top of page

വലിയ വെളിച്ചം

മത്തായി 4:16

മത്താ. 4:16 ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്ക് വെളിച്ചം ഉദിച്ചു.”

മത്തായി 4:16—അടിക്കുറിപ്പ് 1

സ്വർഗരാജ്യത്തിനുവേണ്ടിയുള്ള പുതിയ രാജാവിന്റെ ശുശ്രൂഷ, ഭൗമിക ശക്തിയോടുകൂടെയല്ല, സ്വർഗീയ വെളിച്ചത്തോടുകൂടെ ആരംഭിച്ചു. ഇത് മരണത്തിന്റെ നിഴലിൽ പ്രകാശിക്കുന്ന, ജീവന്റെ വെളിച്ചമായ രാജാവ് തന്നെ ആയിരുന്നു.


CNT-യിൽ നിന്നുള്ള ഉദ്ധരണികൾ:

മത്തായി 4:16 സൂചിപ്പിക്കുന്നത്, മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്ക് ഉദിച്ചുയരുന്നതും ഇരുട്ടിൽ ഇരിക്കുന്ന ജനത്തിന്റെമേൽ പ്രകാശിക്കുന്നതുമായ വലിയ വെളിച്ചമായ് ക്രിസ്തുവിനെ നമുക്ക് അനുഭവിക്കുവാനും ആസ്വദിക്കുവാനും കഴിയും എന്നാണ്, ഈ വാക്യം പറയുന്നു: “ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്ക് വെളിച്ചം ഉദിച്ചു.” ഈ വെളിച്ചം യഥാർത്ഥത്തിൽ മരണത്തിൻ്റെ നിഴലിൽ പ്രകാശിക്കുന്ന ജീവൻ്റെ വെളിച്ചമായി ക്രിസ്തു താൻതന്നെയാണ് (യോഹ. 8:12). മത്തായി 4:16-ൽ കർത്താവായ യേശു ശക്തിയോ അധികാരമോ പ്രകടമാക്കിയില്ല. മറിച്ച്, അവൻ ഒരു സാധാരണ വ്യക്തിയായി കടൽത്തീരത്തുകൂടി നടന്നു. എന്നാൽ അവൻ ഗലീലി കടൽത്തീരത്ത് ആളുകളുമായി ബന്ധപ്പെട്ടപ്പോൾ, മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവരുടെമേൽ പ്രകാശിക്കുന്ന ഒരു വലിയ വെളിച്ചംപോലെ അവൻ അവരുടെമേൽ പ്രകാശിച്ചു.


a. മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്ക് വെളിച്ചം ഉദിച്ചുയർന്നു

ക്രിസ്തു വരുന്നിടത്തെല്ലാം വെളിച്ചവും വരുന്നു.  വലിയ വെളിച്ചമെന്ന നിലയിൽ അവൻ മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവരിലേക്ക് ഉദിച്ചുയരുന്നു. ഈ പ്രദേശം ഒരു ദേശം മാത്രമല്ല, അത് ഒരു നിഴൽ കൂടിയാണ്. മുഴുവൻ പ്രദേശവും മരണത്തിൻ്റെ നിഴലാണ്. നാം രക്ഷിക്കപ്പെടുന്നതിന് മുമ്പ്, നാമെല്ലാവരും ആ പ്രദേശത്തായിരുന്നു, മരണത്തിൻ്റെ നിഴൽ നിറഞ്ഞ ആ പ്രദേശത്ത്.


b. ഇരുട്ടിൽ ഇരിക്കുന്ന ജനത്തിന്റെമേൽ പ്രകാശിക്കുന്നു

മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർ ഇരുട്ടിലും ഇരിക്കുന്നു. മരണത്തിൻ്റെ നിഴൽ ഇരുട്ടാണ്, സാത്താൻ്റെ ഇരുട്ട്. അത്തരമൊരു ഇരുട്ടിൽ ഇരിക്കുന്നവർക്ക്, ക്രിസ്തു വെളിച്ചമായി മാത്രമല്ല, വലിയ വെളിച്ചമായ്  വരുന്നു. 


നമ്മുടെമേലും നമ്മുടെ ഉള്ളിലും പ്രകാശിക്കുന്ന വലിയ വെളിച്ചമായി ക്രിസ്തുവിനെ അനുഭവമാക്കിയതിനെ കുറിച്ച് നമ്മിൽ പലർക്കും സാക്ഷ്യപ്പെടുത്തുവാൻ കഴിയും. നാം കർത്താവായ യേശുവിൻ്റെ നാമം വിളിച്ചപേക്ഷിച്ച്, അവനെ നമ്മിലേക്ക് സ്വീകരിച്ചപ്പോൾ, ദിവ്യ വെളിച്ചം നമ്മുടെ ആളത്തത്തിലേക്ക് വന്നു. ഉടൻതന്നെ നമ്മുടെ ഉള്ളിൽ എന്തോ ഒന്ന് പ്രകാശിക്കുന്നതുപോലെ ഒരു ബോധം നമുക്കുണ്ടായി. ഇത്തരത്തിലുള്ള പ്രകാശിക്കൽ, ക്രിസ്തു വെളിച്ചമായി പ്രകാശിക്കുന്നതാണ്. നമ്മുടെ ഉള്ളിൽ വെളിച്ചമായി ക്രിസ്തു പ്രകാശിക്കുന്നത് നാം ദൈവത്തിൽ നിന്ന് അവൻ്റെ മക്കളാകുവാൻ  ജനിച്ചിരിക്കുന്നു എന്നതിൻ്റെ ശക്തമായ സ്ഥിരീകരണമാണ്.

The great light

Matthew 4:16 

Mt 4:16 The people sitting in darkness have seen a great light; and to those sitting in the region and shadow of death, to them light has risen.”

Matt 4:16—footnote 1

The new King's ministry for the kingdom of the heavens began not with earthly power but with heavenly light, which was the King Himself as the light of life shining in the shadow of death.


Excerpts from the CNT:

Matthew 4:16 indicates that we may experience and enjoy Christ as the great light springing up to those sitting in the region and shadow of death and shining over the people sitting in darkness. This verse says, “The people sitting in darkness have seen a great light; and to those sitting in the region and shadow of death, to them light has risen.” This light is actually Christ Himself as the light of life (John 8:12) shining in the shadow of death. In Matthew 4:16 the Lord Jesus made no display of power or authority. Rather, He walked on the seashore as a common person. But when He contacted people by the Sea of Galilee, He shined upon them like a great light shining in the darkness and in the region and shadow of death.


a. Springing Up to Those Sitting in the Region and Shadow of Death

Wherever Christ comes, light comes also. As a great light, He springs up to those who are sitting in the region and shadow of death. This region is not only a region but also a shadow. The entire region is a shadow of death. Before we were saved, we all were in that region, a region full of the shadow of death.


b. Shining Over the People Sitting in Darkness

Those who sit in the region and shadow of death also sit in darkness. The shadow of death is darkness, the darkness of Satan. To those sitting in such a darkness, Christ comes not only as light but as the great light.


Many of us can testify of having experienced Christ as the great light shining upon us and within us. When we called on the name of the Lord Jesus, receiving Him into us, the divine light came into our being. Immediately we had the sense of something shining within. This kind of shining is the shining of Christ as light. The shining of Christ as light within us is a strong confirmation that we have been born of God to be His children.

Reference Reading: 

The Conclusion of the New Testament: Experiencing, Enjoying, and Expressing Christ, Volume 1 — Message 267 — Section 2 — Page 2774

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page