top of page

ക്രിസ്തു

മത്തായി 1:16

മത്താ. 1:16 യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനിപ്പിച്ചു, അവളിൽ നിന്ന് ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.

മത്താ. 1:16—അടിക്കുറിപ്പ് 4

യേശു, പഴയനിയമത്തിൽ പ്രവചിക്കപ്പെട്ട സാക്ഷാൽ മശീഹായാണെന്നുള്ളത് (ക്രിസ്തു) തെളിയിക്കുവാൻ ക്രിസ്തു എന്നതിനെ ഇവിടെ ഊന്നിപ്പറഞ്ഞിരിക്കുന്നു.


CNT യിൽ നിന്നുമുള്ള ഉദ്ധരണികൾ:


a. ദൈവത്തിന്റെ അഭിഷിക്തൻ—മശീഹാ

യേശുവിനെ ക്രിസ്തുവെന്ന് യോഹന്നാൻ 1:41 പറയുന്നു, "അവൻ ആദ്യം തന്റെ സ്വന്തം സഹോദരനായ ശിമോനെ കണ്ടെത്തി അവനോട്, ഞങ്ങൾ മശീഹായെ (അതു മൊഴിമാറ്റം ചെയ്താൽ ക്രിസ്തു എന്നർഥമാകുന്നു) കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു." മശീഹാ എബ്രായ പദമാണ്; ക്രിസ്തു യവന പദവും. ക്രിസ്റ്റോസ് എന്ന യവന പദത്തിൻ്റെ ആംഗലേയ രൂപമാണ് ക്രിസ്തു. എബ്രായ ഭാഷയിലെ മശീഹായും യവന ഭാഷയിലെ ക്രിസ്റ്റോസും "അഭിഷിക്തൻ" എന്നാണ് അർത്ഥമാക്കുന്നത്. അഭിഷിക്തനായ മശീഹാ എന്ന പദം ദാനിയേൽ 9:26-ൽ ഉപയോഗിച്ചിരിക്കുന്നു: "അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും;അവന്നു ആരും ഇല്ലെന്നു വരും;..." ഇത് അഭിഷിക്തനായ യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നു. ക്രിസ്തു ദൈവത്തിൻ്റെ അഭിഷിക്തനാണ്, ദൈവത്തിൻ്റെ ഉദ്ദേശ്യം, അവൻ്റെ നിത്യമായ പദ്ധതി നിറവേറ്റുവാൻ ദൈവം നിയോഗിച്ചവനാണ്.


b. നാം രാജത്വത്തിൽ പങ്കുചേരുവാൻ

നമുക്ക് അവൻ്റെ രാജത്വത്തിൽ പങ്കുചേരുവാനായി ആണ് യേശു ക്രിസ്തുവായിരിക്കുന്നത് (വെളി. 20:4b, 6b). കർത്താവായ യേശുവിനെ രാജ-രക്ഷകനായി നാം സ്വീകരിക്കുന്നത് നമ്മെ ദൈവരാജ്യത്തിലേക്ക് കൊണ്ടുവരിക മാത്രമല്ല; അത് യേശുവിൻ്റെ രാജത്വത്തിലെ പങ്കാളിത്തത്തിലേക്കും നമ്മെ കൊണ്ടുവരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രാജ-രക്ഷകനെ സ്വീകരിക്കുന്നത് നമ്മെ രാജാവിൻ്റെതന്നെ ഭാഗമാക്കുന്നു. അപ്പോൾ നാം അവൻ്റെ സഹ-രാജാക്കന്മാരായിത്തീരുന്നു. ഇന്നും, ദിവ്യ മാർഗ്ഗത്തിൽ നടക്കുന്ന എല്ലാ വിശ്വാസികളും രാജാക്കന്മാരാണ്, ദിവ്യ അധികാരം അവരോടൊപ്പമുണ്ട്. അങ്ങനെയുള്ള വിശ്വാസികൾക്ക് ഒരു പ്രത്യേകതയുണ്ട് — ദിവ്യ രാജത്വം. അതിനാൽ, ക്രിസ്തുവിൻ്റെ രാജത്വത്തിൽ പങ്കുചേരുവാനായി നമ്മെ കൊണ്ടുവരുന്നവനായി നമുക്ക് ക്രിസ്തുവിനെ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യാം.

Christ

Matthew 1:16

Mt 1:16 And Jacob begot Joseph the husband of Mary, of whom was born Jesus, who is called Christ.

Matt 1:16 — footnote 4

Christ is emphasized here to prove that Jesus is the very Messiah (Christ) prophesied in the Old Testament.


Excerpts from the CNT:


a. God’s Anointed—Messiah

Concerning Jesus’ being the Christ, John 1:41 says, “He first found his own brother Simon and said to him, We have found the Messiah (which translated means Christ).” Messiah is Hebrew; Christ is Greek. Christ is the anglicized form of the Greek word Christos. Both Messiah in Hebrew and Christos in Greek mean “the anointed One.” The term Messiah, the anointed One, is used in Daniel 9:26: “After the sixty-two weeks Messiah will be cut off and will have nothing.” This refers to Jesus Christ, who is the anointed One. Christ is God’s Anointed, the One appointed by God to accomplish God’s purpose, His eternal plan.


b. For Us to Participate in His Kingship

Jesus is the Christ for us to participate in His kingship (Rev. 20:4b, 6b). Our receiving the Lord Jesus as the King-Savior does not only bring us into the kingdom of God; it also brings us into the participation in Jesus’ kingship. In other words, our receiving the King-Savior makes us part of the King. We, then, become His co-kings. Even today, all [2762] believers who walk in the divine way are kings, and the divine authority is with them. With such believers there is something special—the divine kingship. Therefore, we may experience and enjoy Christ as the One who brings us into the participation in His kingship.

Reference Reading: 

The Conclusion of the New Testament: Experiencing, Enjoying, and Expressing Christ, Volume 1 — Message 266 — Section 1 — Page 2761

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page