യഹോവ നമ്മുടെ രക്ഷകൻ
മത്തായി 1:21
മത്താ. 1:21 അവൾ ഒരു പുത്രനെ പ്രസവിക്കും, നീയോ അവനു യേശു എന്നു പേർ വിളിക്കേണം, എന്തെന്നാൽ അവൻതന്നെ, തന്റെ ജനത്ത െ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും.
മത്താ. 1:21—അടിക്കുറിപ്പ് 1
യേശു എന്നത്, രക്ഷകനായ യഹോവ അഥവാ യഹോവയുടെ രക്ഷ എന്ന് അർഥമുള്ള എബ്രായ പേരായ യോശുവ (സംഖ്യ. 13:16) എന്നതിന് തുല്യമായ യവനപദമാണ്. അതിനാൽ, യേശു കേവലം ഒരു മനുഷ്യനല്ല, യഹോവയാണ്, കേവലം യഹോവയുമല്ല, നമ്മുടെ രക്ഷയായിത്തീരുന്ന യഹോവയാണ്. അങ്ങനെ, അവൻ നമ്മുടെ രക്ഷകനാണ്. അവൻ, നമുക്കുള്ള നല്ല ദേശമായ, താൻ തന്നെയായ വിശ്രമത്തിലേക്ക്, നമ്മെ കൊണ്ടുവരുന്നവനായ നമ്മുടെ യോശുവയുമാണ് (എബ്രാ. 4:8; മത്താ. 11:28-29).
CNT യിൽ നിന്നുമുള്ള ഉദ്ധരണികൾ:
a. ജഡാവതാരത്തിലൂടെ
കർത്താവായ യേശു ജഡാവതാരം ചെയ്ത ദൈവമാണ്. ജഡാവതാരത്തിലൂടെയാണ് യഹോവയായ അവൻ, യഹോവ നമ്മുടെ രക്ഷകനായിത്തീർന്നത്. യഹോവ എന്നാൽ "ഞാൻ ആകുന്നവൻ" (പുറ. 3:14) എന്നാണ്. ദൈവം മാത്രമാണ് നിത്യനായവൻ. ഭൂതകാല നിത്യത മുതൽ വരുകാല നിത്യത വരെയും, അവൻ ഞാൻ ആകുന്നവൻ ആണ്. കർത്താവായ യേശു ജഡാവതാരം ചെയ്ത യഹോവ ആയതിനാൽ, "അബ്രാഹാം ഉളവായതിനുമുമ്പേ, ഞാൻ ആകുന്നു" (യോഹ. 8:58) എന്ന് അവനു തന്നെക്കുറിച്ച് പറയാൻ കഴിഞ്ഞു. ജഡാവതാരത്തിലൂടെ യഹോവ നമ്മുടെ രക്ഷകനായി.
b. നമ്മുടെ പാപങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുവാൻ
നമ്മുടെ രക്ഷകനായ യഹോവ എന്ന നിലയിൽ കർത്താവായ യേശു നമ്മുടെ പാപങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നു, നമ്മുടെ പാപത്തിൽ നിന്നും പാപങ്ങളിൽ നിന്നും, നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാ മുറുകെപറ്റുന്ന പാപങ്ങളിൽ നിന്നും, സാത്താൻ്റെ ദുഷ്ടശക്തിയിൽ നിന്നും, ദൈവം കുറ്റംവിധിക്കുന്ന സകലത്തിൽ നിന്നും, എല്ലാ പ്രതിലോമമായ കാര്യങ്ങളിൽ നിന്നും അവൻ നമ്മെ രക്ഷിക്കുന്നു. അനുദിനം ചെറുതും വലുതുമായ എല്ലാ പാപങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നവനെന്ന നിലയിൽ, നമുക്ക് ക്രിസ്തുവിനെ നമ്മുടെ രക്ഷകനായും നമ്മുടെ രക്ഷയായും അനുഭവമാക്കുകയും ആസ്വദിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുവാൻ കഴിയും. നമ്മെ രക്ഷിക്കുവാൻ നാം അവനെ വിളിക്കുമ്പോഴെല്ലാം, അവൻ നമ്മുടെ രക്ഷകനായ യഹോവയാണ്, നമ്മുടെ രക്ഷയായ യഹോവയാണ്.
Jehovah our Savior
Matthew 1:21
Mt 1:21 And she will bear a son, and you shall call His name Jesus, for it is He who will save His people from their sins.
Matt 1:21—footnote 1
Jesus is the Greek equivalent of the Hebrew name Joshua (Num. 13:16), which means Jehovah the Savior, or the salvation of Jehovah. Hence, Jesus is not only a man but Jehovah, and not only Jehovah but Jehovah becoming our salvation. Thus, He is our Savior. He is also our Joshua, the One who brings us into rest (Heb. 4:8; Matt. 11:28-29), which is Himself as the good land to us.
Excerpts from the CNT:
a. Through Incarnation
The Lord Jesus is God incarnate. It was through incarnation that He, Jehovah, became Jehovah our Savior. Jehovah means “I Am” (Exo. 3:14). Only God is the eternal One. From eternity past to eternity future, He is the I Am. Because the Lord Jesus is Jehovah incarnate, He could say of Himself, “Before Abraham came into being, I am” (John 8:58). Through incarnation Jehovah became our Savior.
b. To Save Us from Our Sins
As Jehovah our Savior the Lord Jesus saves us from our sins. He saves us from our sin and sins, from all the besetting sins in our daily life, from the evil power of Satan, from everything God condemns, and from all negative things. Day by day we may experience, enjoy, and even express Christ as our Savior and as our salvation, saving us from every sin, both small and great. Whenever we call upon Him to save us, He is Jehovah our Savior, Jehovah our salvation.
Reference Reading:
The Conclusion of the New Testament: Experiencing, Enjoying, and Expressing Christ, Volume 1 — Message 266 — Section 1 — Page 2762