top of page

November 15, 2024

പാപത്തിൽ നിന്ന് സ്വതന്ത്രരാക്കപ്പെടുന്നത്

ബൈബിൾ വാക്യങ്ങൾ

റോമ. 8:1 അതുകൊണ്ട് ഇപ്പോൾ ക്രിസ്തു യേശുവിലുള്ളവർക്ക് ഒരു ശിക്ഷാ വിധിയും ഇല്ല.
വാ. 2 എന്തെന്നാൽ ജീവന്റെ ആത്മാവിന്റെ പ്രമാണം എന്നെ പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്ന് ക്രിസ്തു യേശുവിൽ സ്വതന്ത്രനാക്കിയിരിക്കുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

കർത്താവിൽ വിശ്വസിച്ച ശേഷം, അനേകരും പാപത്തിൽ നിന്ന് സ്വതന്ത്രരാക്കപ്പെടുന്നതിന് പകരം വീണ്ടും പാപത്തിലേക്ക് തന്നെ വീഴുന്നു. അവർ രക്ഷിക്കപ്പെട്ടു എന്നത് സത്യമാണ്. അവർ കർത്താവിനുള്ളവരും, അവർ നിത്യജീവൻ പ്രാപിച്ചവരുമാണ്. എന്നിരുന്നാലും, അവർ ഇപ്പോഴും പാപത്താൽ ശല്യപ്പെടുത്തപ്പെടുന്നു, അതിനാൽ അവർ ആഗ്രഹിക്കുന്നതുപോലെ കർത്താവിനെ സേവിക്കുവാനും കഴിയുന്നില്ല. ദൈവത്താൽ പ്രകാശിപ്പിക്കപ്പെട്ട ഒരു വ്യക്തിക്ക് സൂക്ഷ്മ ബോധമുള്ള മനസ്സാക്ഷിയുണ്ടായിരിക്കും. അവൻ പാപത്തോട് സൂക്ഷമ ബോധമുള്ളവനും, പാപത്തെ കുറ്റംവിധിക്കുന്നതായ ഒരു ജീവനും ഉള്ളവനാണ്. എന്നിരുന്നാലും, അവൻ അപ്പോഴും പാപത്താൽ അലട്ടപ്പെട്ടേക്കാം. ഇത് വളരെയധികം നിരാശയും നിരുത്സാഹപ്പെടലും ഉണ്ടാക്കുന്നു. തീർച്ചയായും അത് വളരെ ദുഃഖകരമായ അനുഭവമാണ്. അനേക ക്രിസ്ത്യാനികളും പാപത്തെ ജയിക്കുവാൻ ശ്രമിക്കുന്നു. പാപത്തെ നിരാകരിക്കുവാൻ കഠിനമായി ശ്രമിച്ചാൽ ഒടുവിൽ പാപത്തിൽ നിന്ന് സ്വതന്ത്രരാകുമെന്ന് ചിലർ കരുതുന്നു. തത്ഫലമായി, പാപത്തിന്റെ പ്രലോഭനങ്ങളെ തള്ളിക്കളയുവാൻ അവർ പരമാവധി ശ്രമിക്കുന്നു. ചിലർ പാപത്തെ അവർ ജയിക്കണമെന്ന് തിരിച്ചറിയുകയും, അവർ അതിനെ ജയിക്കുമെന്ന പ്രതീക്ഷയിൽ പാപവുമായി നിരന്തരം മല്ലിടുന്നു. പാപം തങ്ങളെ ബന്ദികളാക്കിയെന്നും അതിന്റെ അടിമത്തത്തിൽ നിന്ന് തങ്ങളെ തന്നെ മോചിതരാക്കുവാൻ കഠിനമായി പരിശ്രമിക്കണമെന്നും മറ്റു ചിലർ കരുതുന്നു. എന്നിരുന്നാലും, ഇതെല്ലാം മനുഷ്യന്റെ ചിന്തകളാണ്; അവ ദൈവത്തിന്റെ വചനമോ ഉപദേശമോ അല്ല. ഈ രീതികളൊന്നും ജയത്തിലേക്ക് നയിക്കുകയില്ല. നമ്മുടെ സ്വന്തം പ്രയത്നത്താൽ പാപത്തോട് പോരാടുവാൻ ദൈവവചനം നമ്മോട് പറയുന്നില്ല. നാം പാപത്തിൽ നിന്ന് വിടുവിക്കപ്പെടണം, അതായത് പാപത്തിൽ നിന്ന് മോചിതരാക്കപ്പെടണം അഥവാ സ്വതന്ത്രരാക്കപ്പെടണം എന്ന് അത് പറയുന്നു. പാപം മനുഷ്യനെ അടിമപ്പെടുത്തുന്ന ഒരു ശക്തിയാണ്. ഈ ശക്തിയെ നേരിടുവാനുള്ള മാർഗം നമ്മളാൽ തന്നെ അതിനെ നശിപ്പിക്കുകയല്ല, മറിച്ച് അതിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുവാൻ കർത്താവിനെ അനുവദിക്കുക എന്നതാണ്. കർത്താവിന്റെ വഴി പാപത്തിന്റെ ശക്തിയിൽ നിന്ന് നമ്മെ അകറ്റി മാറ്റിക്കൊണ്ട് അതിൽ നിന്ന് നമ്മെ രക്ഷിക്കുന്നതാണ്. പാപത്തിൽ നിന്ന് മോചനം കണ്ടെത്തുവാൻ ദീർഘവും ദുർഘടവുമായ പാതയിലൂടെ സഞ്ചരിക്കേണ്ട ആവശ്യമില്ല. നാം വിശ്വസിക്കുന്ന മുറയ്ക്ക് തന്നെ നമുക്ക് സ്വാതന്ത്ര്യത്തിന്റെ വഴി എടുക്കുവാൻ സാധിക്കും.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Freed from Sin

Bible Verses

Romans 8:1 There is now then no condemnation to those who are in Christ Jesus. (2) For the law of the Spirit of life has freed me in Christ Jesus from the law of sin and of death.

Words of Ministry

After believing in the Lord, many people fall back into sin instead of being freed from sin. It is true that they are saved. They belong to the Lord and possess eternal life. However, they are still troubled by sin and are unable to serve the Lord as they wish. A person who has been enlightened by God has a sensitive conscience. He is sensitive toward sin and has a life that condemns sin. However, he may still be bothered by sin. This results in much frustration and even discouragement. It is indeed a very painful experience. Many Christians try to overcome sin. Some think that if they try hard enough to renounce sin, they will eventually be free from sin. As a result, they try their best to reject the temptations of sin. Some realize that sin should be overcome, and they continually wrestle with sin in the hope of overcoming it. Others think that sin has made them a captive and that they must strive hard to free themselves from its bondage. However, all these are man's thoughts; they are not God's word or teaching. None of these methods lead to victory. God's Word does not tell us to struggle with sin by our own efforts. It says that we should be delivered from sin, that is, be released or freed from sin. Sin is a power which enslaves man. The way to deal with this power is not by destroying it ourselves but by allowing the Lord to free us from it. The Lord's way is saving us from sin's power by moving us away from it. There is no need to travel a long and tortuous path to find deliverance from sin. We can take the way of freedom as soon as we believe.

bottom of page