ML114 - E1125
രക്ഷയുടെ ഉറപ്പും സന്തോഷവും
രക്തത്താലുളള വീണ്ടെടുപ്പ്
1
മരിച്ചുവെന്‍ രക്ഷകനെന്‍ പേര്‍ക്കായ്,
ദൈവത്തിന്‍ നീതി നിവര്‍ത്തിച്ചു;
രക്തമെന്‍ പാപത്തിന്‍മേല്‍ തളിച്ചു,
തന്‍ നാമത്തിനു മഹത്വം!
തന്‍ നാമത്തിനു മഹത്വം,
നാമത്തിനു മഹത്വം;
രക്തമെന്‍ പാപത്തിന്‍മേല്‍ തളിച്ചു,
തന്‍ നാമത്തിനു മഹത്വം!
2
ഈ ഉറവില്‍ എനിക്കു മോചനം,
പൂര്‍ണമായ് വീണ്ടെടുപ്പാസ്വദിപ്പൂ;
നിത്യതയോളമിതാസ്വദിപ്പൂ,
തന്‍ നാമത്തിനു മഹത്വം!
തന്‍ നാമത്തിനു മഹത്വം,
നാമത്തിനു മഹത്വം;
രക്തമെന്‍ പാപത്തിന്‍മേല്‍ തളിച്ചു,
തന്‍ നാമത്തിനു മഹത്വം!
3
സത്യമിതേശു മരിച്ചപ്പോള്‍,
പാപത്തിന്‍ കടങ്ങള്‍ തീര്‍ക്കപ്പെട്ടു;
ജീവന്‍റെ ഉറവ തുറക്കപ്പെട്ടു,
തന്‍ നാമത്തിനു മഹത്വം!
തന്‍ നാമത്തിനു മഹത്വം,
നാമത്തിനു മഹത്വം;
ജീവന്‍റെ ഉറവ തുറക്കപ്പെട്ടു,
തന്‍ നാമത്തിനു മഹത്വം!
4
വീണ്ടെടുപ്പും ജീവനും പങ്കിടും,
ശുദ്ധി പ്രാപിച്ചിവിടെ വസിക്കും
ജീവജലം നിത്യം പാനം ചെയ്ത്;
തന്‍ നാമത്തിനു മഹത്വം!
തന്‍ നാമത്തിനു മഹത്വം,
നാമത്തിനു മഹത്വം;
ജീവന്‍റെ ഉറവ തുറക്കപ്പെട്ടു,
തന്‍ നാമത്തിനു മഹത്വം!