ML159 - E745
ആന്തരിക ജീവന്‍റെ വിവിധ ഭാവങ്ങള്‍
രണ്ട് ആത്മാക്കളും ഒന്നായിരുന്ന്
1
കര്‍ത്താ, നീ ആത്മാവാണിപ്പോള്‍
വസിപ്പെൻ ആത്മാവില്‍;
ഏകാത്മാവായ് രണ്ടും തീര്‍ന്നു,
നല്‍കും ഞങ്ങള്‍ക്കൊരുമ.
2
ആത്മാവു എന്‍ ആത്മാവോട്,
സാക്ഷ്യം പറഞ്ഞീടുന്നു
ഞങ്ങള്‍ പിതാവിന്‍ മക്കളും
അവകാശികളും.
3
ആത്മാവില്‍ നിന്നെ സ്പര്‍ശിപ്പൂ
നിന്‍ ധനം ആസ്വദിപ്പൂ,
ആത്മാവായ് നീ നിന്നെത്തന്നെ
ഞങ്ങള്‍ക്കു നല്‍കുന്നു.
4
ആത്മാവില്‍ ഞങ്ങള്‍ നടപ്പൂ
നിന്നെ അനുഗമിച്ച്,
ആത്മാവായ് നീ നയിക്കുമ്പോള്‍
ഒളി പകരുന്നു.
5
ആത്മാവില്‍, നിന്‍ ആത്മാവിനാല്‍,
ജീവിച്ചാരാധിപ്പൂ;
നിന്‍ ആത്മാവാല്‍ നാം ആത്മാവില്‍
ശക്തിപ്പെടുത്തുന്നു.
6
ആത്മാവില്‍, നിന്‍ ആത്മാവിനാല്‍,
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു,
ആത്മാവായ് നീ ഞരങ്ങിടുന്നു
ഞങ്ങളുടെ ഉള്ളിൽ.
7
ആത്മാവിലേക്കു മടങ്ങുന്നു
നിന്നെ സന്ധിക്കുന്നു;
ആത്മാവില്‍ പങ്കെടുക്കുന്നു
എന്‍ ദിവ്യ പൈതൃകം.
8
എന്തൊ-രൈക്യം എൻ കര്‍ത്താവെ
രണ്ടാത്മാവും ഒന്നായ്!
നിന്‍ ആത്മാവെന്നില്‍ വസിപ്പൂ,
എന്നാത്മാവു നിന്നില്‍!