ദാവീദിൻ്റെ പുത്രൻ
മത്തായി 1:1
മത്താ. 1:1 യേശു ക്രിസ്തുവിന്റെ തലമുറയുടെ പുസ്തകം; അവൻ ദാവീദിന്റെ പുത്രൻ, അബ്രാഹാമിന്റെ പുത് രൻ:
മത്താ. 1:1— അടിക്കുറിപ്പ് 3
ദാവീദിന്റെ സിംഹാസനവും രാജ്യവും അവകാശമാക്കുന്നവനായ, ദാവീദിന്റെ പുത്രനായ ക്രിസ്തുവിന് ഒരു മുൻകുറിയാണ് ശലോമോൻ (2 ശമൂ. 7:12-13; ലൂക്കൊ.1:32-33). ക്രിസ്തുവിന് മുൻകുറി എന്ന നിലയിൽ ശലോമോൻ പ്രധാനമായി രണ്ട് കാര്യങ്ങൾ ചെയ്തു: അവൻ രാജ്യത്തിൽ ദൈവത്തിന്റെ ആലയം പണിയുകയും (1 രാജാ. 6:2) ജ്ഞാനത്തിന്റെ വചനം സംസാരിക്കുകയും (1 രാജാ. 10:23-24; മത്താ. 12:42) ചെയ്തു. ഈ മുൻകുറി നിറവേറ്റുന്നതിൽ, ക്രിസ്തു, ഇപ്പോൾ ദൈവരാജ്യത്തിൽ ദൈവത്തിന്റെ യഥാർഥ ആലയമായ സഭ പണിതുകൊണ്ടിരിക്കുന്നു, അവൻ ജ്ഞാനത്തിന്റെ വചനം സംസാരിച്ചുമിരിക്കുന്നു.
CNT യിൽ നിന്നുമുള്ള ഉദ്ധരണികൾ:
a. നമ്മെ സ്വർഗ്ഗരാജ്യത്തിലേക്ക് കൊണ്ടുവരുവാൻ
ദാവീദിൻ്റെ പുത്രൻ രാജ്യത്തെ സൂചിപ്പിക്കുന്നു. ദാവീദിൻ്റെ പുത്രനായ ക്രിസ്തു രാജാവാണ്, ഭരണാധികാരിയാണ്. ദാവീദിൻ്റെ പുത്രനെന്ന നിലയിൽ ക്രിസ്തു നമ്മെ സ്വർഗ്ഗരാജ്യത്തിലേക്ക് കൊണ്ടുവരുന്നു (മത്താ. 5:3).
b. ദിവ്യ അധികാരത്തിൽ നാം പങ്കുചേരുവാൻ
ക്രിസ്തു ദാവീദിന്റെ പുത്രനായിരിക്കുന്നത് ദിവ്യ അധികാരത്തിൽ നാം പങ്കുചേരുവാനും കൂടിയാണ്. മത്തായിയുടെ സുവിശേഷം അനുസരിച്ച്, ബന്ധിക്കുവാനും അഴിക്കുവാനുമുള്ള അധികാരം കർത്താവ് നമുക്ക് നൽകിയിട്ടുണ്ട് (16:19; 18:17-18). മത്തായിയുടെ സുവിശേഷം സ്വർഗ്ഗരാജ്യവുമായി ബന്ധപ്പെട്ടതാണ്, അത് അധികാരത്തിൻ്റെ കാര്യമാണ്.
മത്തായി 28:18-19 ദിവ്യ അധികാരത്തിൽ നാം പങ്കുചേരുന്നുവെന്നത് വെളിപ്പെടുത്തുന്ന വചനത്തിൻ്റെ മറ്റൊരു ഭാഗമാണ്. സ്വർഗീയ രാജാവെന്ന നിലയിൽ ദാവീദിൻ്റെ പുത്രനായ കർത്താവായ യേശുവിന് എല്ലാ അധികാരവും നൽകപ്പെട്ടിരിക്കുന്നു, അവൻ തൻ്റെ ശിഷ്യന്മാരെ സകല ജാതികളെയും ശിഷ്യരാക്കുവാൻ, അയച്ചിരിക്കുന്നു, അവർ അവൻ്റെ അധികാരത്തോടെ പോകുന്നു.
The Son of David
Matthew 1:1
Matt 1:1 — footnote 3
Solomon is a type of Christ as the son of David, the One who inherits the throne and kingdom of David (2 Sam. 7:12-13; Luke 1:32-33). Solomon, as a type of Christ, did mainly two things: he built the temple of God in the kingdom (1 Kings 6:2) and spoke the word of wisdom (1 Kings 10:23-24; Matt. 12:42). Christ, in fulfilling this type, is now building the real temple of God, the church, in the kingdom of God and has spoken the word of wisdom.
Excerpts from the CNT:
a. To Bring Us into the Kingdom of the Heavens
The Son of David signifies the kingdom. Christ, the Son of David, is the King, the Ruler. As the Son of David, Christ brings us into the kingdom of the heavens (Matt. 5:3)
b. For Us to Participate in the Divine Authority
Christ’s being the Son of David is also for us to participate in the divine authority. According to the Gospel of Matthew, the Lord has given us the authority to bind and to loose. The Gospel of Matthew is concerned with the kingdom of the heavens, which is a matter of authority.
Matthew 28:18-19 is another portion of the Word which reveals that we participate in the divine authority. Because all authority has been given to the Lord Jesus, the Son of David as the heavenly King, He has sent His disciples to go and disciple all the nations. They go with His authority.
Reference Reading:
The Conclusion of the New Testament: Experiencing, Enjoying, and Expressing Christ, Volume 1 — Message 265 — Section 1 — Page 2753