സൗഖ്യമാക്കുന്നവൻ
മത്തായി 4:23-24
മത്താ. 4:23 യേശുവോ അവരുടെ സിനഗോഗുകളിൽ ഉപദേശിച്ചുകൊണ്ടും രാജ്യത്തിന്റെ സുവിശേഷം പ്രഖ്യാപിച്ചുകൊണ്ടും ജനത്തിലെ സകല വ്യാധിയെയും ദീനത്തെയും സൗഖ്യമാക്കിക്കൊണ്ടും ഗലീലയിലൊക്കെയും ചുറ്റിസഞ്ചരിച്ചു.
24 അവനെക്കുറിച്ചുള്ള ശ്രുതി സുറിയയിലൊക്കെയും പടർന്നു; അവർ നാനാവ്യാധികളാലും യാതനകളാലും ക്ലേശിതരായവരെയും ഭൂതഗ്രസ്തരെയും അപസ്മാരമുള്ളവരെയും പക്ഷവാതക്കാരെയും, ഇങ്ങനെ രോഗികളായിരുന്ന എല്ലാവരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവരെ സൗഖ്യമാക്കി.
CNT-യിൽ നിന്നുള്ള ഉദ്ധരണികൾ:
മത്തായി 4:23-24 വാക്യങ്ങളിൽ, ക്രിസ്തു വൈദ്യനാണെന്നും നാം കാണുന്നു. വെളിച്ചത്തിന്റെ പ്രകാശനം ഇരുട്ടിനെ ഇല്ലാതാക്കുമ്പോൾ, സൗഖ്യമാക്കൽ മരണത്തെ ഇല്ലാതാക്കുന്നു. എല്ലാ വ്യാധികളും എല്ലാ ദീനങ്ങളും മരണത്തിലേക്ക് നയിക്കുന്നു. അതിനാൽ, സുഖം പ്രാപിക്കുന്നത് മരണത്തിൽ നിന്നുള്ള മോചിപ്പിക്കലാണ്. ക്രിസ്തുവിൻ്റെ സൗഖ്യമാക്കൽ നമ്മുടെ ആളത്തത്തിലെ മരണത്തിന്റെ മൂലകത്തെ വിഴുങ്ങുന്നു എന്നും നമുക്ക് പറയുവാൻ കഴിയും.
a. നമ്മുടെ വ്യാധികളെയും ദീനങ്ങളേയും സൗഖ്യമാക്കുന്നു
സൗഖ്യമാക്കുന്നവൻ എന്ന നിലയിൽ ക്രിസ്തു നമ്മുടെ വ്യാധികളെയും ദീനങ്ങളേയും സൗഖ്യമാക്കുന്നു. [മത്തായി. 4:23-24-ൽ] വ്യാധിയും ദീനവും യവന ഭാഷയിൽ രണ്ട് വ്യത്യസ്ത പദങ്ങളാണ്. വ്യാധിയും വ്യാധികളും എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന യവന പദം ഭേദമാക്കാനാവാത്ത രോഗത്തെ സൂചിപ്പിക്കുന്നു. ദീനം എന്ന യവന പദം ലഘുവായ രോഗങ്ങളെ സൂചിപ്പിക്കുന്നു. ഈ വാക്യങ്ങൾ അനുസരിച്ച്, വ്യാധികളെയും ദീനങ്ങളേയും സൗഖ്യമാക്കുന്നവനാണ് ക്രിസ്തു.
മത്തായി 9:35 പറയുന്നു, "യേശു അവരുടെ സിനഗോഗുകളിൽ ഉപദേശിച്ചുകൊണ്ടും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടും സകല വ്യാധിയെയും സകല ദീനത്തെയും സൗഖ്യമാക്കിക്കൊണ്ടും എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും ചുറ്റിസഞ്ചരിച്ചു." ഇവിടെ "സകല വ്യാധിയെയും സകല ദീനത്തെയും" എന്നത് ആത്മിയ രോഗത്തെ സൂചിപ്പിക്കുന്നു.
b. നമ്മുടെ ബലഹീനതകളെ നീക്കുന്നു
നമ്മെ സൗഖ്യമാക്കുന്നവൻ എന്ന നിലയിൽ കർത്താവായ യേശു നമ്മുടെ ബലഹീനതകളും നീക്കുന്നു. "വൈകുന്നേരം ആയപ്പോൾ, അവർ അനേകം ഭൂതഗ്രസ്തരെ അവന്റെ അടുക്കൽ കൊണ്ടുവന്നു, ഒരു വാക്കിനാൽ അവൻ ആത്മാക്കളെ പുറത്താക്കി, രോഗികളായിരുന്നവരെയെല്ലാം അവൻ സൗഖ്യമാക്കി. “അവൻതന്നെ നമ്മുടെ ബലഹീനതകളെ നീക്കുകയും നമ്മുടെ വ്യാധികളെ വഹിക്കുകയും ചെയ്തു” എന്നു യെശയ്യാ പ്രവാചകനിലൂടെ അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ തക്കവണ്ണംതന്നെ' (8:16-17). വീണുപോയ ജനത്തിന്റെമേൽ നിവർത്തിച്ച എല്ലാ സൗഖ്യവും കർത്താവിൻ്റെ വീണ്ടെടുപ്പ് മൂലമാണ്. അവൻ നമ്മുടെ ബലഹീനതകളെ നീക്കുകയും നമ്മുടെ വ്യാധികളെ അവന്റെ ക്രൂശിൽ വഹിക്കുകയും, അവിടെ നമുക്കുവേണ്ടി പൂർണ്ണ സൗഖ്യം നിവർത്തിക്കുകയും ചെയ്തു. നമ്മുടെ ബലഹീനതകളെയും ക്ഷീണതകളെയും നീക്കുന്ന വൈദ്യനായി ക്രിസ്തുവിനെ നമുക്ക് അനുഭമാക്കുവാൻ കഴിയും. എന്നിരുന്നാലും, ദിവ്യ ശക്തിയാലുള്ള സുഖപ്പെടുത്തലിന്റെ പ്രായോഗികത ഈ യുഗത്തിൽ ഒരു മുൻരുചി മാത്രമായിരിക്കും; വരുന്ന യുഗത്തിൽ മുഴുവൻ രുചിയും പൂർത്തിയാകും
c. ഭൂതങ്ങളെ പുറത്താക്കുന്നു
സൗഖ്യമാക്കുന്നവൻ എന്ന നിലയിൽ ക്രിസ്തു ഭൂതങ്ങളെയും പുറത്താക്കുന്നു. വീണുപോയ ദൂതന്മാർ സാത്താനോടൊപ്പം വായുവിൽ പ്രവർത്തിക്കുന്നു (എഫെ. 2:2; 6:11-12), ഭൂതങ്ങൾ അവനോടൊപ്പം ഭൂമിയിൽ നീങ്ങുന്നു. സാത്താൻ്റെ രാജ്യത്തിനുവേണ്ടി രണ്ടുകൂട്ടരും ജനത്തിന്റെമേൽ ദോഷമായി പ്രവർത്തിക്കുന്നു. ഭൂതങ്ങൾ ജനത്തെ കൈവശപ്പെടുത്തുന്നത് ദൈവം തൻ്റെ ഉദ്ദേശ്യത്തിനായി സൃഷ്ടിച്ച മനുഷ്യനെ സാത്താൻ കവർന്നെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. അതിനാൽ, ഭൂമിയിലെ തൻ്റെ ശുശ്രൂഷയിൽ, കർത്താവായ യേശു ഭൂതങ്ങളെ ഭൂതഗ്രസ്തരിൽ നിന്നും പുറത്താക്കിക്കൊണ്ട് അവരെ സാത്താൻ്റെ അടിമത്തത്തിൽ (ലൂക്കോസ് 13:16) നിന്നും, സാത്താൻ്റെ അന്ധകാരത്തിൻ്റെ അധികാരത്തിൽ നിന്നും (പ്രവൃത്തികൾ 26:18; കൊലോ. 1:13) വിടുവിച്ച് അവരെ ദൈവരാജ്യത്തിലേക്ക് കൊണ്ടുവന്നു
The Healer
Matthew 4:23-24
Mt 4:23 And Jesus went about in all of Galilee, teaching in their synagogues and proclaiming the gospel of the kingdom and healing every disease and every sickness among the people.
24 And the report concerning Him went out into all of Syria; and they brought to Him all who were ill, those afflicted with various diseases and torments and those possessed by demons and epileptics and paralytics; and He healed them.
Excerpts from the CNT:
In Matthew 4:23-24, we see that Christ is also the Healer. Whereas the shining of light annuls darkness, healing annuls death. All diseases, all sicknesses, lead to death. Therefore, to be healed is to be rescued from death. We may also say that Christ’s healing swallows up the death element in our being.
a. Healing Our Diseases and Sicknesses
As the Healer, Christ heals our diseases and sicknesses. [In Matt. 4:23-24] disease and sickness are two different words in Greek. The Greek word translated disease and diseases refers to an incurable illness. The Greek word rendered sickness refers to light illnesses. According to these verses, Christ is the Healer of both diseases and sicknesses.
Matthew 9:35 says, “Jesus went about all the cities and the villages, teaching in their synagogues and preaching the gospel of the kingdom and healing every disease and every sickness.” Here “every disease and every sickness” signifies spiritual illness.
b. Taking Our Infirmities
As our Healer, the Lord Jesus also takes our infirmities. “When evening fell, they brought to Him many who were demon possessed, and He cast out the spirits with a word, and all those who were ill He healed, so that what was spoken through Isaiah the prophet might be fulfilled, saying, ‘He Himself took away our infirmities and bore our diseases’” (8:16-17). All healings accomplished on fallen people are due to the Lord’s redemption. He took our infirmities and bore our diseases on His cross and accomplished full healing for us there. We may experience Christ as the Healer who takes away our infirmities, our weaknesses. However, the application of healing by divine power can only be a foretaste in this age; the full taste will be accomplished in the coming age.
c. Casting Out Demons
As the Healer, Christ also casts out demons. The fallen angels work with Satan in the air (Eph. 2:2; 6:11-12), and the demons move with him on the earth. Both act evilly upon people for the kingdom of Satan. The demons’ possession of people signifies Satan’s usurpation of man, whom God created for His purpose. Therefore, in His ministry on earth the Lord Jesus cast out demons from possessed people that they might be delivered from Satan’s bondage (Luke 13:16), out of Satan’s authority of darkness (Acts 26:18; Col. 1:13) into God’s kingdom.
Reference Reading:
The Conclusion of the New Testament: Experiencing, Enjoying, and Expressing Christ, Volume 1 — Message 267 — Section 2 — Page [2775]