പുതിയ വീഞ്ഞ്
മത്തായി 9:17
മത്താ. 9:17 പുതിയ വീഞ്ഞ് പഴയ തുരുത്തികളിലും വയ്ക്കാറില്ല; അല്ലെങ്കിൽ തുരുത്തികൾ പൊളിഞ്ഞു, വീഞ്ഞു ഒഴുകിപ്പോകുകയും, തുരുത്തികൾ നശിച്ചു പോകുകയും ചെയ്യുന്നു; പുതിയ വീഞ്ഞ് പുതുമയുള്ള തുരുത്തികളിലത്രേ വയ്ക്കുന്നത്, അങ്ങനെ രണ്ടും ഭദ്രമായിരിക്കുന്നു.
CNT-യിൽ നിന്നുള്ള ഉദ്ധരണികൾ:
പുതിയ എന്നതിനുള്ള യവനപദത്തിന്റെ (neos) അർഥം കാലസംബന്ധമായി പുതിയത്, അടുത്ത കാലത്തുള്ളത്, പുതുതായി സ്വായത്തമാക്കിയത് എന്നാണ്. ഇവിടെ പുതിയ വീഞ്ഞ് എന്നത്, ഓജസ്സ് നിറഞ്ഞതും ഉന്മേഷം പകരുന്ന ശക്തിയോടെയും, നമ്മെ ആവേശത്തിലേക്ക് ഉത്തേജിപ്പിക്കുകയും സംതൃപ്തരാക്കുകയും ചെയ്യുന്ന പുതുജീവനായ ക്രിസ്തുവിനെ സൂചിപ്പിക്കുന്നു. നാം അവൻ്റെ ജീവൻ സ്വീകരിക്കുമ്പോൾ, അത് നമ്മെ ഉത്തേജിപ്പിക്കുവാനും നമ്മെ ആവേശഭരിതരാക്കുവാനും, നമ്മെ ചൈതന്യവൽക്കരിക്കുവാനും സന്തോഷിപ്പിക്കാനുമായി നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുന്നു. പുതിയ വീഞ്ഞെന്ന നിലയിൽ, നമ്മുടെ ആന്തരിക ദാഹത്തിനുള്ള സഹായമായി ക്രിസ്തു നമ്മുടെ ഉൾക്കോളാണ്.
പുതിയ വസ്ത്രം നമ്മുടെ ബാഹ്യാവരണമായ ക്രിസ്തുവാണെങ്കിൽ, പുതിയ വീഞ്ഞ് നമ്മുടെ ആന്തരിക ഉന്മേഷമായ ക്രിസ്തുവാണ്. നാം കർത്താവുമായി ബന്ധപ്പെടുമ്പോൾ, നമ്മെ മൂടുവാനുള്ള പുതിയ വസ്ത്രമായി മാത്രമല്ല, നമ്മെ ഉന്മേഷവാനാക്കുവാനും നമ്മെ ഉണർത്തുവാനുമുള്ള പുതിയ വീഞ്ഞായി നാം അവനെ സ്വീകരിക്കണം. നാം കർത്താവിനെ എത്രയധികം ബന്ധപ്പെടുന്നുവോ അത്രയധികം അവൻ, പുതിയ വീഞ്ഞ് എന്ന നിലയിൽ നമ്മെ സന്തോഷിപ്പിക്കും. അവൻ തീർച്ചയായും ഏറ്റവും ഹൃദയനായ വ്യക്തിയാണ്!
a. പഴയ തുരുത്തികളിലും വയ്ക്കുവാൻ പാടില്ല
17-ാം വാക്യത്തിൽ കർത്താവായ യേശു പറയുന്നു, നാം പുതിയ വീഞ്ഞ് പഴയ തുരുത്തികളിൽ വയ്ക്കുവാൻ പാടില്ല എന്ന്. പഴയ തുരുത്തികൾ മതപരമായ രീതികൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. സകല മതങ്ങളും പഴയ തുരുത്തികളാണ്. പഴയ തുരുത്തികളിൽ പകർന്ന പുതിയ വീഞ്ഞ്, പുളിക്കുന്നതിന്റെ ശക്തിയാൽ തുരുത്തികളെ പൊളിക്കുന്നു. പുതിയ വീഞ്ഞ് പഴയ തുരുത്തികളിൽ വയ്ക്കുകയെന്നാൽ, ആവേശം പകരുന്ന ജീവനായ ക്രിസ്തുവിനെ, ഏതുതരം മതത്തിലും ആക്കിവയ്ക്കുകയെന്നാണ്. ക്രിസ്തുവിൻ്റെ ജീവൻ്റെ വീഞ്ഞ് പഴയ മതപരമായ ആചാരങ്ങളുടെ തുരുത്തികളിൽ വയ്ക്കുവാൻ നാം ഒരിക്കലും ശ്രമിക്കരുത്, കാരണം വീഞ്ഞ് ആ ആചാരങ്ങളെ പൊളിക്കും. ജീവനെന്ന നിലയിൽ ക്രിസ്തുവിൻ്റെ പുതിയ വീഞ്ഞിന് ഒരു പുതിയ തുരുത്തി ആവശ്യമാണ്.
b. പുതുമയുള്ള തുരുത്തികളിൽ വയ്ക്കണം
പുതിയ വീഞ്ഞ് പുതിയ തുരുത്തികളിൽ വയ്ക്കണം. 17-ആം വാക്യത്തിലെ കർത്താവിൻ്റെ വചനമനുസരിച്ച്, നാം പുതിയ വീഞ്ഞ് പുതിയ തുരുത്തികളിൽ വെച്ചാൽ, "രണ്ടും ഭദ്രമായിരിക്കും" പുതുമയുള്ള എന്നതിനുള്ള യവനപദത്തിന്റെ (kainos) അർഥം പ്രകൃതത്തിൽ, ഗുണത്തിൽ അല്ലെങ്കിൽ രൂപത്തിൽ പുതിയത് എന്നാണ്; പരിചയിച്ചിട്ടില്ലാത്ത, ഉപയോഗിച്ചിട്ടില്ലാത്ത; അതിനാൽ, പുതുമയുള്ള. പുതുമയുള്ള തുരുത്തികൾ, ആവേശം പകരുന്ന ജീവനായ, ക്രിസ്തു തന്നെയായ പുതിയ വീഞ്ഞിന്റെ പാത്രമായ സ്ഥലംസഭകളിലുള്ള സഭാജീവിതത്തെ സൂചിപ്പിക്കുന്നു. വിശ്വാസികൾ സഭയിലേക്ക് പണിതുചേർക്കപ്പെടുന്നു (16:18), വിശ്വാസികൾ ജീവിക്കുന്നതായ സ്ഥലംസഭകളിലൂടെ സഭ ആവിഷ്കരിക്കപ്പെടുന്നു (18:15-20). അവർ ക്രിസ്തുവിന്റെ ശരീരത്തെ സംരചിക്കുകയും സഭയായിത്തീരുകയും ചെയ്യുന്ന വീണ്ടെടുക്കപ്പെട്ട വ്യക്തികളാണ് (റോമ. 12:5; എഫെ. 1:22-23). ക്രിസ്തുവിന്റെ നിറവായ അവന്റെ ശരീരത്തെ “ക്രിസ്തു” (1 കൊരി. 12:12) എന്നും വിളിച്ചിരിക്കുന്നു. ഇത് സംഘാത ക്രിസ്തുവിനെ സൂചിപ്പിക്കുന്നു. വ്യക്തിഗത ക്രിസ്തു, ആന്തരികമായി ആവേശം പകരുന്ന ജീവനായ പുതിയ വീഞ്ഞും, സംഘാതമായ ക്രിസ്തു, പുതിയ വീഞ്ഞ് വഹിക്കുന്ന ബാഹ്യപാത്രമായ പുതുമയുള്ള തുരുത്തിയുമാണ്. നാം ക്രിസ്തുവിനെ ക്ഷമിക്കുന്നവനായും വൈദ്യനായും മണവാളനായും പുതിയ വസ്ത്രമായും പുതിയ വീഞ്ഞായും അനുഭവിക്കുകയും ആസ്വദിക്കുകയും വേണം, അതുമുഖാന്തരം അവനെ ഉൾകൊള്ളുവാനുള്ള പുതുമയുള്ള തുരുത്തിയായി നാം ആയിത്തീരും.
പുതിയ തുരുത്തി യഥാർത്ഥത്തിൽ സഭാ ജീവിതമാണ്. ക്രിസ്തുവിൻ്റെ വികാസമാണ് സഭ. നമ്മുടെ ഉള്ളിലുള്ള വ്യക്തിഗത ക്രിസ്തുവാണ് വീഞ്ഞ്. ഈ വ്യക്തിഗത ക്രിസ്തു ഒരു സംഘാത ക്രിസ്തുവായി വികസിക്കുമ്പോൾ, അതാണ് സഭ. ഈ സംഘാത ക്രിസ്തു നമ്മുടെ വീഞ്ഞായ വ്യക്തിഗത ക്രിസ്തുവിനെ ഉൾക്കൊള്ളുവാനുള്ള തുരുത്തി, അതായത് പാത്രമാണ്.
ക്രിസ്തു പുതിയ വസ്ത്രവും പുതിയ വീഞ്ഞും മാത്രമല്ല, അവൻ വർദ്ധിച്ചതിനാൽ, വീഞ്ഞ് ഉൾക്കൊള്ളാനുള്ള നമ്മുടെ പുതിയ തുരുത്തിയുമാണ്. അവൻ നമ്മുടെ ബാഹ്യ യോഗ്യതയാണ്, അവൻ നമ്മുടെ ആന്തരിക സംതൃപ്‌തിയാണ്, ഒരു സംഘാത നിലയിൽ അവൻ വീഞ്ഞ് വഹിക്കുവാൻ പ്രാപ്തിയുള്ള ശരീരമായ സഭയാണ്, ഇതിൽ നിന്നും നാം കാണുന്നത് നമ്മുടെ അനുഭവത്തിനും ആസ്വാദനത്തിനുമുള്ള സകലവും ക്രിസ്തുവാണ് എന്നതാണ്. അവൻ ക്ഷമിക്കുന്നവനും, വൈദ്യനും, മണവാളനും, പുതിയ വസ്ത്രവും, പുതിയ വീഞ്ഞും, കൂടാതെ നാം അവനിൽ ആസ്വദിക്കുന്നവ ഉൾക്കൊള്ളുവാനും ആവിഷ്കരിക്കുവാനുമുള്ള സംഘാത പാത്രമായ പുതിയ തുരുത്തിയുമാണ്.
New wine
Matthew 9:17
Mt 9:17 Neither do they put new wine into old wineskins; otherwise, the wineskins burst, and the wine pours out, and the wineskins are ruined; but they put new wine into fresh wineskins, and both are preserved.
Excerpts from the CNT:
The Greek word translated new in this verse is neos, which means “new in time,” “recent,” “young.” The new wine here signifies Christ as the new life, full of vigor and cheering strength, stirring us to excitement and satisfying us. When we receive His life, it works within us to stir us up, excite us, energize us, and make us happy. As the new wine, Christ is our content, the provision for our inward thirst.
Whereas the new garment is Christ as our outward covering, the new wine is Christ as our inward cheering. As we contact the Lord, we should take Him not only as the new garment to cover us but also as the new wine to cheer us and to stir us up. The more we contact the Lord, the more He, the new wine, will make us cheerful. He surely is a most pleasant person!
a. Not to Be Put into Old Wineskins
In verse 17 the Lord Jesus says that we should not put new wine into old wineskins. Old wineskins signify religious forms, rituals, and practices. All religions are old wineskins. [2787] New wine put into old wineskins will burst the wineskins by its fermenting power. To put new wine into old wineskins is to put Christ as the exciting life into any kind of religion. We should never try to put the wine of Christ’s life into the wineskin of old religious practices, for the wine will burst those practices. The new wine of Christ as life requires a new wineskin.
b. To Be Put into Fresh Wineskins
New wine is to be put into fresh wineskins. According to the Lord’s word in verse 17, if we put new wine into fresh wineskins, “both are preserved.” The Greek word rendered fresh here is kainos, which means “new in nature, quality, or form; unaccustomed, unused”; hence, “fresh.” The fresh wineskins signify the church life in the local churches as the container of the new wine, which is Christ Himself as the exciting life. The believers are built into the church, and the church is expressed through the local churches in which they live. The believers are regenerated persons constituting the Body of Christ to be the church (Rom. 12:5; Eph. 1:22-23). This Body of Christ as His fullness is also called “the Christ” (1 Cor. 12:12), the corporate Christ. The individual Christ is the new wine, the exciting life inwardly, and the corporate Christ is the fresh wineskin, the container to hold the new wine outwardly. We need to experience and enjoy Christ as the Forgiver, the Physician, the Bridegroom, the new garment, and the new wine that we may be the fresh wineskin to contain Him.
The new wineskin is actually the church life. The church is the enlargement of Christ. The individual Christ is the wine within us. When this individual Christ is enlarged into a corporate Christ, that is the church. This corporate Christ is the wineskin, the container, to contain the individual Christ as our wine.
Christ is not only the new garment and the new wine, but, being increased, He is also our new wineskin to contain the wine. He is our outward qualification, He is our inward satisfaction, and in a corporate way He is the church, the Body, which is capable of holding the wine. From this we see that [2788] Christ is everything for our experience and enjoyment. He is the Forgiver, the Physician, the Bridegroom, the new garment, the new wine, and also the new wineskin, the corporate vessel to contain and express what we enjoy of Him.
Reference Reading:
The Conclusion of the New Testament: Experiencing, Enjoying, and Expressing Christ, Volume 1 — Message 268 — Section 2 — Page [2786]