top of page

അബ്രഹാമിൻ്റെ പുത്രൻ

മത്തായി 1:1

മത്താ. 1:1 യേശു ക്രിസ്തുവിന്റെ തലമുറയുടെ പുസ്തകം; അവൻ ദാവീദിന്റെ പുത്രൻ, അബ്രാഹാമിന്റെ പുത്രൻ:

മത്താ. 1:1— അടിക്കുറിപ്പ് 4

ദൈവം അബ്രാഹാമിനു നൽകിയ വാഗ്ദാനവും അനുഗ്രഹവും അവകാശമാക്കുന്നവനായ, അബ്രാഹാമിന്റെ പുത്രനായ ക്രിസ്തുവിന് ഒരു മുൻകുറിയാണ് യിസ്ഹാക്(ഉൽ. 22:17-18; ഗലാ. 3:16, 14). ക്രിസ്തുവിന് ഒരു മുൻകുറി എന്ന നിലയിൽ യിസ്ഹാക്കും പ്രധാനമായി രണ്ട് കാര്യങ്ങൾ ചെയ്തു: അവൻ മരണത്തോളം തന്റെ പിതാവിനെ അനുസരിക്കുകയും, മരണത്തിൽ നിന്ന് ഉയിർപ്പിക്കപ്പെടുകയും ചെയ്തു (ഉൽ. 22:9-10; എബ്രാ. 11:19), അവൻ ഒരു ജാതീയ സ്ത്രീയായ റിബെക്കായെ തന്റെ ഭാര്യയായി എടുക്കുകയും ചെയ്തു (ഉൽ. 24:61-67). ഈ മുൻകുറി നിറവേറ്റുന്നതിൽ, ക്രിസ്തു മരണത്തിന് ഏൽപ്പിക്കപ്പെടുകയും, ദൈവത്തിന് അർപ്പിക്കപ്പെടുകയും, മരണത്തിൽനിന്ന് ഉയിർപ്പിക്കപ്പെടുകയും ചെയ്തു; അവൻ ജാതികളിൽ നിന്ന് സഭയെ തന്റെ മണവാട്ടിയായി എടുക്കുകയും ചെയ്യുന്നു.


CNT യിൽ നിന്നുമുള്ള ഉദ്ധരണികൾ:


a. നമുക്ക് ദിവ്യ അനുഗ്രഹത്തെ കൊണ്ടുവരുവാൻ 

അബ്രഹാമിൻ്റെ പുത്രനെന്ന നിലയിൽ ക്രിസ്തു നമുക്ക് ദിവ്യ അനുഗ്രഹം കൊണ്ടുവരുന്നു (ഗലാ. 3:14; ഉല്പ. 12:3). ഈ വാഗ്ദത്തം നിവൃത്തിയേറിയിരിക്കുന്നു, ക്രൂശിലൂടെയുള്ള അവൻ്റെ വീണ്ടെടുപ്പിലൂടെ ഈ അനുഗ്രഹം ക്രിസ്തുവിൽ ജാതികൾക്ക് വന്നിരിക്കുന്നു.


b. നാം ദൈവത്തെ അവകാശമാക്കുവാൻ

അബ്രഹാമിൻ്റെ പുത്രനായ ക്രിസ്തു, നാം ദൈവത്തെ അവകാശമാക്കാനുള്ള ദിവ്യ അനുഗ്രഹം നൽകുന്നു. ഗലാത്യർ 3:29 പറയുന്നു, "നിങ്ങൾ ക്രിസ്തുവിന്റേത് എങ്കിൽ, നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും, വാഗ്ദത്ത പ്രകാരം അവകാശികളും ആകുന്നു.." അബ്രഹാമിൻ്റെ സന്തതി ഒരുവൻ മാത്രമാണ്, ക്രിസ്തു (വാക്യം 16). അതുകൊണ്ട്, അബ്രാഹാമിന്റെ സന്തതിയായിരിക്കുവാൻ നാം ക്രിസ്തുവിന്റേതായിരിക്കണം, ക്രിസ്തുവിന്റെ ഭാഗമായിരിക്കണം. നാം ക്രിസ്തുവിനോട് ഒന്നായിരിക്കുന്നതിനാൽ, നാമും അബ്രാഹാമിന്റെ

സന്തതിയാണ്, നമ്മുടെ ഓഹരിയായ, പ്രക്രിയാവിധേയനായ ദൈവത്തിന്റെ, ആത്യന്തിക പരിണതിയായ, സർവവും-ഉൾക്കൊള്ളുന്ന ആത്മാവെന്ന, ദൈവത്തിന്റെ വാഗ്ദത്ത അനുഗ്രഹത്തെ അവകാശമാക്കുന്ന, വാഗ്ദത്തപ്രകാരമുള്ള അവകാശികളാണ്


The Son of Abraham

Matthew 1:1

Mt 1:1 The book of the generation of Jesus Christ, the son of David, the son of Abraham:

Matt 1:1 — footnote 4

Isaac is a type of Christ as the son of Abraham, the One who inherits the promise and blessing God gave to Abraham (Gen. 22:17-18; 14, Gal. 3:16). Isaac also, as a type of Christ, did mainly two things: he obeyed his father even unto death and was resurrected from death (Gen. 22:9-10; Heb. 11:19), and he took Rebekah, a Gentile woman, as his wife (Gen. 24:61-67). Christ, in fulfilling this type, was put to death and offered to God and was resurrected from death, and He is taking the church as His bride out of the Gentiles.


Excerpts from the CNT:


a. To Bring Us the Divine Blessing

As the Son of Abraham, Christ brings us the divine blessing (Galatians 3:14; Gen. 12:3). This promise has been fulfilled, and this blessing has come to the nations in Christ through His redemption by the cross. 


b. For Us to Inherit God

Christ, the Son of Abraham, brings us the divine blessing for us to inherit God. Galatians 3:29 says, “If you are of Christ, then you are Abraham’s seed, heirs according to promise.” Abraham’s seed is only one, Christ (v. 16). Hence to be Abraham’s seed we must be Christ’s, a part of Christ. Because we are one with Christ, we are Abraham’s seed, heirs according to promise, inheriting God’s promised blessing, which is the all-inclusive Spirit as the ultimate consummation of the processed Triune God to be our portion.

 

Reference Reading: 

The Conclusion of the New Testament: Experiencing, Enjoying, and Expressing Christ, Volume 1 — Message 265 — Section 1 — Page 2755

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page