top of page
ML140 - E116
Track Name
00:00 / 03:07
കര്‍ത്തൃ സ്തുതി
അവന്‍റെ വീണ്ടെടുപ്പ്

1
നിന്നിലുള്ള വീണ്ടെടുപ്പ്,
അത്ഭുതം എന്‍ കര്‍ത്താ!
നീ എനിക്കായ് ചെയ്തതിനെ,
ഗ്രഹിച്ചിട്ടില്ല ഞാന്‍!
നീ ദിവ്യന്‍, മാര്‍മ്മീകനുമേ,
എന്‍ വാക്കിന്‍ അതീതം!
വീണ്ടെടുപ്പ് ആശ്ചര്യമേ,
സ്തുതികള്‍ക്ക് അതീതം!

2
ഞങ്ങള്‍ക്കായി നീ ക്രൂശിതനായി,
ജലം, രക്തം ചിന്തി;
നമ്മെ വീണ്ടെടുത്തു ദിവ്യ,
ജീവന്‍ നല്കീടുവാന്‍.
രക്തം നമ്മെ വെടിപ്പാക്കി,
നാം സ്വീകാര്യരാകാന്‍;
നിന്‍ ജീവനാല്‍ ജനിച്ചു നാം,
ഞങ്ങള്‍ നിന്നോടൊന്ന്.

3
അനേക മണികള്‍ വരാന്‍
മരിച്ച മണി നീ,
ചേര്‍ന്നു നിൻ ശരീരമായി
നിന്‍ സ്വഭാവം നേടി.
ഞങ്ങള്‍ നിന്‍ വര്‍ധനവുമേ,
നീ ഞങ്ങളിന്‍ ഉള്‍ക്കോള്‍;
ഞങ്ങളിലൂടെ ജീവിച്ചു
വെളിപ്പെടുന്നു നീ.

4
നിന്‍ ശരീരമാം, ഞങ്ങളില്‍
സ്ഥിരവാസം ചെയ്ക;
നേടാ നിന്‍ ഭവനം നമ്മില്‍
ഞങ്ങള്‍ നിന്‍ ആശ്രയം.
നിന്‍ ഹൃദയം തൃപ്തിപ്പെടാന്‍,
ഞങ്ങള്‍ നിന്‍ നേരിണ,
നിന്നോടൊപ്പം ശരീരത്തില്‍,
നിന്നെ ആസ്വദിപ്പൂ.

5
നിന്‍ ഓര്‍മ്മയില്‍ നാം കൂടുമ്പോള്‍
അടയാളം കാണൂ,
നിന്‍ മഹാ വീണ്ടെടുപ്പിനായ്
നിന്നെ സ്തുതിക്കുന്നു.
കര്‍ത്താ ഞങ്ങള്‍ നിന്‍ ശരീരം,
ഗൃഹം, മണവാട്ടി,
ഞങ്ങള്‍ നിന്നെ ആരാധിപ്പൂ
സ്തുതിയില്‍ വസിപ്പൂ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page