top of page

ഒരു നസറായൻ

മത്തായി 2:23

മത്താ. 2:23 അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ തക്കവണ്ണം, അവൻ നസറെത്ത് എന്നു വിളിക്കപ്പെട്ട പട്ടണത്തിൽ വന്നു സ്ഥിരതാമസമാക്കി.

മത്താ. 2:23—അടിക്കുറിപ്പ് 1

ബഹുവചനത്തിൽ, പ്രവാചകന്മാർ എന്ന പദം, ഇത് ഒരു പ്രത്യേക പ്രവചനമല്ലെന്നും, സങ്കീ. 22:6-7-ൽ ഉള്ളതുപോലെ, പല പ്രവചനങ്ങളുടെ അർഥത്തിന്റെ സംഗ്രഹമാണെന്നും സൂചിപ്പിക്കുന്നു. നസറായൻ എന്ന അഭിധാനം, യെശ. 11:1-ലെ കൊമ്പിനെ സൂചിപ്പിക്കുന്നതാകാം. ഇത് എബ്രായഭാഷയിൽ നെറ്റ്സർ എന്നതാണ്. അവിടെ ക്രിസ്തുവിനെ സൂചിപ്പിക്കുന്ന, കൊമ്പ് എന്നത്, ദാവീദിന്റെ പിതാവായ യിശ്ശായിയുടെ കുറ്റിയിൽ നിന്നുള്ള മുളയാണ്. ക്രിസ്തു ജനിച്ചപ്പോഴേക്കും, ദാവീദിന്റെ സിംഹാസനത്തിന് സ്ഥാനഭ്രംശം സംഭവിച്ചിരുന്നു. ദാവീദിന്റെ രാജപരമ്പര മുറിച്ചുമാറ്റപ്പെട്ടിരുന്നു എന്നാണ് ഇതിന്റെ അർഥം. ഇപ്പോൾ യിശ്ശായിയുടെ കുറ്റിയിൽ നിന്ന് ഒരു പുതിയ മുള പുറപ്പെട്ടുവരുകയും, അവന്റെ വേരുകളിൽ നിന്ന് വളർന്നുവരുകയും ചെയ്തു. ഈ മുളയുടെ ആവിർഭാവവും വളർച്ചയും, അപമാനത്തിന്റെ അവസ്ഥയിലായിരുന്നു. യേശു ജനിച്ചത്, അംഗീകരിക്കപ്പെട്ടതും ആദരിക്കപ്പെട്ടതുമായ രാജകീയ ഭവനത്തിൽ ആയിരുന്നില്ല. അവൻ വളർന്നത്, യെരൂശലേമിനെ പോലെ വിഖ്യാതമായ ഒരു നഗരത്തിലും ആയിരുന്നില്ല. പിന്നെയോ, അവൻ ഒരു ദരിദ്രഭവനത്തിൽ ജനിക്കുകയും, നിന്ദിക്കപ്പെട്ട ഒരു ചെറുനഗരത്തിൽ വളരുകയും ചെയ്തു. ഇവയെല്ലാം അവനെ ഒരു നസറായൻ, ഒരു കൊമ്പ്—പ്രഭാവമുള്ള ഒരു വൃക്ഷത്തിന്റെ പ്രൗഢമായ കൊമ്പല്ല, പിന്നെയോ യിശ്ശായിയുടെ കുറ്റിയിൽ നിന്നുള്ള, കാഴ്ചയിൽ നിസ്സാരമായ ഒരു മുള—ആക്കിത്തീർത്തു.


CNT യിൽ നിന്നുമുള്ള ഉദ്ധരണികൾ:


കർത്താവായ യേശു ഒരു ദരിദ്ര ഭവനത്തിൽ ജനിച്ച് നിന്ദ്യമായ നഗരത്തിൽ വളർന്ന നിന്ദ്യനായ നസ്രായനായതിനാൽ, അവന് എല്ലാത്തരം മനുഷ്യരുമായും ബന്ധപ്പെടുവാൻ കഴിഞ്ഞു. അവൻ ഒരു രാജാവായി ജനിച്ചിരുന്നുവെങ്കിൽ, കുറച്ചുപേർക്ക് മാത്രമേ അവനെ സമീപിക്കുവാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ അവൻ ഒരു ദരിദ്രനായി ജനിച്ചതു കാരണം, എല്ലാ വിഭാഗത്തിലെയും മനുഷ്യരെ, പ്രത്യേകിച്ച് അന്ധരും, കുഷ്ഠരോഗികളും, പാപികളും, ചുങ്കക്കാരും പോലുള്ള ദരിദ്രരും രോഗികളുമായവരെ സമീപിക്കുവാൻ അവനു കഴിഞ്ഞു. അവരെ പരിലാളിക്കുവാൻ അവൻ അവരുടെ സ്നേഹിതനായി തീർന്നു.


a. ലോകത്താൽ തിരസ്ക്കരിക്കപ്പെട്ടവൻ

നസറായൻ എന്ന നിലയിൽ, കർത്താവായ യേശു ലോകത്താൽ നിരസിക്കപ്പെട്ടവനായിരുന്നു (മത്താ. 2:13b, 21-22). കർത്താവായ യേശു യഥാർത്ഥത്തിൽ അത്യുന്നതനായ ദൈവവും മഹാനായ ദാവീദ് രാജാവിൻ്റെ യഥാർത്ഥ രാജകീയ പിന്തുടർച്ചക്കാരനും ആയിരുന്നു. അവൻ്റെ ദിവ്യത്വത്തിലും മനുഷ്യത്വത്തിലും ഉള്ള അവൻ്റെ പദവി അനുസരിച്ച്, അവൻ വളരെയേറെ ബഹുമാനിക്കപ്പെടേണ്ടതും അത്യധികം ഉയർത്തപ്പെടേണ്ടതും ആയിരുന്നു. എന്നാൽ, അവൻ ജനിച്ച രീതിയും അവൻ ജനിച്ച ചുറ്റുപാടും കാരണം, അവനെ ബഹുമാനിക്കുവാനും ഉയർത്തുവാനുമായി യാതൊന്നും ഉണ്ടായിരുന്നില്ല. കൂടാതെ, അവൻ്റെ ശാരീരിക രൂപം മനുഷ്യൻ്റെ കണ്ണുകൾക്ക് ആകർഷകമായ ഒരു സൗന്ദര്യമോ രൂപഗുണമോ ഉള്ളതായിരുന്നില്ല. മാത്രവുമല്ല, അവൻ്റെ ജീവിതരീതി തന്നെത്തന്നെ പ്രദർശിപ്പിക്കുന്ന ഒന്നായിരുന്നില്ല, അതുപോലെ അവൻ്റെ പ്രവർത്തനരീതി മനുഷ്യസങ്കൽപ്പത്തിന് തികച്ചും പ്രത്യേകതയുള്ളതായിരുന്നു. അവന്റെ താഴ്‌ന്ന മനുഷ്യത്വത്തിൽ, തൻ്റെ ദിവ്യത്വവും മനുഷ്യത്വവുമായ പദവിയുടെ എല്ലാ മികച്ച വശങ്ങളും അവൻ മറച്ചുവച്ചു. അതിനാൽ, ലൗകികരായ ആളുകൾ അവരുടെ ലൗകിക വീക്ഷണമനുസരിച്ച് അവൻ തികച്ചും നിരസിച്ചു.


b. മനുഷ്യരാൽ നിന്ദിക്കപ്പെട്ടവൻ

ഒരു നസറായൻ എന്ന നിലയിൽ, കർത്താവായ യേശുവു മനുഷ്യരാൽ നിന്ദിക്കപ്പെട്ടവനായിരുന്നു. അവൻ നസറായനായിരുന്നതിനാൽ നസറെത്തിലെ യേശു എന്നു വിളിക്കപ്പെട്ടു. ഫിലിപ്പോസ് യേശുവിനെ കണ്ടുമുട്ടിയപ്പോൾ, യേശുവാണ് മശീഹായായെന്ന് അവന് അറിയാമായിരുന്നു. ഫിലിപ്പോസ് നഥനയേലിന്റെ  അടുക്കൽ ചെന്ന് താൻ മശീഹായെ കണ്ടുമുട്ടിയെന്നും അവൻ നസറെത്തിൽ നിന്നുള്ള യോസേഫിൻ്റെ മകനാണെന്നും പറഞ്ഞു. ഉടനെ നഥനയേൽ പറഞ്ഞു: "നസറെത്തിൽനിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ?" (യോഹന്നാൻ 1:45-46). യേശു നസ്രത്തിൽനിന്നാണെങ്കിലും നസറായനാണെങ്കിലും, ദാവീദിൻ്റെ സന്തതിയായ അവൻ ജനിച്ചത് നസറെത്തിൽ അല്ല, ബേത്ലഹേമിലാണ്. കർത്താവ് നസറെത്തിൽ വളർന്നതിനാൽ, മറ്റുള്ളവർ അവനെ ബെത്‌ലഹേമിൽ ജനിച്ചവനായി കണക്കാക്കിയില്ല. അക്കാലത്ത് ജനങ്ങളാൽ നിന്ദിക്കപ്പെട്ടിരുന്ന ഒരു പട്ടണമായ ഗലീലിയിൽ നിന്ന് (യോഹ. 7:52) കർത്താവ് അങ്ങനെ ഒരു നസറായനായി വന്നു. നിന്ദിക്കപ്പെട്ട ഒരു നസറെയൻ എന്ന നിലയിൽ, കർത്താവായ യേശു പദവിയിലും സ്ഥാനത്തിലും താഴ്ന്നവനായിരുന്നു.


ലോകത്താൽ തിരസ്കരിക്കപ്പെട്ടവനും മനുഷ്യരാൽ നിന്ദിക്കപ്പെട്ടവനും ആയി ക്രിസ്തുവിനെ ഒരു നസറായനായി നാം അനുഭവിക്കേണ്ടതുണ്ട്. ക്രിസ്തുവിനെ അത്തരത്തിലുള്ളവനായി നാം അനുഭവിക്കുകയും രാജ്യത്തിൻ്റെ വഴിയിൽ നടക്കുകയും ചെയ്താൽ, നാമും ലോകത്താൽ തിരസ്ക്കരിക്കപ്പെടുകയും മറ്റുള്ളവരാൽ നിന്ദിക്കപ്പെടുകയും ചെയ്യും.

A Nazarene

Matthew 2:23

Mt 2:23 And he came and settled in a city called Nazareth, so that what was spoken through the prophets might be fulfilled, He shall be called a Nazarene.

Matt 2:23—footnote 3

The word prophets, in plural, indicates that this is not a particular prophecy but a summary of the significance of several prophecies, such as the one in Psa. 22:6-7. The title Nazarene may refer to the Branch in Isa. 11:1, which in Hebrew is netzer. The Branch there, signifying Christ, is a twig out of the stem of Jesse, the father of David. By the time Jesus was born, the throne of David had been overthrown. This means that the royal stem of David had been cut off. Now a new twig sprouted from the stump of Jesse and grew out of his roots. The sprouting and growing of this twig were in a situation of humiliation. Jesus was not born in a recognized and honored royal home, nor did He grow up in a renowned city such as Jerusalem. Rather, He was born in a poor home and grew up in a despised town. All this made Him a Nazarene, a Branch — not a lofty branch of a stately tree, but a seemingly insignificant twig from the stump of Jesse.


Excerpts from the CNT:

Because the Lord Jesus was a despised Nazarene who was born in a poor home and raised up in a despised city, He could contact every kind of man. If He had been born as a king, few would have been able to approach Him. But He was born as a poor man, and He could and did approach every class of men, especially the poor and sick ones, such as the blind, the lepers, the sinners, and the tax collectors. He became their Friend to cherish them.


a. The One Rejected by the World

As the Nazarene, the Lord Jesus was the One rejected by the world (Matt. 2:13b, 21-22). The Lord Jesus truly was the Most High God and the genuine royal descendant of the great king David. According to His status in both His divinity and His humanity, He should have been highly regarded and [2766] greatly exalted. But due to the way He was born and the environment in which He was born, there was no sign that He should have been regarded and exalted. In addition, His physical appearance did not bear any beauty or form that could be attractive to human eyes. Furthermore, His way of living was not to make a show of Himself, and His way of working was quite peculiar to the human concept. In His lowly humanity, He concealed all the excellent aspects of both His divine and human status. Hence, He was absolutely rejected by the worldly people according to their worldly view.


b. The One Despised by Men

As a Nazarene, the Lord Jesus was also the One despised by men. He was called Jesus of Nazareth, for He was a Nazarene. When Philip met Jesus, he knew that Jesus was the Messiah. Then Philip went to Nathanael and told him that he had met the Messiah and that He was the son of Joseph, a man from Nazareth. Immediately Nathanael said, “Can anything good be from Nazareth?” (John 1:45-46). Although Jesus was from Nazareth and was a Nazarene, He, the seed of David, had not been born in Nazareth but in Bethlehem. Because the Lord was raised in Nazareth, others did not consider Him as one born in Bethlehem. The Lord thus appeared as a Nazarene from Galilee (John 7:52), a town that was despised by the people at that time. As a despised Nazarene, the Lord Jesus was low in rank and position.


We need to experience Christ as a Nazarene, as the One rejected by the world and despised by men. If we experience Christ as such a One and walk in the way of the kingdom, we too will be rejected by the world and despised by others.

Reference Reading: 

The Conclusion of the New Testament: Experiencing, Enjoying, and Expressing Christ, Volume 1 — Message 266 — Section 2 — Page 2765

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page