November 16, 2024
വിധിക്കാതിരിക്കുന്നത്
ബൈബിൾ വാക്യങ്ങൾ
റോമ. 14:1 വിശ്വാസത്തിൽ ബലഹീനനായവനെ സ്വീകരിക്കുവിൻ, എന്നാൽ അവന്റെ അവധാരണകളെ വിധിക്കുവാനുള്ള ഉദ്ദേശ്യത്തോടെ അരുത്.
വാ.2 ഒരുവൻ തനിക്ക് എല്ലാം ഭക്ഷിക്കാം എന്ന് വിശ്വസിക്കുന്നു, എന്നാൽ ബലഹീനൻ സസ്യാഹാരം ഭക്ഷിക്കുന്നു.
വാ.3 ഭക്ഷിക്കുന്നവൻ ഭക്ഷിക്കാത്തവനെ നിന്ദിക്കാതിരിക്കട്ടെ; ഭക്ഷിക്കാത്തവനോ ഭക്ഷിക്കുന്നവനെ വിധിക്കാതിരിക്കട്ടെ, ദൈവം അവനെ സ്വീകരിച്ചിരിക്കുന്നുവല്ലോ.
വാ.4 വേറൊരുവന്റെ ഭൃത്യനെ വിധിക്കുന്ന നീ ആർ? അവൻ നിൽക്കുകയോ വീഴുകയോ ചെയ്യുന്നത് തന്റെ സ്വന്തം യജമാനന് ആകുന്നു; അവനെ നിൽക്കുമാറാക്കുകയും ചെയ്യും, കർത്താവിന് അവനെ നിൽക്കുമാറാക്കുവാൻ കഴിയുമല്ലോ.
വാ.5 ഒരുവൻ ഒരു ദിവസം മറ്റൊന്നിനെക്കാൾ മെച്ചമെന്ന് വിധിക്കുന്നു; വേറൊരുവൻ എല്ലാ ദിവസത്തെയും ഒരുപോലെ വിധിക്കുന്നു. ഓരോരുത്തനും താന്താന്റെ മനസ്സിൽ പൂർണ ബോധ്യമുള്ളവനായിരിക്കട്ടെ.
ശുശ്രൂഷയിലെ വചനങ്ങൾ
റോമർ 14-ൽ ഉപദേശപരമായ ന്യായവാദങ്ങളിൽ വിധിക്കാതിരുന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു പൗലോസ് താൻതന്നെ, കാരണം ഏത് ഉപദേശമാണ് ശരിയെന്നോ തെറ്റെന്നോ, എന്നതിനെക്കുറിച്ച് അവൻ തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചില്ല. ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചും ദിവസങ്ങൾ പാലിക്കുന്നതിനെക്കുറിച്ചും ശരിയായ ഉപദേശങ്ങൾ അവന് തീർച്ചയായും അറിയാമായിരുന്നു. എന്നിരുന്നാലും, അവൻ ഒരു പക്ഷവും പിടിക്കാതെ, മറ്റുള്ളവരെ വിമർശിക്കരുതെന്നും പൊതുവായി പെരുമാറണമെന്നും നമ്മോട് ആവശ്യപ്പെട്ടു. മറ്റുള്ളവർക്ക് ഇഷ്ടമുള്ളത് കഴിക്കുവാനും അവർ ആഗ്രഹിക്കുന്ന ദിവസം പാലിക്കുവാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കട്ടെ. അവർക്ക് ഒരു ദിവസം മറ്റൊന്നിനേക്കാൾ വിശുദ്ധമാണ്, എന്നാൽ വിശ്വാസത്തിൽ ശക്തരായവർക്ക് എല്ലാ ദിവസവും ഒരുപോലെയാണ്. ഉപദേശപരമായ ന്യായവാദങ്ങളിൽ വിധിക്കാതിരിക്കുവാൻ നാമും പഠിക്കണം. സ്നാനത്തിൻ്റെ രീതിയെക്കുറിച്ചോ ഉപയോഗിക്കുന്ന വെള്ളത്തെക്കുറിച്ചോ ആളുകൾ നിങ്ങളോട് ചോദിക്കുമ്പോൾ, നിങ്ങൾ ഒരു ഉപദേശപരമായ തർക്കത്തിൽ ഏർപ്പെടരുത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആ വിഷയത്തിൽ നിങ്ങൾ ഒരു വിധി പറയരുത്. ഉപദേശപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാനുള്ള ഏറ്റവും നല്ല മാർഗം, ഉപദേശപരമായ ധാരണകളിൽ നിന്ന് നമ്മുടെ ജീവനായ ക്രിസ്തുവിലേക്ക് തിരിയുവാൻ ആളുകളെ സഹായിക്കുക എന്നതാണ്. നമ്മുടെ സ്വഭാവമനുസരിച്ച്, നാമെല്ലാവരും നമ്മുടെ ധാരണകളെക്കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനും അവരുമായി തർക്കിക്കുവാനും താല്പര്യമുള്ളവരാണ്. നാം അത് ഒഴിവാക്കണം.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Not Passing Judgment
Bible Verses
Rom 14:1 Now him who is weak in faith receive, but not for the purpose of passing judgment on his considerations. (2) One believes that he may eat all things, but he who is weak eats vegetables. (3) He who eats, let him not despise him who does not eat; and he who does not eat, let him not judge him who eats, for God has received him. (4) Who are you who judge another's household servant? To his own master he stands or falls; and he will be made to stand, for the Lord is able to make him stand. (5) One judges one day above another; another judges every day alike. Let each be fully persuaded in his own mind.
Words of Ministry
In Romans 14 Paul himself was an excellent example of not passing judgment on doctrinal reasonings, for he did not express his opinion about which doctrine is right or wrong. Certainly he knew the correct doctrines about eating and about the keeping of days. Nevertheless, he did not take sides, but charged all of us to be general and not to criticize others. Let others be free to eat whatever they want and to keep whatever day they want. To them one day is holier than another, but to the ones who are stronger in faith every day is the same. We also must learn not to pass judgments on doctrinal reasonings. When people ask you about the method of baptism or the kind of water used, you should not get into a doctrinal argument. In other words, do not make a judgment on the matter. The best way to reply to doctrinal questions is to help people to turn themselves from doctrinal concepts to Christ who is our life. By nature, we are all inclined to convince others and to argue with them about our concepts. We must avoid that.