top of page
ML158 - E564
Track Name
00:00 / 03:38
ക്രിസ്തുവിന്‍റെ അനുഭവം
സ്വതന്ത്രനാക്കുന്നവന്‍

1
കര്‍ത്താവില്‍ വസിപ്പാനുള്ള
രഹസ്യം ഞാന്‍ പഠിച്ചു;
ജീവുറവയെ രുചിപ്പു,
വചനം കുടിക്കുന്നു;
രക്തത്തിന്‍ കീഴില്‍ വസിപ്പതിന്‍
ശക്തി ഞാന്‍ കണ്ടെത്തി;
യേശുവില്‍ ഞാന്‍ നഷ്ടപ്പെട്ടു,
ദൈവത്തില്‍ മുങ്ങിടുന്നു.

കര്‍ത്താവില്‍ വസിപ്പൂ ഞാന്‍
വചനം വിശ്വസിപ്പൂ;
തന്‍ സ്നേഹ മാറില്‍ ഞാന്‍ മറഞ്ഞിരിപ്പൂ.
അതേ, കര്‍ത്താവില്‍ വസിപ്പൂ
വചനം വിശ്വസിപ്പൂ,
തന്‍ സ്നേഹ മാറില്‍ ഞാന്‍ മറഞ്ഞിരിപ്പൂ.

2
ക്രൂശിതനായ് യേശുവോടൊപ്പം,
ജീവിക്കുന്നവനെന്നില്‍;
ബദ്ധപ്പാടില്‍ നിന്നും മോചിതന്‍,
ഞാന്‍ ഇല്ല, അവനത്രേ.
വിധേയപ്പെടുന്നെന്‍ ഇച്ഛ,
ആത്മാവെന്നില്‍ വാഴുന്നു;
തന്‍റെ രക്തമെന്നെ
നിമിഷവും ശുദ്ധനാക്കുന്നു.

കര്‍ത്താവില്‍ വസിപ്പൂ ഞാന്‍
വചനം വിശ്വസിപ്പൂ;
തന്‍ സ്നേഹ മാറില്‍ ഞാന്‍ മറഞ്ഞിരിപ്പൂ.
അതേ, കര്‍ത്താവില്‍ വസിപ്പൂ
വചനം വിശ്വസിപ്പൂ,
തന്‍ സ്നേഹ മാറില്‍ ഞാന്‍ മറഞ്ഞിരിപ്പൂ.

3
എന്റെ രോഗങ്ങളെ എല്ലാം,
അവന്‍ സൗഖ്യമാക്കുന്നു;
എന്റെ ഭയം ദുഃഖമെല്ലാം,
അവനോടു ചൊല്ലുന്നു,
എന്‍ ശക്തി യേശുവില്‍ നിന്നും,
ശ്വസിച്ചു ഞാന്‍ ജീവിപ്പൂ;
തന്‍ മനം, വിശ്വാസം, ജീവന്‍,
സ്നേഹം നൽകുന്നെനിക്ക്.

കര്‍ത്താവില്‍ വസിപ്പൂ ഞാന്‍
വചനം വിശ്വസിപ്പൂ;
തന്‍ സ്നേഹ മാറില്‍ ഞാന്‍ മറഞ്ഞിരിപ്പൂ.
അതേ, കര്‍ത്താവില്‍ വസിപ്പൂ
വചനം വിശ്വസിപ്പൂ,
തന്‍ സ്നേഹ മാറില്‍ ഞാന്‍ മറഞ്ഞിരിപ്പൂ.

4
എന്‍ വാക്കുകള്‍ക്ക് തന്‍ ജ്ഞാനം
എന്‍ വേലയ്ക്ക് തന്‍ ശക്തി;
എന്‍ വഴിയില്‍ തന്‍ സാന്നിധ്യം
എന്നെ നയിച്ചീടുന്നു.
എന്‍റെ ഹൃത്തിന്‍ ഓഹരി,
എന്‍റെ സന്തോഷവുമവന്‍;
രക്ഷകന്‍, സൗഖ്യദായകന്‍,
കര്‍ത്തന്‍, രാജാവുമവന്‍.

കര്‍ത്താവില്‍ വസിപ്പൂ ഞാന്‍
വചനം വിശ്വസിപ്പൂ;
തന്‍ സ്നേഹ മാറില്‍ ഞാന്‍ മറഞ്ഞിരിപ്പൂ.
അതേ, കര്‍ത്താവില്‍ വസിപ്പൂ
വചനം വിശ്വസിപ്പൂ,
തന്‍ സ്നേഹ മാറില്‍ ഞാന്‍ മറഞ്ഞിരിപ്പൂ.

bottom of page