സ്നാപകൻ
മത്തായി 3:11b
മത്താ. 3:11b ...അവൻതന്നെ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനപ്പെടുത്തും.
CNT യിൽ നിന്നുമുള്ള ഉദ്ധരണികൾ:
a. ആത്മാവിൽ
ക്രിസ്തു സ്നാപകനാണ്. മത്താ. 3:11b പറയുന്നു "...അവൻതന്നെ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനപ്പെടുത്തും." കർത്താവിൻ്റെ സ്നാനം ഒന്നുകിൽ പരിശുദ്ധാത്മാവിൽ നിത്യജീവന് വേണ്ടി അല്ലെങ്കിൽ തീയിൽ നിത്യനാശത്തിന് വേണ്ടിയാണ്. കർത്താവിന്റെ പരിശുദ്ധാത്മാവിലുള്ള സ്നാനം, തന്റെ വിശ്വാസികളെ സ്വർഗരാജ്യത്തിലേക്ക് കൊണ്ടുവന്നുകൊണ്ട് സ്വർഗരാജ്യത്തിന് പ്രാരംഭംകുറിച്ചു. എന്നാൽ, തീയിലുള്ള അവന്റെ സ്നാനം, അവിശ്വാസികളെ തീപ്പൊയ്കയിലേക്കിട്ടുകൊണ്ട് സ്വർഗരാജ്യത്തെ അവസാനിപ്പിക്കും. അതിനാൽ, തന്റെ വീണ്ടെടുപ്പിനെ അടിസ്ഥാനമാക്കിയ, പരിശുദ്ധാത്മാവിലുള്ള കർത്താവിന്റെ സ്നാനം, സ്വർഗരാജ്യത്തിന്റെ ആരംഭമാണ്, എന്നാൽ, തന്റെ ന്യായവിധിയെ അടിസ്ഥാനമാക്കിയ, തീയിലുള്ള അവന്റെ സ്നാനം ആ രാജ്യത്തിന്റെ അവസാനമാണ്.
ക്രിസ്തുവിനെ സ്നാപകനായി പറയുന്ന മറ്റൊരു വാക്യം യോഹന്നാൻ 1:33 ആണ്. ഈ വാക്യത്തിൽ യോഹന്നാൻ സ്നാപകൻ പറയുന്നു, "എന്നാൽ വെള്ളത്തിൽ സ്നാനപ്പെടുത്തുവാൻ എന്നെ അയച്ചവൻ എന്നോട്, ആരുടെമേൽ ആത്മാവ് ഇറങ്ങിവരുന്നതും വസിക്കുന്നതും നീ കാണുന്നുവോ, ഇവനാകുന്നു പരിശുദ്ധാത്മാവിൽ സ്നാനപ്പെടുത്തുന്നവൻ എന്നു പറഞ്ഞു." മനസാന്തരപ്പെടുന്ന ആളുകളുടെ അവസാനത്തിനുവേണ്ടിയുള്ള മരണത്തെയും അടക്കത്തെയും വെള്ളം സൂചിപ്പിക്കുന്നു; അവസാനിച്ചതായ ആളുകളുടെ മുളയ്പ്പിക്കലിനുവേണ്ടിയുള്ള ജീവന്റെയും പുനരുത്ഥാനത്തിന്റെയും ആത്മാവാണ് പരിശുദ്ധാത്മാവ്. തന്നിൽ വിശ്വസിച്ചവരെ ക്രിസ്തു സ്നാനപ്പെടുത്തിയ പരിശുദ്ധാത്മാവ് ക്രിസ്തുവിൻ്റെ ആത്മാവും ദൈവത്തിൻ്റെ ആത്മാവുമാണ് (റോമ. 8:9). അതിനാൽ, പരിശുദ്ധാത്മാവിലേക്ക് സ്നാനം ഏൽക്കുന്നത് ക്രിസ്തുവിലേക്കും (ഗലാ. 3:27; റോമ. 6:3) ത്രിയേക ദൈവത്തിലേക്കും (മത്താ. 28:19) ക്രിസ്തുവിൻ്റെ ശരീരത്തിലേക്കും (1 കൊരി. 12:13) സ്നാനം ഏൽക്കുന്നതാണ്, അത് കർത്താവിനോടു ഏകാത്മാവായി പറ്റിച്ചേരുന്നതാണ് (1 കൊരി. 6:17).
b. ത്രിയേക ദൈവത്തിലേക്ക് നമ്മെ ആകിയവയ്ക്കുവാൻ
സ്നാപകൻ എന്ന നിലയിൽ, ക്രിസ്തു നമ്മെ ത്രിയേക ദൈവത്തിലേക്ക് ആക്കിവെയ്ക്കുന്നു. ഇക്കാരണത്താൽ മത്തായി 28:19 വിശ്വാസികൾ "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലേക്കു" സ്നാനം ഏൽക്കുന്നതിനെക്കുറിച്ച് പറയുന്നു. അത്തരമൊരു സ്നാനം സാരാംശപരവും വ്യവസ്ഥാപരവുമാണ്. നമുക്ക് ഒരു പുതിയ തുടക്കമുണ്ടാകുവാനും, ഒരു പുതിയ ആളത്തമായിത്തീരുവാനും , ഒരു പുതിയ മണ്ഡലത്തിലേക്ക്-ശരീരത്തിൻ്റെ മണ്ഡലത്തിലേക്ക് പ്രവേശിക്കുവാനും നമ്മെ ത്രിയേക ദൈവത്തിലേക്ക് ആക്കിവെയ്ക്കുവാൻ കഴിയുന്നവനാണ് കർത്താവായ യേശു.
c. നമ്മെ ഗോതമ്പ് മണികളാക്കുവാനും അവൻ്റെ കളപ്പുരയിലേക്ക് നമ്മെ കൂട്ടിച്ചേർക്കുവാനും
നമ്മെ ഗോതമ്പുമണികളാക്കുവാനും പിന്നീട് നമ്മെ അവൻ്റെ കളപ്പുരയിലേക്ക് കൂട്ടിച്ചേർക്കുവാനുമുള്ള സ്നാപകനാണ് ക്രിസ്തു (മത്താ. 13:30b, 43). മത്തായി 3:12 പറയുന്നു, "...അവൻ തന്റെ മെതിക്കളത്തെ തീർത്തും വെടിപ്പാക്കുകയും, തന്റെ ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും ചെയ്യും, എന്നാൽ പതിർ കെടുത്താനാവാത്ത തീയിൽ ചുട്ടുകളയും." ഗോതമ്പിനാൽ സൂചിപ്പിക്കപ്പെടുന്നവർക്ക് ഉള്ളിൽ ജീവനുണ്ട്. കർത്താവായ യേശു അവരെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുകയും സ്വർഗ്ഗത്തിലെ തൻ്റെ കളപ്പുരയിൽ അവരെ ഉൾപ്രാപണത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്യും. പതിരിനാൽ സൂചിപ്പിക്കപ്പെടുന്നവർ ജീവനില്ലാത്തവരാണ്. കർത്താവ് അവരെ തീയിൽ സ്നാനം കഴിപ്പിക്കുകയും, അവരെ തീപ്പൊയ്കയിൽ ഇടുകയും ചെയ്യും.
The Baptizer
Matthew 3:11b
Mt 3:11 ...He Himself will baptize you in the Holy Spirit and fire,
Excerpts from the CNT:
a. In the Spirit
Christ is the Baptizer. Matthew 3:11b says, “He Himself will baptize you in the Holy Spirit and fire.” The Lord’s baptism is either for eternal life in the Holy Spirit or for eternal perdition in fire. The Lord’s baptism in the Holy Spirit began the kingdom of the heavens, bringing His believers into the [2767] kingdom of the heavens, whereas His baptism in fire will terminate the kingdom of the heavens, putting the unbelievers into the lake of fire. Hence, the Lord’s baptism in the Holy Spirit, based on His redemption, is the beginning of the kingdom of the heavens, whereas His baptism in fire, based on His judgment, is its ending.
Another verse that speaks of Christ as the Baptizer is John 1:33. In this verse John the Baptist says, “He who sent me to baptize in water, He said to me, He upon whom you see the Spirit descending and abiding upon Him, this is He who baptizes in the Holy Spirit.” Water signifies death and burial for the termination of the repenting people; the Holy Spirit is the Spirit of life and resurrection for the germination of the terminated people. The Holy Spirit, into whom Christ baptized those who believed in Him, is the Spirit of Christ and the Spirit of God (Rom. 8:9). Hence, to be baptized into the Holy Spirit is to be baptized into Christ (Gal. 3:27; Rom. 6:3), into the Triune God (Matt. 28:19), and even into the Body of Christ (1 Cor. 12:13), which is joined to the Lord in one spirit (6:17).
b. To Put Us into the Triune God
As the Baptizer, Christ puts us into the Triune God. For this reason Matthew 28:19 speaks of the believers being baptized “into the name of the Father and of the Son and of the Holy Spirit.” Such a baptism is both essential and economical. The Lord Jesus is the One who is able to put us into the Triune God that we may have a new beginning, become a new being, and enter into a new sphere—the sphere of the Body.
c. To Make Us Grains of Wheat and Gather Us into His Barn
Christ is the Baptizer to make us grains of wheat and then to gather us into His barn (Matt. 13:30b, 43). Matthew 3:12 says, “He will thoroughly cleanse His threshing floor and will gather His wheat into His barn, but the chaff He will burn up with unquenchable fire.” Those typified by wheat have life within. The Lord Jesus will baptize them in the Holy Spirit and gather them into His barn in heaven by rapture. Those [2768] typified by the chaff are without life. The Lord will baptize them in fire, putting them into the lake of fire.
Reference Reading:
The Conclusion of the New Testament: Experiencing, Enjoying, and Expressing Christ, Volume 1 — Message 266 — Section 2 — Page 2766