top of page
ML126 - E1314
Track Name
00:00 / 02:57
മഹത്വത്തിന്‍റെ പ്രത്യാശ
വിവാഹനാള്‍
1
കര്‍ത്താ നിന്‍ വരവിന്‍,
നാള്‍ ഇതാ സമീപം.
നിന്‍ വരവെ ഞങ്ങള്‍ സ്നേഹിക്കുന്നു!
യേശു നീയല്ലാതെ
കര്‍ത്തന്‍, ജീവന്‍, പ്രിയന്‍
വേറാരുളളൂ, എന്‍ മണാളാ!
2
കാലം സമീപമായ്,
നിന്‍ സ്വരം കേള്‍ക്കാറായ്
നിന്‍ കൂടെ മേഘത്തില്‍ വരാറായ്.
ഓ, എത്ര മധുരം
സ്നേഹം കവിഞ്ഞീടും
മണവാളന്‍ മണവാട്ടിയെ കാണുമ്പോള്‍.
3
നിമിഷങ്ങള്‍ മറയുന്നേ,
നിന്‍ മുഖം കാണാറായ്!
ആമേന്‍, കര്‍ത്താവേ നീ വേഗം വരൂ!
ഹൃദയം കവര്‍ന്ന
നിന്‍ മുഖം കാണ്മാനും,
നിന്നോടൊന്നാകാനും വാഞ്ഛിപ്പൂ.
4
ഈ നിമിഷം തന്നെ;
കര്‍ത്താ, എന്‍ മണാളാ
കാന്തയ്ക്കായ് വേഗം നീ വീണ്ടും വരും.
ഓ! ഹാലേല്ലൂയ്യാ!
ഇതെന്‍ വാഞ്ഛയും,
നീയും തൃപ്തനായിടുന്നു.
bottom of page