പിതാവായ ദൈവത്തിൻ്റെ പ്രിയനായ പുത്രൻ
മത്തായി 3:17
മത്താ. 3:17 ഇവൻ എന്റെ പുത്രൻ, പ്രിയനായവൻ, ഇവനിൽ ഞാൻ എന്റെ പ്രസാദം കണ്ടെത്തിയിരിക്കുന്നു എന് നു പറഞ്ഞുകൊണ്ട് ഇതാ, സ്വർഗത്തിൽ നിന്ന് ഒരു ശബ്ദം ഉണ്ടായി.
CNT യിൽ നിന്നുമുള്ള ഉദ്ധരണികൾ:
നമ്മുടെ അനുഭവത്തിനും ആസ്വാദനത്തിനുമായി, ക്രിസ്തു പിതാവായ ദൈവത്തിന്റെ പ്രിയനായ പുത്രനാണ്. മത്തായി 3:17 പിതാവിൻ്റെ പ്രിയനായ പുത്രൻ എന്ന നിലയിൽ കർത്താവായ യേശുവിനെ കുറിച്ചുള്ള സാക്ഷ്യമായി പിതാവിൻ്റെ സംസാരം ആയിരുന്നു. മത്തായി 17:5 പറയുന്നു: “ഇതാ, പ്രകാശപൂരിതമായ ഒരു മേഘം അവർക്കുമീതെ നിഴലിടുകയും, ഇതാ, മേഘത്തിൽ നിന്ന്, ഇവൻ എന്റെ പുത്രൻ, പ്രിയനായവൻ, ഇവനിൽ ഞാൻ എന്റെ പ്രസാദം കണ്ടെത്തിയിരിക്കുന്നു; ഇവനെ കേൾക്കുവിൻ!" പുത്രനെ ന്യായീകരിക്കുവാനുള്ള പിതാവിൻ്റെ ഈ പ്രഖ്യാപനം മരിച്ചവരിൽ നിന്നുള്ള അവൻ്റെ പുനരുത്ഥാനത്തെ സൂചിപ്പിക്കുന്ന ക്രിസ്തുവിൻ്റെ സ്നാനത്തിൽ നിന്നുള്ള ഉയിർപ്പിന്റെ സമയത്ത് 3:17-ൽ ആദ്യമായി നൽകപ്പെട്ടു. പിന്നീട്, 17:5-ൽ, പിതാവ് ഇതേ കാര്യം പ്രഖ്യാപിച്ചു, ഇത്തവണ പുത്രനെ വരാനിരിക്കുന്ന രാജ്യത്തെ മുൻനിഴലാക്കുന്ന അവൻ്റെ കായാന്തരണത്തിൽ ന്യായീകരിക്കുവാൻ വേണ്ടിയായിരുന്നു. ഓരോ സന്ദർഭത്തിലും ക്രിസ്തു പിതാവിൻ്റെ പ്രിയനായ പുത്രൻ, അവൻ്റെ സ്നേഹപുത്രൻ ആണെന്ന് നാം കാണുന്നു (കൊലൊ. 1:13).
a. ത്രിയേക ദൈവത്തിൻ്റെ ദേഹരൂപവും ആവിഷ്കാരവുമായവൻ
പിതാവായ ദൈവത്തിന്റെ പ്രിയൻ എന്ന നിലയിൽ, ക്രിസ്തു ത്രിയേക ദൈവത്തിൻ്റെ ദേഹരൂപവും ആവിഷ്കാരവുമാണ് (കൊലൊ. 2:9).തന്റെ മനുഷ്യജീവിതത്തിലും തന്റെ വേലയിലും പുത്രനായ ക്രിസ്തു പിതാവിനെ ആവിഷ്കരിച്ചു (യോഹ. 14:9). പുത്രൻ പിതാവിൻ്റെ നാമത്തിൽ വന്നു (5:43), പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചു (10:25), പിതാവിൻ്റെ ഹിതം ചെയ്തു (6:38), പിതാവിൻ്റെ വചനം സംസാരിച്ചു (3:34a; 14:24; 7:16 -17; 12:47-50), പിതാവിൻ്റെ മഹത്വം അന്വേഷിച്ചു (7:18). അവൻ പിതാവുമായി ഒന്നായിരുന്നു (10:30). അവന് തനിക്കായിത്തന്നെ യാതൊരു വേലയോ, ഇച്ഛയോ, വാക്കോ, മഹത്വമോ, അഭിലാഷമോ ഇല്ലായിരുന്നു. അങ്ങനെയൊരുവനെന്ന നിലയിൽ, ക്രിസ്തു പിതാവിനെ മാത്രം ആവിഷ്കരിച്ചു. അവൻ തന്നെത്തന്നെ സ്വയം ആവിഷ്കരിച്ചില്ല. അവൻ പുത്രനായിരുന്നു, എങ്കിലും അവൻ പിതാവിനെ ആവിഷ്കരിച്ചു.
b. ദൈവത്തിൻ്റെ ആവിഷ്‌കാരമാകുവാൻ ദൈവത്വത്തിൻ്റെ നിറവിൽ നാം പങ്കുചേരുവാൻ
പിതാവായ ദൈവത്തിന്റെ പ്രിയൻ എന്ന നിലയിൽ, ക്രിസ്തു ത്രിയേക ദൈവത്തിൻ്റെ ദേഹരൂപവും ആവിഷ്കാരവുമായിരിക്കുന്നത് നാം ദൈവത്തിൻ്റെ ആവിഷ്‌കാരമാകുവാനായി ദൈവത്വത്തിൻ്റെ നിറവിൽ നാം പങ്കുചേരുവാൻ വേണ്ടിയാണ്. യോഹന്നാൻ 1:16 പറയുന്നു, "അവന്റെ നിറവിൽ നിന്ന് നമുക്ക് എല്ലാവർക്കും, കൃപമേൽ കൃപ ലഭിച്ചിരിച്ചിരിക്കുന്നു." പ്രിയനായ പുത്രനിൽ നാം ദൈവത്വത്തിൻ്റെ നിറവിൽ പങ്കുചേരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. ഈ നിറവ് പരിധിയില്ലാത്തതാണ്. ഈ നിറവ് എത്രയധികം നാം അനുഭവമാക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുവോ അത്രയധികം അത് പരിധിയില്ലാത്തതാണെന്ന് നാം തിരിച്ചറിയുന്നു. നാം ദൈവത്വത്തിൻ്റെ നിറവിൽ പങ്കുചേരുമ്പോൾ, നാം ത്രിയേക ദൈവത്തിൻ്റെ നിറവായിത്തീരുന്നു, അത് പ്രക്രിയവിധയനായ ത്രിയേകദൈവത്തിൻ്റെ ആവിഷ്കാരമാണ്.
God the Father’s beloved Son
Matthew 3:17
Mt 3:17 And behold, a voice out of the heavens, saying, This is My Son, the Beloved, in whom I have found My delight.
Excerpts from the CNT:
For our experience and enjoyment, Christ is also God the Father’s beloved Son. Matthew 3:17 says, “Behold, a voice out of the heavens, saying, This is My Son, the Beloved, in whom I have found My delight.” This was the speaking of the Father as a testimony to the Lord Jesus as the Father’s beloved Son. Matthew 17:5 says, “Behold, a voice out of the cloud, saying, This is My Son, the Beloved, in whom I have found My delight. Hear Him!” This declaration of the Father to vindicate the Son was first given in 3:17 after Christ’s rising from baptism, which signified His resurrection from the dead. Later, in 17:5, the Father declared the same thing, this time to vindicate the Son in His transfiguration, which prefigures the coming kingdom. In each instance we see that Christ is the beloved Son of the Father, the Son of His love (Col. 1:13).
a. The Embodiment and Expression of the Triune God
As God the Father’s beloved Son, Christ is the embodiment and expression of the Triune God. “In Him dwells all the fullness of the Godhead bodily” (Col. 2:9). In His human living and in His work, Christ the Son expressed the Father (John 14:9). The Son came in the Father’s name (5:43), worked in the Father’s name (10:25), did the Father’s will (6:38), spoke the Father’s word (3:34a; 14:24; 7:16-17; 12:47-50), and sought the Father’s glory (7:18). He was one with the Father (10:30). He had no work, no will, no word, no glory, and no ambition for Himself. As such a one, Christ expressed only the Father. He did not express Himself. He was the Son, yet He expressed the Father.
b. For Us to Participate in the Fullness of the Godhead to Become God’s Expression
As God the Father’s beloved Son, Christ is the embodiment and expression of the Triune God for us to participate in the fullness of the Godhead to become God’s expression. John 1:16 says, “Of His fullness we have all received, and grace upon grace.” This indicates that in the beloved Son we participate in the fullness of the Godhead. This fullness is unlimited. The more we experience and enjoy this fullness, the more we realize that it is unlimited. As we participate in the fullness of the Godhead, we become the fullness of the Triune God, which is the expression of the processed Triune God.
Reference Reading:
The Conclusion of the New Testament: Experiencing, Enjoying, and Expressing Christ, Volume 1 — Message 266 — Section 2 — Page 2768