ML119 - E1159
ക്രിസ്തുവിന്‍റെ അനുഭവം
അവനെ സ്നേഹിക്കുന്നതില്‍
1
യേശുവിന്‍ സൗന്ദര്യം കീഴ്പ്പെടുത്തി.
എന്നുള്ളം നിനക്കായ് തുറപ്പൂ;
വിടുവിക്കെന്നെ മതത്തില്‍ നിന്നും,
നിന്നില്‍ മാത്രം ഞാന്‍ വസിക്കട്ടെ.
നിന്‍റെ തേജസ്സ് ഞാന്‍ ദര്‍ശിക്കുമ്പോള്‍;
നിറയ്ക്ക നിന്‍ തേജസ്സാല്‍ ഉള്ളം,
യാചിപ്പൂ, സാന്ദ്രീകരിക്ക എന്നെ,
നിന്‍ ആത്മാവെന്നില്‍ ചേര്‍ത്തീടുക.
2
വിളങ്ങും മനുഷ്യപുത്രാ നിന്നെ!
സിംഹാസനത്തില്‍ ഞാന്‍ കാണുന്നു!
വിശുദ്ധനേ എന്നെ, ദഹിപ്പിക്ക,
നിന്നാല്‍ ഞാന്‍ വിളങ്ങും വരെയും.
തേജസ്സോടെ നിന്നെ ഞാന്‍ കണ്ടപ്പോള്‍,
സ്വയസ്നേഹം ലജ്ജയില്‍ മുങ്ങി;
സ്നേഹവും സ്തുതിയും അര്‍പ്പിക്കുന്നു,
രുചിപ്പൂ നിന്‍ മധുര നാമം.
3
കര്‍ത്താവേ എന്‍ പരിമള തൈലം
നിനക്കായ് ഇപ്പോള്‍ പകരുന്നു;
നിന്‍ തലയില്‍ ലേപനം ചെയ്യുന്നു;
നിനക്കായ് നല്ലതു കരുതി.
നിനക്കായ് എന്നെ പാഴാക്കിടുന്നു;
നിന്നെ സ്നേഹിക്കുമ്പോള്‍ ഞാന്‍ തൃപ്തന്‍.
ഉള്ളില്‍ നിന്നും സ്നേഹം ചൊരിയുന്നു,
വിലയേറും എണ്ണ നല്‍കും ഞാന്‍.
4
പ്രിയാ വരൂ പരിമള ഗിരിയില്‍;
നിന്നെ കാണ്മാന്‍ ഞാന്‍ വാഞ്ഛിക്കുന്നു.
കുടിക്കൂ, എന്‍ ഹൃത്തിന്‍ ഉറവില്‍ നിന്ന്,
നിന്നില്‍ ഞാന്‍ സ്വസ്ഥനാകും വരെ.
നിന്‍ മണവാട്ടിയാം വിശുദ്ധരോട്,
ചേര്‍ന്നു നിന്നെ ഞാന്‍ സ്തുതിക്കുന്നു;
വേഗം വരൂ ഞങ്ങള്‍ കാത്തീടുന്നു;
കര്‍ത്താവേ നീ തൃപ്തനായീടും.