമാണ്. റോമർ 14 മുഴുവനും, 15 ൻ്റെ ഭാഗവും ഈ വിഷയത്തിനായ് നീക്കിവച്ചിരിക്കുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Transformation Being Needed to Receive Others

Bible Verses

Rom 12:2 ...be transformed by the renewing of the mind that you may prove what the will of God is, that which is good and well pleasing and perfect. 14:1 Now him who is weak in faith receive.... 15:7 Therefore receive one another, as Christ also received you to the glory of God.

Words of Ministry

In order to receive our fellow believers in the Lord, we need transformation. If we remain natural, we shall be unable to go along with others. In fact, according to our natural disposition, we cannot even agree with ourselves consistently. We all fight with ourselves. Thus, it is very difficult for any Christian remaining in his natural disposition to go along with others. Receiving the saints requires transformation. I believe that Paul's word in Romans 12:2 concerning being transformed by the renewing of the mind not only governs the section on the practice of the Body life, but also all the other chapters relating to the church life. If we are not transformed to at least a certain degree, we shall be unable to be one with other believers. Although we may meet with them, we shall be unable to fellowship with them or to open ourselves to them. If we were to open ourselves to them, we would end up fighting with them because we are untransformed and so natural in our concept, behavior, and all that we are and do. Thus, in order to receive our fellow believers, we need transformation. All of Romans 14 and part of 15 is devoted to this matter.

bottom of page