top of page
ML147 - E223
Track Name
00:00 / 03:09
കര്‍ത്തൃ സ്തുതി
അവനെ ഓര്‍ക്കുക
1
നിന്‍ സ്നേഹത്തിന്‍ മേശമേല്‍,
അപ്പം, പാനപാത്രവും.
ഇവയില്‍ പങ്കെടുത്ത്,
ഞങ്ങള്‍ നിന്നാല്‍ പോഷിതര്‍.
അനുഗ്രഹ പാത്രത്തിനായ്,
നന്ദി ചൊല്ലുന്നു കര്‍ത്താ,
നിന്‍ രക്ഷയിന്‍ പാത്രത്തില്‍,
നീ ചെയ്തതെല്ലാമുണ്ട്.
2
ഞങ്ങള്‍ക്കായ് രക്തം ചിന്തി,
പാപങ്ങള്‍ ക്ഷമിച്ചീടാന്‍;
ഞങ്ങള്‍ക്കായ് ഉടമ്പടി,
അനുഗ്രഹങ്ങള്‍ നല്‍കിടാന്‍.
ക്രോധ പാത്രം കുടിച്ചു,
മരണം രുചിച്ചു നീ,
അനുഗ്രഹ പാത്രത്തെ,
ഞങ്ങളിന്‍ പങ്കായി നേടാൻ.
3
ആദാമില്‍ നഷ്ടമായ,
ദൈവം ഈ പങ്കില്‍ ഉണ്ട്;
രക്തം ചൊരിഞ്ഞതിനാല്‍,
ദൈവം എൻ എല്ലാമായ്.
ഈ ഓഹരിയില്‍ - ജീവന്‍
സമാധാനം, വീണ്ടെടുപ്പ്;
ദൈവം പദ്ധതി ചെയ്ത-
തെല്ലാം ഈ പങ്കില്‍ ഉണ്ട്.
4
നിത്യമായ പങ്കിത്,
ദിവ്യ കവിഞ്ഞൊഴുക്ക്;
സ്വര്‍ഗ്ഗീയ രുചി നാം ഈ
പാത്രത്തില്‍ ആസ്വദിപ്പൂ.
സ്നേഹത്തില്‍ കുടിപ്പു നാം
കര്‍ത്താ നിന്നെ ഓര്‍ക്കയില്‍;
ആത്മാവില്‍ പങ്കാളി നാം
കാല്‍വറിയിന്‍ വേലയില്‍.
bottom of page