November 20, 2024
ഒരേ മനസ്സുള്ളവരായിരിക്കുന്നത്
ബൈബിൾ വാക്യങ്ങൾ
റോമ. 15:4 മുമ്പ് എഴുതിയിരുന്ന കാര്യങ്ങൾ, സഹിഷ്ണുതയിലൂടെയും തിരുവെഴുത്തുകളുടെ പ്രോത്സാഹനത്തിലൂടെയും നമുക്ക് പ്രത്യാശ ഉണ്ടാകേണ്ടതിന് നമ്മുടെ നിർദേശത്തിനായത്രേ എഴുതിയിരുന്നത്.
വാ. 5 സഹിഷ്ണുതയുടെയും പ്രോത്സാഹനത്തിന്റെയും ദൈവം, നിങ്ങൾക്ക് ക്രിസ്തു യേശുവിനൊത്തവണ്ണം തമ്മിൽ ഒരേ മനസ്സുള്ളവരായിരിക്കുവാൻ നൽകുമാറാകട്ടെ,
ശുശ്രൂഷയിലെ വചനങ്ങൾ
വിശ്വാസികളെ സ്വീകരിക്കുന്നതിൽ, പ്രത്യാശയോടുകൂടെയുള്ള ഇത്തരം സഹിഷ്ണുതയും പ്രോത്സാഹനവും നമുക്ക് ആവശ്യമാണ്. വിശ്വാസികളെ സ്വീകരിക്കുമ്പോൾ, നാം സ്വീകരിക്കുവാൻ പോകുന്നവരുടെ ബലഹീനതകൾ നാം സഹിക്കേണ്ടതുണ്ട്. കർത്താവിൻ്റെ കൃപയാൽ അവർ മെച്ചപ്പെടുകയും വിശ്വാസത്തിൽ ശക്തിപ്പെടുകയും ചെയ്യുമെന്ന പ്രത്യാശയോടെ നാം പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. ബലഹീനരായ വിശ്വാസികളെ സ്വീകരിക്കുന്നതിൽ, നാം മറ്റുള്ളവരുടെ ബലഹീനതകൾ സഹിക്കുവാൻ ഇടയാക്കുവാനും തൻ്റെ കൃപയാൽ മറ്റുള്ളവരിൽ ചെയ്യുവാൻ കഴിയുന്ന കാര്യങ്ങളാൽ നമ്മെ പ്രോത്സാഹിപ്പിക്കുവാനും, കഴിയുന്ന സഹിഷ്ണുതയുടെയും പ്രോത്സാഹനത്തിൻ്റെയും ദൈവമാണ് നമ്മുടെ ദൈവം എന്ന് നാം തിരിച്ചറിയണം. അങ്ങനെയുള്ള ദൈവത്താൽ നമുക്ക് പ്രോത്സാഹനം ലഭിച്ചുവെങ്കിൽ, മറ്റൊന്നിനുമൊത്തവണ്ണമല്ല, ക്രിസ്തുയേശുവിനൊത്തവണ്ണം നാം തമ്മിൽ ഒരേ മനസ്സുള്ളവരായിരിക്കും. ക്രിസ്തുയേശു ഒരുവൻ മാത്രമായതിനാൽ, നാമെല്ലാവരും ക്രിസ്തുയേശുവിനൊത്തവണ്ണം ആണെങ്കിൽ, നാം തമ്മിൽ ഒരേ മനസ്സുള്ളവരായിരിക്കും. എന്നാൽ, നമ്മുടെ മനസ്സ് ഉപദേശങ്ങൾക്കോ, ആശയങ്ങൾക്കോ, വരങ്ങൾക്കോ, മതപരമായ അനുഷ്ഠാനങ്ങൾക്കോ അല്ലെങ്കിൽ അത്തരം മറ്റേതെങ്കിലും കാര്യങ്ങൾക്കോ ഒത്തവണ്ണമാണെങ്കിൽ, നാം വിഭജിക്കപ്പെടും. തമ്മിൽ ഒരേ മനസ്സുള്ളവരാകുവാനുള്ള ഏക മാർഗം ക്രിസ്തുയേശുവിനൊത്തവണ്ണം ആയിരിക്കുക എന്നതാണ്. നമ്മുടെ ഉപദേശങ്ങൾക്കോ, ആശയങ്ങൾക്കോ, വരങ്ങൾക്കോ അല്ലെങ്കിൽ മതപരമായ അനുഷ്ഠാനങ്ങൾക്കോ അനുസരിച്ച് വിശ്വാസികളെ സ്വീകരിക്കുന്നതിന് പ്രത്യാശയോടെയുള്ള സഹിഷ്ണുതയോ പ്രോത്സാഹനമോ ആവശ്യമില്ല. എന്നാൽ ക്രിസ്തുയേശുവിനൊത്തവണ്ണം എല്ലാ വിശ്വാസികളെയും സ്വീകരിക്കുന്നതിന്, ഒരളവോളം പ്രത്യാശയോടെയുള്ള സഹിഷ്ണുതയും പ്രോത്സാഹനവും ആവശ്യമാണ്. അത്, ഒരുമ കാത്തുസൂക്ഷിക്കുന്നതിനും ശരീരത്തിൻ്റെ കെട്ടുപണിക്കും വേണ്ടി നാം കരുതുന്നവരാണെങ്കിൽ, സഹിഷ്ണുതയുടെയും പ്രോത്സാഹനത്തിൻ്റെയും ദൈവം തന്നെ നമുക്ക് പ്രദാനം ചെയ്യും.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Being Likeminded
Bible Verses
Rom 15:4 For the things that were written previously were written for our instruction, in order that through endurance and through the encouragement of the Scriptures we might have hope. (5) Now the God of endurance and encouragement grant you to be of the same mind toward one another according to Christ Jesus,
Words of Ministry
In receiving the believers, we need this kind of endurance and encouragement with hope. In receiving the believers, we need to endure the weaknesses of the ones whom we are going to receive. We also need to be encouraged with the hope that they may improve and be empowered in faith by the Lord's grace. In receiving the weaker believers, we have to realize that our God is the God of endurance and encouragement who can cause us to endure others' weaknesses and to be encouraged with what He can do in others by His grace. If we are so encouraged by such a God, we shall be likeminded one toward another according to Christ Jesus, not according to anything else. Since there is only one Christ Jesus, if we are all according to Christ, we shall be likeminded with one another. However, if our mind is in accordance with teachings, concepts, gifts, religious practices, or any other such thing, we shall be divided. The only way to be likeminded toward one another is to be according to Christ. To receive the believers according to our teachings, concepts, gifts, or religious practices does not need any endurance or encouragement with hope. But to receive all believers according to Christ does need an amount of endurance and encouragement with hope which the very God of endurance and encouragement will supply us if we care for the keeping of unity and the building up of the Body.