top of page
ML165 - E864
Track Name
00:00 / 03:59
യോഗങ്ങള്‍
ക്രിസ്തുവിനെ പ്രദര്‍ശിപ്പിക്കുന്നു

1
ക്രിസ്തുവിന്‍ സമൃദ്ധിയില്‍ നാം.
കൂടി വന്നീടുമ്പോള്‍ എല്ലാം
ദൈവത്തിനു നാം അര്‍പ്പിപ്പൂ,
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

ക്രിസ്തുവെ പ്രദര്‍ശിപ്പൂ,
ക്രിസ്തുവെ പ്രദര്‍ശിപ്പൂ;
സഭയില്‍ അധികം കൊണ്ടുവന്നു
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

2
ക്രിസ്തുവില്‍ നാം ജീവിക്കുന്നു,
രാപ്പകല്‍ അധ്വാനിക്കുന്നു,
തന്‍ ആധിക്യത്താല്‍ കൂടി നാം
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

ക്രിസ്തുവെ പ്രദര്‍ശിപ്പൂ,
ക്രിസ്തുവെ പ്രദര്‍ശിപ്പൂ;
സഭയില്‍ അധികം കൊണ്ടുവന്നു
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

3
നമ്മുടെ ജീവന്‍ ചെയ്തികള്‍
ക്രിസ്തു താന്‍ അതിന്‍ ഘടകം,
അതിനാല്‍ കൂടിടുമ്പോള്‍ നാം
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

ക്രിസ്തുവെ പ്രദര്‍ശിപ്പൂ,
ക്രിസ്തുവെ പ്രദര്‍ശിപ്പൂ;
സഭയില്‍ അധികം കൊണ്ടുവന്നു
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

4
യോഗത്തിൽ ക്രിസ്തുവെ വഹി-
പ്പൂ, അന്യോന്യം പങ്കിടുന്നു,
ക്രിസ്തുവിനെ ആസ്വദിച്ചു,
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

ക്രിസ്തുവെ പ്രദര്‍ശിപ്പൂ,
ക്രിസ്തുവെ പ്രദര്‍ശിപ്പൂ;
സഭയില്‍ അധികം കൊണ്ടുവന്നു
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

5
ഉയിര്‍ത്തോനെ കൊണ്ടുവന്നും,
ആരോഹിതനെ അര്‍പ്പിച്ചും,
ദൈവത്തെ തൃപ്തിപ്പെടുത്തി,
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

ക്രിസ്തുവെ പ്രദര്‍ശിപ്പൂ,
ക്രിസ്തുവെ പ്രദര്‍ശിപ്പൂ;
സഭയില്‍ അധികം കൊണ്ടുവന്നു
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

6
നാം കൂടിവരവിന്‍ കേന്ദ്രം,
യാഥാര്‍ഥ്യം അന്തരീക്ഷവും,
ശുശ്രൂഷയും ഇതാകുന്നു
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

ക്രിസ്തുവെ പ്രദര്‍ശിപ്പൂ,
ക്രിസ്തുവെ പ്രദര്‍ശിപ്പൂ;
സഭയില്‍ അധികം കൊണ്ടുവന്നു
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

7
സാക്ഷ്യവും പ്രാര്‍ഥനയും നാം,
പങ്കിടുന്ന കൂട്ടായ്മയും,
വരങ്ങളിന്‍ പ്രയോഗവും,
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

ക്രിസ്തുവെ പ്രദര്‍ശിപ്പൂ,
ക്രിസ്തുവെ പ്രദര്‍ശിപ്പൂ;
സഭയില്‍ അധികം കൊണ്ടുവന്നു
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

8
പിതാവിനെ സ്തുതിച്ചു നാം
ക്രിസ്തുവെ ഉയര്‍ത്തി, യോഗ-
ത്തിന്‍ ഉദ്ദേശ്യം നിറവേറ്റി
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

ക്രിസ്തുവെ പ്രദര്‍ശിപ്പൂ,
ക്രിസ്തുവെ പ്രദര്‍ശിപ്പൂ;
സഭയില്‍ അധികം കൊണ്ടുവന്നു
ക്രിസ്തുവെ പ്രദര്‍ശിപ്പൂ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page